Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightഗാർഡനിങ് ടിപ്സ്:...

ഗാർഡനിങ് ടിപ്സ്: ലാ​ഗ​ർ​സ്​​ട്രോ​മി​യ ക്രേ​പ്​ മി​ർ​ത്ത​ൽ

text_fields
bookmark_border
gardening tips
cancel

ലാ​ഗ​ർ​സ്​​ട്രോ​മി​യ സാ​ധാ​ര​ണ ക്രേ​പ്​ മി​ർ​ത്ത​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്നു. ഇ​തി​ന്‍റെ പൂ​ക്ക​ൾ ആ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വി​ദേ​ശ​ത്ത് ഈ ​ചെ​ടി​യെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ധാ​രാ​ളം വെ​ച്ച് പി​ടി​പ്പി​ക്കാ​റു​ണ്ട്. 30 അ​ടി ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഒ​രു ചെ​റി​യ മ​ര​മാ​ണി​ത്.

വെ​ട്ടി​വി​ട്ട് ന​മു​ക്ക് ഇ​തി​നെ കു​റ്റി​ച്ചെ​ടി​യാ​യും വ​ള​ർ​ത്താം. ഇ​തി​ന്‍റെ പ​ല ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ളു​ണ്ട്. പി​ങ്ക്, പ​ർ​പ്പ്​​ൾ, ചു​വ​പ്പ്, വെ​ള്ള എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. ഓ​രോ ക​ള​റി​നും പ്ര​ത്യേ​ക ഭം​ഗി​യാ​ണ് കാ​ണാ​ൻ. ഇ​തി​ന്‍റെ പൂ​വി​ന്‍റെ ഇ​ത​ളു​ക​ൾ കു​റെ പേ​പ്പ​ർ പോ​ലെ​യാ​ണ് ഇ​രി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഇ​തി​നെ ക്രേ​പ്പ് മി​ർ​ത്ത​ൽ​സ് എ​ന്നു​കൂ​ടി പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴി​തി​ന്‍റെ ഗ്രാ​ഫ്റ്റ് പ്ലാ​ൻ​സ് ല​ഭ്യ​മാ​ണ്. അ​തി​ൽ എ​പ്പോ​ഴും പൂ​ക്ക​ൾ ഉ​ണ്ടാ​വും. അ​ധി​കം പൊ​ക്കം വെ​ച്ച് പോ​കാ​ത്ത​തു​കൊ​ണ്ട് ത​ന്നെ ന​മു​ക്ക് ചെ​ടി​ച്ച​ട്ടി​യി​ലും വ​ള​ർ​ത്താം

ഇ​ട​യ്ക്ക് പ്രൂ​ൺ ചെ​യ്തു കൊ​ടു​ത്താ​ൽ മ​തി. സാ​ധാ​ര​ണ ചെ​ടി​യി​ൽ വേ​ന​ൽ​ക്കാ​ല​ത്താ​ണ് പൂ​ക്ക​ൾ ഉ​ണ്ടാ​വു​ന്ന​ത്. ഏ​പ്രി​ൽ, മെ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ. ഇ​തി​ന്‍റെ പൂ​ക്ക​ൾ ആ​ഴ്ച​ക​ളോ​ളം നി​ല​നി​ൽ​ക്കും. പൂ​ക്ക​ൾ കൊ​ഴി​യു​മ്പോ​ൾ അ​തി​ൽ ചെ​റി​യ അ​രി​ക​ൾ കാ​ണാം. അ​താ​ണ്​ വി​ത്തു​ക​ൾ. ന​ല്ല​തു​പോ​ലെ സൂ​ര്യ​പ്ര​കാ​ശം വേ​ണം ഈ ​ചെ​ടി​ക്ക് പൂ​ക്ക​ൾ ഉ​ണ്ടാ​വാ​ൻ. എ​ല്ലാ​ത്ത​രം മ​ണ്ണി​ലും ഇ​ത് വ​ള​രും. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ പാ​ടി​ല്ല.

വേ​ന​ൽ​ക്കാ​ല​ത്ത് എ​ന്നും വെ​ള്ളം ഒ​ഴി​ച്ചാ​ൽ ന​ന്നാ​യി​രി​ക്കും. പ്രൂ​ണി​ങ്​ വ​ഴി ചെ​ടി​യെ മി​ക​ച്ച രൂ​പ​ത്തി​ൽ നി​ല​നി​ർ​ത്താ​ൻ പ​റ്റും. ചെ​ടി​യു​ടെ കൊ​മ്പ് വെ​ട്ടി കി​ളി​പ്പി​ക്കാ​വു​ന്ന​താ​ണ്. ഗാ​ർ​ഡ​ൻ സോ​യി​ൽ, ചാ​ണ​ക​പ്പൊ​ടി, മ​ണ​ൽ എ​ന്നി​വ ചേ​ർ​ത്ത് ഇ​തി​ന്‍റെ പോ​ട്ടി​ങ് മി​ക്സ് ത​യ്യാ​റാ​ക്കാം.

ചെ​ടി​ച്ച​ട്ടി​യി​ൽ ബാ​ൽ​ക്ക​ണി​യി​ൽ വ​ള​ർ​ത്താ​ൻ പ​റ്റി​യ ചെ​ടി​യാ​ണി​ത്. ഇ​തി​ന്‍റെ പൂ​ക്ക​ളു​ടെ ഭം​ഗി കൊ​ണ്ട് ത​ന്നെ പൂ​ന്തോ​ട്ട​ങ്ങ​ൾ​ക്ക്​ ഭം​ഗി കൂ​ടു​ക​യും ചെ​യ്യും. അ​ധി​കം ശ്ര​ദ്ധ വേ​ണ്ടാ​ത്ത ഒ​രു ചെ​ടി ആ​യ​തു​കൊ​ണ്ട് ത​ന്നെ എ​ല്ലാ​വ​ർ​ക്കും വ​ള​ർ​ത്താ​ൻ പ​റ്റും. ട്രോ​പ്പി​ക്ക​ൽ ഏ​ഷ്യ​യി​ൽ കാ​ണു​ന്ന ഈ ​ചെ​ടി​യു​ടെ ശാ​സ്ത്രീ​യ നാ​മം ലാ​ഗ​ർ​സ്​​ട്രോ​മി​യ എ​ന്നാ​ണ്. ലൈ​ത്രീ​സി​യ കു​ടും​ബ​ത്തി​ൽ​പ്പെ​ടു​ന്ന ചെ​ടി​യാ​ണി​ത്.

Haseena Riyas

Youtube: Gardeneca_home

Instagram: Gardeneca_home

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plantgardening tipsplantinglager stromia
News Summary - Gardening Tips- Lager Stromia Crepe Myrtle
Next Story