അടുക്കളയെ എലഗന്റ് ആൻഡ് സ്റ്റൈലിഷാക്കാം, ആമസോണിനൊപ്പം
text_fieldsമണിക്കൂറുകളോളം ചെലവിട്ട് പച്ചക്കറികൾ അരിഞ്ഞും പാകം നോക്കി ഇളക്കിയും ക്ഷമയോടെ ഉണ്ടാക്കിയെടുന്ന ഭക്ഷണം 15 മിനിറ്റ് കൊണ്ട് കഴിച്ചുതീർക്കുന്നത് കാണുമ്പോൾ കുറച്ച് പ്രയാസം തോന്നുന്നത് സ്വാഭാവികമാണ്. ഭക്ഷണമുണ്ടാക്കുന്നതിനേക്കാൾ പലപ്പോഴും കൂടുതൽ സമയം പോകുന്നത് ഇവയൊക്കെ അരിഞ്ഞ് ചിട്ടപ്പെടുത്തുന്നതിലാണ്. ഈ സമയം ലാഭിക്കാനും അടുക്കള എലഗന്റായി ഡിസൈൻ ചെയ്യാനും സഹായിക്കുന്ന നിരവധി ഉത്പന്നങ്ങൾ പരിചയപ്പെടുത്തുകയാണ് ആമസോൺ. സമയം ലാഭിക്കുന്നതിന് മാത്രമല്ല, അടുക്കളയെ ഭംഗിയായി ഓർഗനൈസ് ചെയ്യുന്നതിനും ജീവിതം കുറച്ചുകൂടി എളുപ്പമാക്കുന്നതിനും ഈ ആമസോൺ ഉത്പന്നങ്ങൾ നിങ്ങളെ സഹായിക്കും.
1. ചോപ്പർ
കട്ടിങ് ബോർഡും കത്തിയും ഉപയോഗിച്ച് മതിയായോ? പീജിയണിന്റെ മിനി ഹാൻഡി ചോപ്പർ നിങ്ങൾക്ക് സഹായിയാകും. കാഴ്ചയിൽ ചെറുതാണെങ്കിലും മൂന്ന് ബ്ലേഡുകളോടെയെത്തുന്ന ചോപ്പർ പാചകം എളുപ്പമാക്കുമെന്ന് തീർച്ച. പച്ചക്കറികൾ അരിയാനും ഫ്രൂട്സ് അരിയാനും ഇത് ഉപയോഗിക്കാം. പച്ചക്കറികൾ പകുതിയായി മുറിച്ച് ചോപ്പറിലേക്ക് ഇട്ട് അടച്ച ശേഷം ലിഡിൽ ഘടിപ്പിച്ചിരിക്കുന്ന ചരട് വലിക്കുക. ആവശ്യമായ വലുപ്പത്തിൽ മുറിച്ച പച്ചക്കറികൾ പാത്രത്തിലേക്ക് മാറ്റാം. ഉപകാരപ്രദമായ ഈ പ്രോഡക്ട് ആമസോണിൽ ലഭ്യമാണ്.
2. ഇലക്ട്രിക് ഗ്രൈൻഡർ
മനോഹരമായി രൂപകൽപന ചെയ്‌ത് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച ഈ ഇലക്ട്രിക് സാൾട്ട് ആൻഡ് പെപ്പർ ഗ്രൈൻഡർ നിങ്ങളുടെ അടുക്കളയെയും തീൻമേശയേയും കൂടുതൽ സ്മാർട്ടാക്കും. എളുപ്പത്തിൽ കറിയിലേക്ക് ആവശ്യമായ കുരുമുളക്, മറ്റ് സുഗന്ധവ്യജ്ഞനങ്ങൾ എന്നിവ പൊടിച്ചെടുക്കാൻ ഈ ഹാൻഡി ഗ്രൈൻഡർ സഹായിക്കും.
3. ക്ലിക്ക് ആൻഡ് ഗ്രോ ഹെർബ് ഗാർഡൻ കിറ്റ്
ഈ സ്മാർട്ട് ഇൻഡോർ ഗാർഡൻ നിങ്ങൾക്ക് അടുക്കളയിൽ തന്നെ പച്ചക്കറികളും, പൂക്കളും സസ്യങ്ങളും വളർത്തിയെടുക്കാൻ സഹായിക്കും. ചെടികൾക്കാവശ്യമായ വെളിച്ചം ലഭിക്കാനും ചൂടും ഈർപ്പവും നിലനിർത്താനും ഇത് സഹായിക്കും. കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് ഈ ഉത്പന്നത്തെ ആമസോണിലൂടെ സ്വന്തമാക്കാം.
4. മെഷറിങ് സ്പൂൺ
സ്ലിപ്പ്-റെസിസ്റ്റൻ്റ് ആയ ഗൊറില്ല ഗ്രിപ്പ് മാഗ്നറ്റിക് മെഷറിംഗ് സ്പൂണുകൾ ചേരുവകളുടെ കൃത്യമായ അളവ് രേഖപ്പെടുത്താൻ നിങ്ങളെ സഹായിക്കും. ഓവൽ, സർക്കുലാർ ഷേപ്പുകളിലായാണ് മെഷറിങ് കപ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊടികൾക്ക് പുറമെ ലിക്വിഡ് ഫോമിലുള്ളവയെ അളക്കാനും ഇത് സഹായിക്കും.
5. ഡ്രൈ ഫ്രൂട്ട് കട്ടർ, ചോക്ലേറ്റ് കട്ടർ, സ്ലൈസർ - ത്രീ ഇൻ വൺ
കേക്കിനു മുകളിലും ഷേക്കും ജ്യൂസുമൊക്കെ ഉണ്ടാക്കുമ്പോഴും ഭംഗിയായി അരിഞ്ഞുപാകപ്പെടുത്തിയ ഡ്രൈഫ്രൂട്സ് ഇട്ട് ഡെക്കറേറ്റ് ചെയ്യുന്നതിന് ഭംഗിയൽപം കൂടുതലാണ്. ബദാം, കശുവണ്ടി, പിസ്ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് അനായാസം മുറിക്കുന്നതിനുള്ള ഒരു ആമസോൺ ഗാഡ്ജറ്റാണ് ടോസ ഡ്രൈ ഫ്രൂട്ട് കട്ടർ. സ്റ്റെയിൻലെസ് സ്റ്റീൽ ബ്ലേഡും ഭംഗിയേറിയ രൂപകൽപനയും ഈ പ്രോഡക്ടിനെ കൂടുതൽ ആകർഷകമാക്കും. അത് ഉപയോഗിക്കാനും സൂക്ഷിക്കാനും എളുപ്പമാണെന്നതാണ് ടോസ ഡ്രൈ ഫ്രൂട്ട് കട്ടറിന്റെ മറ്റൊരു പ്രത്യേകത.
6. റെഫ്രിജറേറ്റർ ലൈനർ
പല വീടുകളിലും ഫ്രിഡ്ജ് ഒരു സ്റ്റോർറൂമിന് സമാനമാണ്. വീട്ടിലെ ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളും ഫ്രിഡ്ജിലായിരിക്കും. കറികൾ വീണുള്ള കറയും, പാത്രങ്ങൾ എടുക്കുന്നതിനിടെ ഗ്ലാസിൽ വരുന്ന സ്ക്രാച്ചുമെല്ലാം ഫ്രിഡ്ജിന്റെ മാറ്റ് കുറക്കാൻ ഇടയാകാറുമുണ്ട്. ഇതിനുള്ള പ്രതിവിധിയാണ് ആമസോൺ റെഫ്രിജറേറ്റർ ലൈനർ. എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുമെന്നതാണ് ഈ ലൈനറിന്റെ ആകർഷണം. ഗ്രിപ്പുള്ളത് കൊണ്ട് തന്നെ പാത്രങ്ങൾ തെന്നിനീങ്ങുമെന്ന ഭയവും വേണ്ട.
7. ഫിഷ് സ്കെയിൽ റിമൂവർ സ്ക്രാപ്പർ സ്കെയിലർ കട്ടർ
മീനിന്റെ ചെതുമ്പലുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന പ്രോഡക്ടാണ് ആമസോൺ ഫാസ്റ്റ് റിമൂവ് ഫിഷ് സ്കിൻ ബ്രഷ് പ്ലാസ്റ്റിക് ഫിഷ് സ്കെയിൽസ് ഗ്രേറ്റേഴ്സ് സ്ക്രാപ്പർ ഈസി കിച്ചൻ ക്ലീനിങ് ടൂൾ. മീനിന്റെ ആകൃതിയിൽ പുറം കവറോടുകൂടി ഒരുക്കിയിരിക്കുന്ന ഈ ഗാഡ്ജറ്റ് വൃത്തിയാക്കുന്നതിനിടെ ചെതുമ്പലുകൾ താഴെ വീഴാതിരിക്കാൻ സഹായിക്കും.
സുരക്ഷിതമായ പ്ലാസ്റ്റിക് സെറേറ്റഡ് ബ്ലേഡുകൾ ആയതിനാൽ ഇത് കുട്ടികൾക്കും മുതിർന്നവർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകും. ഈസിയായി ഹാൻഡിൽ ചെയ്യാനും ഇത് സാധിക്കും.
8. വാക്വം സീലർ
ബാക്കിയായ ചിപ്സും പൊടികളുമൊക്കെ കവറിൽ കെട്ടിയോ പാത്രങ്ങളിലിട്ടോ സൂക്ഷിക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ അവ എത്ര കാലം അതേ രുചിയോടെ നിലനിൽക്കും? ബാഗുകളേക്കാളും പാത്രങ്ങളേക്കാളും അഞ്ച് മടങ്ങ് വരെ ഭക്ഷണം സൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് വാക്വം സീലർ. അരിഞ്ഞുവെച്ച പച്ചക്കറികളോ മറ്റ് ഭക്ഷണമോ ഇത്തരത്തിൽ സീൽ ചെയ്ത് വെക്കുന്നത് വഴി ലാബ് അംഗീകൃത പ്രോഡക്ടായ വാക്വം സീലർ പാചകവും ഭക്ഷണം തയാറാക്കലും എളുപ്പമാകും. പൂർണമായ ഓട്ടോമാറ്റിക് സിമ്പിൾ ഇലക്ട്രിക് പ്ലഗ് ഡിസൈനിലുള്ള കൺട്രോൾ സെൻ്റർ മുകളിലെ പാനലിൽ സ്ഥാപിച്ചിരിക്കുന്നു. എൽ.ഇ.ഡി ഇൻഡിക്കേറ്റർ ലൈറ്റുകൾക്കൊപ്പം സോഫ്റ്റ് ടച്ച് ഡിജിറ്റൽ ബട്ടണുകളും ഇതിലുണ്ട്.
9. ആക്‌സ്‌മോൺ മെറ്റൽ പാൻ, പോട്ട് റാക്ക് ഓർഗനൈസർ
അടുക്കള ചിട്ടയോടെ എലഗന്റായി ഒരുക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ ആക്‌സ്‌മോൺ ഫൈവ് ടയർ മെറ്റൽ പാൻ, പോട്ട് റാക്ക് ഓർഗനൈസർ നിങ്ങളെ സഹായിക്കും. അഞ്ച് തട്ടുകളിലായി ഒരുക്കിയിരിക്കുന്ന ഈ ഓർഗനൈസർ നിങ്ങളുടെ പാത്രങ്ങളെയും പാനുകളെയുമെല്ലാം എളുപ്പത്തിൽ അറേഞ്ച് ചെയ്യാൻ സഹായിക്കും. വീട്ടിൽ പാത്രങ്ങൾ വെക്കാനുള്ള സ്ഥലമില്ലെന്ന പരാതിയും വേണ്ട. ഹെവി ഡ്യൂട്ടി ഇരുമ്പ് ഉപയോഗിച്ച് നിർമിച്ചതിനാൽ ആക്‌സ്‌മോൺ പാൻ റാക്ക് ഓർഗനൈസറിൽ എത്ര കട്ടിയുള്ള പാനുകളും എളുപ്പത്തിൽ പ്ലേസ് ചെയ്യാൻ സാധിക്കും. എല്ലാ വലിപ്പത്തിലുള്ള പാൻ അല്ലെങ്കിൽ ലിഡുകൾക്ക് അനുയോജ്യമായ തരത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
10. ഹബ്ചർ 360 ഡിഗ്രി റൊട്ടേറ്റിംഗ് വാട്ടർ സേവിങ് സ്പ്രിംഗ്ലർ
പാത്രങ്ങൾ കഴുകിയ ശേഷം സിങ്കിൽ ഭക്ഷപദാർഥങ്ങൾ അടിഞ്ഞുകൂടാറുണ്ട്. കൈ ഉപയോഗിച്ച് അവയെ നീക്കം ചെയ്യുന്നത് മിക്കവർക്കം അൽപം അരോചകമായി തോന്നിയേക്കാം. ഇതിനുള്ള പ്രതിവിധിയാണ് ആമസോൺ ഹബ്ചർ 360 ഡിഗ്രി റൊട്ടേറ്റിംഗ് വാട്ടർ സേവിംഗ് സ്പ്രിംഗ്ലർ. 360 ഡിഗ്രിയിൽ തിരിച്ച് സിങ്കിന്റെ ഏത് ഭാഗവും എളുപ്പത്തിൽ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാൻ ഈ സ്പ്രിംഗ്ലർ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.