അയൺ ബോക്സ് വൈദ്യുതി പാഴാക്കുന്നുണ്ടോ? ലാഭിക്കാം ഇങ്ങനെ
text_fieldsഉറക്കച്ചടവിൽ എഴുന്നേറ്റ് ഓഫീസിൽ പോകുമ്പോഴും തിരക്കിട്ട് എന്തെങ്കിലും പരിപാടികൾക്ക് പോകുമ്പോഴും വസ്ത്രം വൃത്തിയായി തേച്ചുമിനുക്കിയിടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ചിലപ്പോഴൊക്കെ തിരക്കിനിടയിൽ തലേന്ന് നനച്ചിട്ട ഉണ്ടാത്ത തുണികളും ഇസ്തിരിയിടുന്ന ശീലവും നമുക്കുണ്ട്. ചെറിയ തുണികൾ തേക്കാൻ പോലും ഇസ്തിരിപ്പെട്ടി പരമാവധി ചൂടാക്കുന്നതും സാധാരണയാണ്. എന്നാൽ ഈ ഇസ്ത്തിരിത്തെറ്റുകൾ നമുക്കുണ്ടാക്കുന്ന നഷ്ടം എത്രയാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?
ഒരു ഇസ്തിരിപ്പെട്ടി കൊണ്ട് എന്ത് നഷ്ടമുണ്ടാകാനാണ് എന്ന് ചിന്തിക്കുന്നുണ്ടോ. സൂക്ഷിച്ച് ഉപയോഗിക്കേണ്ട വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി. അശ്രദ്ധമായ നമ്മുടെ ഉപയോഗം മൂലം ഇസ്തിരിപ്പെട്ടിയിലൂടെ വലിയ വൈദ്യുതി നഷ്ടപ്പെടാനും സാധ്യതകൾ ഏറെയാണ്. പരമാവധി ചൂടിൽ ഒന്നോ രണ്ടോ വസ്ത്രങ്ങൾ തേക്കാൻ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നതിലൂടെ വലിയ തോതിൽ വൈദ്യുതി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?
1. ഒന്നോ രണ്ടോ വസ്ത്രങ്ങൾക്ക് വേണ്ടി മാത്രം അയെൺ ബോക്സ് ഓൺ ആക്കാതിരിക്കുക എന്നതാണ് പ്രധാനം. ഇതിന് മടിയന്മാരായ നമ്മുടെ ചില ചിട്ടകളും മറ്റേണ്ടത് അത്യാവശ്യമാണ്. കഴിയുന്നതും ഒരാഴ്ചയിലേക്കുള്ള വസ്ത്രങ്ങൾ നേരത്തെ തീരുമാനിക്കുക. അവയെ ഒരുമിച്ച് അയെൺ ചെയ്ത് സൂക്ഷിക്കാൻ ശ്രമിക്കുക.
2. നനഞ്ഞ വസ്ത്രങ്ങൾ ഇസ്തിരിയിടേണ്ട. നനഞ്ഞ വസ്ത്രങ്ങൾ ഇസ്തിരിയിടാൻ അയെൺ ബോക്സ് അധിക സമയം ചൂടാക്കേണ്ടതായി വരും. ഇത് കൂടുതൽ വൈദ്യുതി നഷ്ടത്തിനും കാരണമാകും.
3. കൂടുതൽ ചൂടോടെ ഇസ്തിരിയിടേണ്ട വസ്ത്രങ്ങളും കുറവ് ചൂട് വേണ്ട വസ്ത്രങ്ങളും തരം തിരിച്ച് വെക്കുക. ചൂട് കൂടുതൽ വേണ്ട വസ്ത്രങ്ങൾ ആദ്യം ഇസ്തിരിയിടുക. ക്രമേണ അയെൺ ബോക്സിന്റെ ചൂട് കുറച്ച് മറ്റ് വസ്ത്രങ്ങളും യഥാക്രമം അയെൺ ചെയ്ത് വെക്കുക.
4. ഉപയോഗം കഴിഞ്ഞാൽ അയെൺ ബോക്സ് ഓഫ് ആക്കി വെക്കാൻ ശ്രദ്ധിക്കുക.
ഇസ്തിരിപ്പെട്ടിയില്‍ സ്പ്രേ ചെയ്യാന്‍ തിളപ്പിച്ച വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കഠിന ജലം ലഭിക്കുന്ന സ്ഥലമാണെങ്കില്‍ വെള്ളം തിളപ്പിച്ച് വെള്ളത്തിന്റെ കഠിനത മാറ്റിയ ശേഷം ഉപയോഗിക്കുന്നതാവും ഉചിതം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇസ്തിരിപ്പെട്ടി വളരെ വേഗത്തില്‍ കേടാകുകയും തുണികളില്‍ പാട് ഉണ്ടാകുകയും ചെയ്യുമെന്നും ഓർക്കുമല്ലോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.