മാലിന്യ നിർമാർജനം എങ്ങിനെയാവണം
text_fieldsഭക്ഷ്യമാലിന്യങ്ങൾ എവിടെ നിക്ഷേപിക്കുമെന്നറിയാത്തത് വലിയൊരു പ്രശ്നമാണ്. ഇക്കാര്യത്തിൽ ദുൈബ മുനിസിപ്പാലിറ്റി കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.ഇവ ഏതൊക്കെയാണെന്ന് നോക്കാം:
●ഭക്ഷ്യയോഗ്യമല്ലാത്തതോ അപകടകരമോ ആയ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കണ്ടെയ്നറുകൾ അടുക്കളയിൽ സ്ഥാപിക്കണം. അടുക്കളയിെൽ മാലിന്യം ഉദ്പാദിപ്പിക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും ഇത് സ്ഥാപിക്കണം. കാലുകൊണ്ട് തുറക്കാൻ കഴിയുന്ന ബിന്നുകളാണ് നൽകേണ്ടത്. ബിന്നുകൾക്കുള്ളിൽ ലൈനർ ബാഗുകൾ വെക്കണം.
●വലിയ ഭക്ഷ്യനിർമാണ സ്ഥാപനങ്ങളും ഹോട്ടലുകളും തേർഡ് പാർട്ടി വേസ്റ്റ് മാനേജ്മെൻറ് കമ്പനിയുമായി കരാർ ഉണ്ടാക്കണം. മാലിന്യം ശേഖരിച്ച് നിർമാർജനം ചെയ്യുന്ന സ്ഥലത്ത് എത്തിക്കേണ്ട ചുമതല ഈ കമ്പനിക്കായിരിക്കും. എന്നാൽ, ചെറിയ കഫ്റ്റീരിയകൾക്ക് മുനിസിപ്പാലിറ്റിയുടെ ബിന്നുകൾ ഉപയോഗിക്കാം.
●മാലിന്യം കുമിഞ്ഞു കൂടുന്നത് ഒഴിവാക്കണം. ബാഗുകൾ നിറയുമ്പോൾ അതാതു സമയങ്ങളിൽ അടുക്കളയുടെ ഉള്ളിലെ ബിന്നുകളിൽ നിന്ന് മാലിന്യം നീക്കണം. മുനിസിപ്പാലിറ്റിയുടെ ബിന്നിലേക്കോ കരാർ എടുത്തവരുടെ ബിന്നിലേക്കാ ഇത് നീക്കാം. ഈ വേസ്റ്റ് ബിന്നിലും മാലിന്യം കുമിഞ്ഞുകൂടാതിരിക്കാൻ ശ്രദ്ധിക്കണം.
●കാർട്ടൺ, പോളിയെത്തിലീൻ ബാഗുകൾ, മറ്റ് പേപ്പർ മാലിന്യങ്ങൾ എന്നിവ നിശ്ചിത ചവറ്റുകുട്ടയിൽ നിക്ഷേപിക്കണം. മുനിസിപ്പാലിറ്റി വാഹനം ദിവസേന മാലിന്യം ശേഖരിക്കുന്നതിനാൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതോ സംഭരിക്കുന്നതോ ആയ സ്ഥലങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയില്ല.
●ദുബൈ മുനിസിപ്പാലിറ്റി അംഗീകരിച്ച സ്ഥാപനങ്ങളെയായിരിക്കണം ക്ലീനിങിന് ചുമതലപ്പെടുത്തേണ്ടത്. കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തണം. ക്ലീനിങ് റെക്കോഡുകൾ സൂക്ഷിക്കുകയും ദുബൈ * മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ പരിശോധനക്ക് എത്തുേമ്പാൾ ഇവ നൽകുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.