വീട്ടിലെ സ്റ്റൗവിന്റെ ജ്വാലയുടെ നിറം മാറുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
text_fieldsകഴിക്കുന്ന ഭക്ഷണം, ചർമത്തിലോ മുടിയിലോ പ്രയോഗിക്കുന്ന വസ്തുക്കൾ, ആരോഗ്യ പരിശോധന ആവശ്യമായി വരുന്ന പുതിയ ലക്ഷണങ്ങൾ എന്നിവയിൽ നമ്മൾ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ, നിങ്ങളുടെ അടുക്കളയിലെ സ്റ്റൗവിന്റെ ജ്വാലയുടെ നിറംമാറ്റം ശ്രദ്ധിക്കാറുണ്ടോ?
സ്റ്റൗ ജ്വാലയുടെ നിറം വ്യത്യസ്ത കാര്യങ്ങളെ സൂചിപ്പിക്കുന്നു. ജ്വാല നീലയാണെങ്കിൽ വാതകവും ഓക്സിജനും നന്നായി കൂടിച്ചേരുന്നതിനാൽ ജ്വലനം ഫലപ്രദമാണെന്നാണർത്ഥം. ജ്വാല ചുവപ്പോ ഓറഞ്ചോ ആണെങ്കിൽ, ജ്വലനം അപൂർണമാണെന്ന് സൂചിപ്പിക്കുന്നു. ഇത് വാതക ഉപഭോഗം വർധിപ്പിക്കുന്നതിനും പാചകം ചെയ്യുന്ന പാൻ കറുപ്പിക്കുന്നതിനും ചൂടാക്കൽ വൈകുന്നതിനും അപകടകരമായ വാതകങ്ങളുടെ ഉൽപാദനത്തിനും കാരണമാവും.
നീല ജ്വാലയാണെങ്കിൽ നിങ്ങളുടെ സ്റ്റൗ ശരിയായ വായു-വാതക അനുപാതത്തിൽ ഇന്ധനം കാര്യക്ഷമമായി കത്തിക്കുന്നു. കാര്യക്ഷമമായ ജ്വലനം ഊർജം കത്തുമ്പോഴുള്ള മാലിന്യം കുറക്കുകയും കാർബൺ മോണോക്സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കുകയും ചെയ്യുന്നു.
മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് ജ്വാല ആവശ്യത്തിന് ഓക്സിജന്റെ അഭാവമോ അഴുക്കോ ബർണറുകളെ തടയുന്നതിനാൽ അപൂർണമായ ജ്വലനത്തെ സൂചിപ്പിക്കുന്നു.
എന്തുകൊണ്ട് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം?
ഉയർന്ന ഇന്ധനച്ചെലവ്: അപൂർണമായ ജ്വലനം ഇന്ധനം പാഴാക്കുന്നു. ഇതിന് അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിക്കാൻ കഴിയും. ശ്വസിക്കുമ്പോൾ ദോഷകരമാണ്. പാത്രങ്ങളെ കേടുവരുത്തുകയും ഉപകരണത്തിന്റെ ആയുസ്സ് കുറക്കുകയും ചെയ്യും.
മിന്നിമറയുന്നതോ ദുർബലമായതോ ആയ ജ്വാല കുറഞ്ഞ വാതക മർദം, തടസ്സങ്ങൾ അല്ലെങ്കിൽ തകരാറുള്ള റെഗുലേറ്റർ എന്നിവയെ സൂചിപ്പിക്കുന്നു. ഈ ജ്വാലകൾ ആവശ്യത്തിന് ചൂട് ഉൽപാദിപ്പിക്കില്ല. കൂടാതെ സ്റ്റൗവിന്റെ അറ്റകുറ്റപ്പണി ആവശ്യമുള്ള ഒരു അടിയന്തര പ്രശ്നത്തിന്റെ സൂചനയുമാവാം.
ചുവപ്പ്, പച്ച മുതലായ ജ്വാലയുടെ അസാധാരണമായ നിറം ഇന്ധനത്തിലെ മാലിന്യം കൊണ്ടും ബർണറുകളിലെ അഴുക്കുമൂലവും ആവാം. ഗ്യാസ് വിതരണ ഏജൻസിയെ ബന്ധപ്പെടേണ്ടതിന്റെയും സ്റ്റൗവ് വൃത്തിയാക്കുന്നതിന്റെയും അറ്റകുറ്റപ്പണിയുടെയും ആവശ്യകതയിലേക്കുള്ള സൂചനയാണിത്.
നിങ്ങൾ ചെയ്യേണ്ടത്
*ബർണറുകൾ വൃത്തിയാക്കുക: ശരിയായ വാതക സഞ്ചാരം ഉറപ്പാക്കാൻ ഭക്ഷണ അവശിഷ്ടങ്ങളോ ഗ്രീസ് അടിഞ്ഞുകൂടുന്നതോ പതിവായി നീക്കം ചെയ്യുക.
*ഗ്യാസ് സിലിണ്ടർ പരിശോധിക്കുക: ഗ്യാസ് വാൽവ് പൂർണമായും തുറന്നിട്ടുണ്ടെന്നും വിതരണം സ്ഥിരതയുള്ളതാണെന്നും ഉറപ്പാക്കുക.
*സ്റ്റൗ സർവിസ് ചെയ്യുക: ജ്വാലയുടെ നിറം നീലയല്ലാതെ മറ്റെന്തെങ്കിലുമാവുകയോ അസ്വാഭാവിക ഗന്ധമോ ദുർബലമായ ജ്വാലയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ അത് ശരിയാക്കാൻ പ്രൊഫഷണലിനെ വിളിക്കുക.
*വാതിലുകളും ജനലുകളും തുറന്ന് പാചകം ചെയ്ത് നല്ല വായുസഞ്ചാരം ഉറപ്പാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.