വീട്ടിലെ പൂന്തോട്ടത്തിലെ മനോഹരിയാണ് മണി ട്രീ
text_fieldsപല പേരുകളിൽ അറിയപ്പെടുന്ന പൂന്തോട്ടത്തിലെ മനോഹരിയാണ് മണി ട്രീ. ഡെസ്ക്ടോപ്പ് പ്ലാന്റ്, മലബാർ ചെസ്റ്റ് നട്ട്, ഫ്രഞ്ച് പീനട്ട് എന്നുമൊക്കെ വിളിക്കാറുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ മണീ ട്രീ, മണീ പ്ലാന്റ് എന്നൊക്കൊയാണ് അറിയപ്പെടുക. ഇതിന്റെ ഇലകൾക്ക് ഇളം പച്ച കളർ ആണ്. നല്ല തിളക്കവുമാണിന്റെ ഇലകൾക്ക്. ഈ മണീ ട്രീ ഏറ്റവും ഭാഗ്യം ചെന്ന ഇൻഡോർ ചെടിയാണ്. ഇതിനെ വീട്ടിൽ വെച്ചുപിടിപ്പിച്ചാൽ നമ്മുക്ക് ഭാഗ്യങ്ങൾ കൊണ്ട് വരുമെന്ന് പറയുന്നു. ചൈനക്കാർ ഇതിനെ വിശുദ്ധ മരമായാണ് കരുതുന്നത്. ഈ വിശുദ്ധ മരം അവർക്ക് പണവും സൗഭാഗ്യങ്ങളും കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നു.
നമ്മുടെ വീട്ടിൽ വളർത്താൻ പറ്റിയ ഒരു ഇൻഡോർ ചെടിയാണിത്. പെറ്റ് ഫ്രണ്ട്ലിയാണ്. കുറഞ്ഞ പരിചരണം, കുറഞ്ഞ പ്രകാശനം എന്നിവ മതി. ചെടിയുടെ സ്റ്റെം വളർച്ചെയെത്തിയാൽ മരത്തിന്റെ കളർ ആയി മാറും. വളർച്ചയെത്താത്ത കമ്പുകൾ ഇളം പച്ച നിറമാകും. ഈ ചെടിയെ കൂടുതൽ ഡിമാൻഡ് ഉള്ളതാക്കാൻ ഇതിനെ പിന്നിയെടുത്ത് വളർത്താറുണ്ട്. അങ്ങനെ വളർത്താനായിട്ട് നമുക്ക് ഇതിന്റെ പരാഗണം അറിഞ്ഞിരിക്കണം. മാതൃ ചെടിയിൽ നിന്നും പ്രൂൺ ചെയ്തു എടുക്കാം.
നോഡ് ഉള്ള ഭാഗം നോക്കി വേണം എടുക്കാൻ. അങ്ങനെയുള്ള കമ്പുകൾ കട്ട് ചെയ്തിട്ട് വെള്ളത്തിൽ ഇട്ടു വേര് പിടിപ്പിക്കാം. റൂട്ടിംഗ് ഹോർമോൺ വെച്ചും വേര് പിടിപ്പിക്കാവുന്നതാണ്. അങ്ങനെ വേര് വന്ന കമ്പുകൾ ഒരുമിച്ച് ഒരു ചട്ടിയിൽ വെച്ച് നടാം . നാലെണ്ണം, അല്ലേൽ മൂന്നെണ്ണം. എന്നിട്ട് പിന്നി എടുക്കുക. എന്നിട്ട് ഒരു കയർ കൊണ്ട് കെട്ടി വെക്കുക. ചെടി വളരുന്നതിന് അനുസരിച്ച് പിന്നിയ ഭാഗം കൂടി ചേരും. പിന്നീട് അതിന്റെ കളർ ബ്രൗൺ ആയി മാറും. ഔട്ട് ഡോർ ആയിട്ടും ഈ ചെടി വളർത്താം. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. നേരിട്ടുള്ള സൂര്യപ്രകാശം വേണ്ട. ഇതിന്റെ പൂക്കൾക്ക് പ്രത്യേക ഭംഗിയാണ്. രാത്രിയിലാണ് ഇതിന്റെ പൂക്കൾ വിരിയുന്നത്.
പൂക്കൾക്ക് നല്ല സുഖന്ധമാണ്. കുറഞ്ഞ പരിചയണം ആവശ്യമുള്ളത് കൊണ്ട് തന്നെ ഒന്നിടവിട്ട് വെള്ളം കൊടുത്താലും മതി. ഗാർഡൻ സോയിൽ, ചകിരിചണ്ടി, പെരിലൈറ്റ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ യോജിപ്പിച്ച് നടാം. നല്ല ഡ്രെയിനേജ് ഉള്ള ചെടിച്ചട്ടി നോക്കി എടുക്കുക. വസന്തകാലമോ ഉഷ്ണകാലമോ ആണ് പരാഗണം നടത്താൻ നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.