Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightചിതൽ ഒരു ഭീകര...

ചിതൽ ഒരു ഭീകര ജീവിയാണോ..‍?

text_fields
bookmark_border
ചിതൽ ഒരു ഭീകര ജീവിയാണോ..‍?
cancel

ങ്ങനെ ദൈവാനുഗ്രഹത്താൽ എന്റെ വീടിന്റെ സ്ട്രക്ചർ വർക്കുകൾ കഴിഞ്ഞു. ഇനി ഗ്രൗണ്ട് ഫ്ലോർ പി.സി.സി കോൺക്രീറ്റ് വർക്ക്‌ ചെയ്യാനുണ്ട്. അതിനു മുമ്പ് ചിതൽ ട്രീറ്റ്മെന്റ് ആയ പെസ്റ്റ് കൺട്രോൾ ചെയ്യണമല്ലോ. അങ്ങനെ പെസ്റ്റ് കൺട്രോൾ ചെയ്യുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഒരു പഠനം ആരംഭിച്ചു.

നിർമാണമേഖലയുടെ നിതാന്ത ശത്രുവാണ് ചിതൽ (termites). വീടുകളിലെ മരം കൊണ്ടുള്ള വാതിലുകൾ, ജനലുകൾ, മറ്റു മരം കൊണ്ടുള്ള വസ്തുക്കൾ എന്നിവ കാർന്നു നശിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നത് ചിതലുകളാണ്. കൂടാതെ ഉറുമ്പുകളും ചെറിയ തോതിലാണെങ്കിലും നാശ നഷ്‌ടങ്ങൾ വരുത്തുന്നുണ്ട്. മരങ്ങൾക്ക് പുറമെ ചുമരുകളിലും കോൺക്രീറ്റ് സ്ട്രക്ചറിലും ഫൗണ്ടേഷനിലും കോളനി സ്ഥാപിച്ച് ഇവ സ്ട്രക്ച്ചറൽ സ്‌ട്രെങ്ത് കുറയുവാൻ വഴിയൊരുക്കും. ഓരോ വർഷവും ഇന്ത്യയിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും 500 കോടി ഡോളറിന്റെ നാശനഷ്ടം ചിതലുകൾ ഉണ്ടാക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

ആദ്യമായി ചിതലിന്റെ പൊതുവായ ചില സ്വഭാവങ്ങൾ പരിശോധിക്കാം. വലിയ കോളനികളിലാണ് ചിതലുകൾ വസിക്കാറുള്ളത്. ഒരു ചെറിയ കോളനിയിൽ വരെ 60000ത്തിൽ കൂടുതൽ ചിതലുകൾ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. വലിയ കോളനിയാണെങ്കിൽ അതു രണ്ടു ലക്ഷം വരെയാകും. ചെറിയ കോളനിയിലെ ചിതലുകൾ അഞ്ച് ഗ്രാം മരം ഒരു ദിവസം കാർന്നു തിന്നും എന്നാണ് കണക്കുകൾ പറയുന്നത്. അതായത് 2x4 സൈസ് വരുന്ന 2.5 അടി വലുപ്പമുള്ള മരം കൊണ്ടുള്ള ബോർഡ്‌ കാർന്നു തിന്നാൻ ചെറിയ കോളനിയിലെ ചിതലുകൾക്ക് ഒരു വർഷം മതി എന്നർത്ഥം. വലിയ കോളനിയിലെ ചിതലുകൾ ആണെങ്കിൽ അതു 6 മാസം മതി.

രാജാവ്, രാജ്ഞി, റീ പ്രൊഡക്റ്റിവ് വിങ് ഗാർഡ്, റീ പ്രൊഡക്റ്റിവ് സോൾജിയേഴ്സ്, വർക്കർ എന്നിവരടങ്ങുന്നതാണ് ഒരു കോളനി സിസ്റ്റം.. ഇതിൽ വർക്കേഴ്സിനാണ് ഭക്ഷണം തേടി പുറത്തു പോകേണ്ട ചുമതല. കോളനിയിലെ രാജാവും രാജ്ഞിയുമടക്കമുള്ള എല്ലാവർക്കും ഭക്ഷണം എത്തിക്കുന്നത് വർക്കേഴ്സാണ്. ഒരു കോളനിയിലെ ഏറ്റവും പ്രധാനപ്പെട്ട ആൾ രാജ്ഞിയാണ്. ഒരു ദിവസം ആരംഭത്തിൽ 1000 മുട്ടകൾ ഇടാൻ രാജ്ഞി ചിതലിന് കഴിയും. വർക്കേഴ്സ്സും സോൾജിയേഴ്സും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ചത്തു പോകുമ്പോൾ രാജ്ഞി വർഷങ്ങളോളം ജീവിക്കും. കോളനിയിലെ രാജ്ഞിയെ ഇല്ലാതെ ആക്കിയാൽ മാത്രമേ കോളനി നശിക്കുകയുള്ളു..ഒരു കോളനിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുക വർക്കേഴ്സ് ആയിരിക്കും.

സ്വന്തം ശരീരം വൈബ്രെഷൻ ചെയ്താണ് ചിതലുകൾ ആശയവിനിമയം നടത്തുന്നത്. ഓരോ ചിതൽ കോളനിയിലും മൂന്ന് പ്രധാന വിഭാഗങ്ങളായ ചിതലുകൾ അടങ്ങിയിരിക്കുന്നു;

1, തൊഴിലാളികൾ (Workers)

2, സൈനികർ (Soldiers)

3, പ്രത്യുൽപ്പാദകർ (Reproductives).

ഇതിൽ വർക്കേഴ്സ്, സൈനികർ എന്നീ വിഭാഗങ്ങൾക്ക് ജന്മനാ കണ്ണുകളോ ചെവികളോ ഇല്ല. കോളനിയിൽ നിന്നും പുറത്തു പോയി ഭക്ഷണം ശേഖരിക്കുക, കൂടുകൾ പണിയുക, കുഞ്ഞുങ്ങളെ പരിപാലിക്കുക, രാജ്ഞിയെ സേവിക്കുക ഇതൊക്കെയാണ് വർക്കേഴ്സ്സിന്റെ ഡ്യൂട്ടി. വലിയ തലകളുള്ളവരാണ് പടയാളികൾ. അതിൽ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന പിഞ്ചറുകൾ അടങ്ങിയിരിക്കുന്നു. കോളനിയിലേക്ക് വരുന്ന ശത്രുക്കളെ നേരിടുക എന്നതാണ് സോൾജിയേഴ്സി​ന്റെ ചുമതല.

ചിറകുകളുള്ള ഇത്തരം ചിതലുകൾ തന്നെയായിരിക്കും ഒരു കോളനിയിലെ ഏറ്റവും വലുതും. പ്രത്യുൽപാദക ചിതലുകൾക്ക് പുതിയ കോളനികൾ ആരംഭിക്കാൻ കഴിയുന്ന സ്ഥലങ്ങൾ തേടേണ്ടതിനാൽ ഇവറ്റകൾ പറന്നു യാത്ര ചെയ്യേണ്ടി വരും. ഭൂമിയിൽ 2000ത്തിൽ പരം ചിതൽ വംശങ്ങൾ ഉണ്ടെങ്കിലും നാലു തരം ചിതലുകളാണ് കൺസ്ട്രക്ഷൻ ലോകത്തെ അതിഭീകരർ.

1, സബ് ടെറനീൻ (Subterranean termites)

2, ഫോർമോസൻ ടെർമൈറ്റ്സ് (Formosan termites)

3, ഡാമ്പ്-വുഡ് ടെർമൈറ്റ്സ് (Damp-wood termites)

4, ഡ്രൈവുഡ് ടെർമൈറ്റ്സ് (Drywood termites)

1, സബ് ടെറനീൻ (Subterranean termites)

ഈ ടെർമൈറ്റ് സ്പീഷീസ് ഭൂഗർഭ കോളനികളിലോ അല്ലെങ്കിൽ 2 ദശലക്ഷം അംഗങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ഭൂമിക്കടിയിലെ ഈർപ്പമുള്ള മണ്ണുള്ള ഭാഗങ്ങളിലോ ആയാണ് വസിക്കാറുള്ളത്. ഭക്ഷണ സ്രോതസ്സുകളിലേക്ക് പ്രവേശനം നേടുന്നതിനും തുറന്ന വായുവിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുമായി അവർ ശക്തമായ "മഡ് ട്യൂബുകൾ" നിർമ്മിച്ചു അതിലൂടെ യാത്ര ചെയ്താണ് ഭക്ഷണം തേടുക.

2, ഫോർമോസൻ ടെർമൈറ്റ്സ് (Formosan termites)

യഥാർഥത്തിൽ ചൈനയിൽ നിന്നുള്ള, ഫോർമോസാൻ ടെർമിറ്റുകൾ ശാസ്ത്രത്തിന് അറിയാവുന്ന 2,000-ലധികം ടെർമിറ്റ് ഇനങ്ങളിൽ ഏറ്റവും ആക്രമണസ്വഭാവം ഉള്ളവയാണെന്ന് പറയപ്പെടുന്നു. ഫോർമോസാനുകൾ വലിയ ഭൂഗർഭ കോളനികളിലായാണ് കാണപ്പെടുന്നത്. കൂടാതെ ഒരു സ്ട്രക്ച്ചറിന്റെ ചുവരുകൾക്കുള്ളിൽ സങ്കീർണമായ ചെളി കൊണ്ടുള്ള കൂടുകൾ നിർമിക്കുവാൻ മിടുക്കരാണ്. ആക്രമണാത്മക സ്വഭാവം കാരണം, ഫോർമോസാൻ ചിതലുകൾ ഒരു സ്ട്രക്ചറിനെ ഒരിക്കൽ ബാധിച്ചാൽ നിയന്ത്രിക്കാൻ വളരെ പ്രയാസമാണ്. അമേരിക്കൻ നാടുകളിലാണ് ഇത്തരം ചിതലുകൾ കൂടുതൽ കാണപ്പെടുന്നത്. ഇവയും മഡ് ട്യൂബുകൾ നിർമിച്ചാണ് യാത്രകൾ നടത്തുക. സബ് ടെറനാൻ പോലെ തന്നെയാണ് ഇവരുടെ കോളനി സിസ്റ്റവും.

3, ഡാമ്പ്-വുഡ് ടെർമൈറ്റ്സ്(Damp-wood termites)

ഇത്തരം ചിതലുകൾക്ക് ജീവിക്കുവാൻ നനഞ്ഞ ഇടം വേണം എന്നത് നിർബന്ധമാണ്. ഇവർ കോളനികൾ കണ്ടെത്താൻ ഉപയോഗിക്കുന്നത് നനഞ്ഞതും ചിലപ്പോൾ ജീർണിക്കുന്നതുമായ മരങ്ങളാണ്. അതുകൊണ്ടാണ് ഇവയെ ഡാമ്പ്-വുഡ് ടെർമൈറ്റ്സ് എന്ന് വിളിക്കുന്നത്. ഇത്തരം ചിതലുകൾ സാധാരണയായി മണ്ണിൽ കൂടുകൂട്ടാറില്ല. അവർ നിലത്തു കിടക്കുന്ന മരങ്ങളെയാണ് ആക്രമിക്കുക, പ്രത്യേകിച്ച് അവ ദ്രവിച്ചാൽ. കോളനി സിസ്റ്റം മുകളിൽ പറഞ്ഞത് പോലെയാണെങ്കിലും പല വലുപ്പത്തിൽ ഉള്ളവയെ ഒരു കോളനിയിൽ കാണാൻ കഴിയും.

4, ഡ്രൈവുഡ് ടെർമൈറ്റ്സ് (Drywood termites)

ശരിക്കും നമ്മുടെ നാട്ടിൽ സബ് ടെറനാനെക്കാൾ ഭീകരർ ഡ്രൈവുഡ് ടെർമിറ്റുകളാണന്ന് പറയാം. അവരുടെ മരം നശിപ്പിക്കുന്ന ശീലങ്ങൾ ഒരു സൈക്കോ കില്ലറുടെ സ്വഭാവം പോലെയാണ്. മരത്തിൽ മറഞ്ഞിരിക്കാനുള്ള അവയുടെ കഴിവ്, അവരുടെ അനേകം സൈക്കോ തൊഴിലാളികൾ, അവരുടെ മൂർച്ചയുള്ള താടിയെല്ലുകൾ, തുടങ്ങിയവ ഒരു വീടിനുള്ളിലെ മരത്തിന് അവിശ്വസനീയമായ അളവിൽ നാശമുണ്ടാക്കും. ഇവക്ക് ജീവിക്കാൻ മണ്ണോ, ഈർപ്പമോ വേണ്ട. ഡ്രൈ ആയിട്ടുള്ള എവിടെയും കോളനി ഉണ്ടാക്കും. മരത്തിന്റെ ഉള്ളിലോ ചുമരിന്റെ ഉള്ളിലോ ഒക്കെയാകാമെന്ന് ചുരുക്കം. കോളനി സിസ്റ്റം മറ്റുള്ളവയെ പോലെ തന്നെയാണ്.

കൺസ്ട്രക്ഷൻ സമയത്ത് തന്നെ പെസ്റ്റ് കണ്ട്രോൾ പ്രോപ്പർ ആയി ചെയ്യുകയാണെങ്കിൽ അഞ്ച് വർഷം മുതൽ പത്തു വർഷം വരെ ഇത്തരം ജീവികളുടെ ആക്രമണത്തിൽ നിന്നും നമുക്ക് വീടിനെ ഒരു പരിധി വരെ സംരക്ഷിക്കാൻ കഴിയും. ഈ ഭീകരന്മാരിൽ നിന്നും രക്ഷപ്പെടാൻ ശരിയായ രീതിയിൽ പെസ്റ്റ് കൺട്രോൾ ചെയ്യേണ്ടതുണ്ട്.

പെസ്റ്റ് കൺട്രോൾ രണ്ടു തരത്തിലാണുള്ളത്.

1, പ്രീ കൺസ്ട്രക്ഷൻ പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ്

2, പോസ്റ്റ്‌ കൺസ്ട്രക്ഷൻ പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ്

ഫൗണ്ടേഷൻ ചെയ്തു കിടക്കുമ്പോഴോ, സ്ട്രക്ചർ ചെയ്തു നിലം കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പോ ചെയ്യുന്ന പെസ്റ്റ് കൺട്രോളാണ് പ്രി പെസ്റ്റ് കണ്ട്രോൾ ട്രീറ്റ്മെന്റ് എന്ന് പറയുന്നത്..

പ്രി പെസ്റ്റ് കണ്ട്രോൾ ട്രീറ്റ്മെന്റ് ചെയ്യുന്ന വിധം

ഇത്തരം ട്രീറ്റ്മെന്റ് ചെയ്യുന്നത് സബ് ടെറനാൻ ടെർമൈറ്റിനെ ഉദ്ദേശിച്ചാണ്. ഇത്തരം ചിതലാണെങ്കിലും ഉറുമ്പ് ആണെങ്കിലും അവരുടെ കോളനി ഉണ്ടാകുക ഫൗണ്ടേഷന്റെ ഉള്ളിലായിരിക്കും. ഭക്ഷണം ശേഖരിക്കാനോ, കോളനിയിൽ സ്ഥലക്കുറവ് സംഭവിക്കുമ്പോഴോ ആണ് ഈ ജീവികൾ കോളനി വിട്ട് പുറത്തു വരുക. ഇവയെ നശിപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് ഇവയുടെ കോളനി നശിപ്പിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ കോളനികൾ സ്ഥാപിതമായ തറയിലാണ് (foundation) പ്രധാനമായും ഈ ട്രീറ്റ്മെന്റ് ചെയ്യുക. കോളനികൾ നശിപ്പിക്കപ്പെട്ടാൽ, വീണ്ടും അവരുടെ കോളനി സ്ഥാപിതമാകുവാൻ വർഷങ്ങൾ എടുക്കും എന്നതാണ് സത്യം.

2, പോസ്റ്റ്‌ കൺസ്ട്രക്ഷൻ പെസ്റ്റ് കണ്ട്രോൾ ട്രീറ്റ്മെന്റ്

താമസമുള്ള വീടുകളിൽ ഉണ്ടാകുന്ന ചിതലിന്റെ ശല്യം ഒഴിവാക്കുവാനാണ് ഇത്തരം ട്രീറ്റ്മെന്റ് ചെയ്യുക. പക്ഷെ ഏത് തരം ചിതൽ ആണെന്ന് കണ്ടെത്തിയിട്ട് വേണം അവർക്കുള്ള ട്രീറ്റ്മെന്റ് തുടങ്ങാൻ. പ്രധാനമായും ഡ്രൈ വുഡ് ചിതൽ ആയിരിക്കും ഇവിടെ വില്ലനാകാൻ സാധ്യത കൂടുതൽ. മരത്തിലെ, ചുമരിലെ ചെറിയ ദ്വാരങ്ങൾ കണ്ടത്തി അവയിലേക്ക് ആയിരിക്കണം ടെർമൈറ്റ് മെറ്റീരിയലുകൾ ഇൻജക്ഷൻ ചെയ്യേണ്ടത്.

ചിതലിന്റെ ആക്രമണം തടയാനുള്ള മുൻകരുതലുകൾ

1. നിങ്ങളുടെ വീട്ടിൽ നിന്ന് കുറഞ്ഞത് 20 അടി അകലെ എങ്കിലും വിറകും തടിയും സൂക്ഷിക്കുക.

2. ചിതലുകൾ തടിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ വീടിന് ചുറ്റുമുള്ള എല്ലാ വിള്ളലുകളും വിടവുകളും ക്രാക്ക് സീലന്റ് കൊണ്ടോ മറ്റു സ്ട്രോങ് ആയ വസ്തുക്കൾ ഉപയോഗിച്ചോ അടയ്ക്കുക.

3. വെയിലും മഴയും കൊള്ളുന്നത് മൂലം പെയിന്റ് അടർന്നുപോയ ഏതെങ്കിലും തുറന്ന മരങ്ങൾ (വാതിൽ, ജനൽ) അല്ലാത്തതുമായ മരങ്ങൾ (കബോർഡ്, സ്റ്റൈർ കേസ് വുഡ് ഹാൻഡ് റെയിൽ) ഉണ്ടങ്കിൽ അവ എത്രയും വേഗം പെയിന്റ് ചെയ്യുക.

4. ചിതലിന്റെ ലക്ഷണങ്ങൾക്കായി നിങ്ങളുടെ വീട് പതിവായി പരിശോധിക്കുക.

5. വീടിന്റെ ഉള്ളിൽ വളരെ ചെറിയ ചിറകുകൾ കാണപ്പെടുക, പൊള്ളയായ ശബ്ദമുള്ള മരം. വീടിന്റെ പലയിടത്തും മൺതരികൾ പോലെയുള്ള വസ്തുക്കൾ കാണുക ഇവയെല്ലാം ചിതലുകൾ അവയുടെ കോളനിയായി നമ്മുടെ വീടിനെ പ്രഖ്യാപിച്ചു എന്നതിന്റെ സൂചനയാണ്.

6. പുതിയതായി കൺസ്ട്രക്ഷൻ ചെയ്യുന്ന പദ്ധതികൾക്കായി നല്ല മരം ഉപയോഗിക്കുന്നത് ഉറപ്പാക്കുക.

7. വീട് നിൽക്കുന്ന സ്ഥലത്ത് ഉണങ്ങിയ മരങ്ങളോ കുറ്റികളോ ഉണ്ടങ്കിൽ അവ നീക്കം ചെയ്യുക. ചിതലിനു ജീവിക്കുവാനുള്ള ആവാസ വ്യവസ്ഥ വീട്ടിലോ, വീട് നിൽക്കുന്ന ഭാഗത്തോ ഇല്ലെന്ന് ഉറപ്പ് വരുത്തുക.

ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് (Anti Termite Treatment) - ചില സംശയങ്ങളും ഉത്തരങ്ങളും

ചോദ്യം: ATT (Anti termite Treatment) ചെയ്യേണ്ട കാര്യം ഉണ്ടോ?

ഉത്തരം: ATT ചെയ്യേണ്ട ആവശ്യകത വളരെ വലുതാണ്. തുടക്കം തന്നെ ട്രീറ്റ്മെന്റ് ചെയ്താൽ വളരെ കുറെ കാലം വരെ ചിതലിനെ പറ്റി പേടിക്കുകയേ വേണ്ട. ഇപ്പോഴത്തെ മണ്ണിന്റെ സാഹചര്യത്തിൽ ഘടനയുടെ വിത്യാസം മണ്ണിന്റെ നനവ് എന്നിവയുടെ അടിസ്ഥാനത്തിൽ ചിതൽ വരാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

ചോദ്യം: ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത് കൊണ്ട് മനുഷ്യനോ ആ വീട്ടിൽ താമസിക്കുന്നതിനോ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ?

ഉത്തരം- ഇല്ല. ആ പേടി വേണ്ട. കൃത്യമായ അളവിലും എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള മരുന്നാണ് ബ്രാൻഡഡ് ആയ എല്ലാ കമ്പനികളും പുറത്തിറക്കുന്നത്. മാത്രമല്ല, ചിതൽ പോലുള്ള വളരെ ചെറിയ ജീവികളെ സമയം എടുത്തു നശിപ്പിക്കുന്ന തരത്തിലുള്ള വളരെ ചെറിയ ഡോസേജിലുള്ള സ്ലോ പോയ്സനാണ് ഇതിനായി ബ്രാൻഡഡ് കമ്പനികൾ ഉപയോഗിക്കുന്നത്. ഇത് പ്രയോഗിക്കുന്നത് മൂലം മനുഷ്യന് ഒരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നില്ല. എന്നാൽ, ഇത്തരം മരുന്നുകൾ നേരിട്ട് കുട്ടികൾ കുടിക്കുക പോലുള്ള സംഭവങ്ങൾ സംഭവിച്ചാൽ ഉടനെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്..

ചോദ്യം:- ചിതൽ വന്നു കഴിഞ്ഞു ഈ ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കുമോ? അതിനു എത്ര വർഷം ആണ് കാലാവധി?

ഉത്തരം:- തീർച്ചയായും ചെയ്യാൻ സാധിക്കും. വന്നു കഴിഞ്ഞും പൂർണമായി തന്നെ ചിതലിനെ ട്രീറ്റ്മെന്റ് ചെയ്യുന്നതിലൂടെ നിയന്ത്രിക്കാം. തുടക്കം ചെയ്യുന്ന ട്രീറ്റ്മെന്റിൽ നിന്നും വ്യത്യാസം ആയിരിക്കും എന്ന് മാത്രം. ഇതിനും അഞ്ചു വർഷം വരെ തന്നെ ആയിരിക്കും കാലാവധി.

ചോദ്യം: എത്ര വർഷം ആണ് ഈ ട്രീറ്റ്മെന്റ് കാലാവധി? വാറന്റി വല്ലതും ഉണ്ടോ?

ഉത്തരം: ഒരു ടെർമൈറ്റ് കോളനി ഒരിക്കൽ നശിപ്പിക്കപ്പെട്ടാൽ വീണ്ടും റീ ക്രീയേറ്റ് ചെയ്യേണ്ട സമയമാണ് അഞ്ചു വർഷം എന്ന് പറയുന്നത്. ബയർ പോലുള്ള ബ്രാൻഡഡ് കമ്പനികൾ അവരുടെ R&D (Research & Development) പഠന പ്രകാരം പരമാവധി അഞ്ചു വർഷമാണ് ഈ ട്രീറ്റ്മെന്റിന്റെ കാലാവധി.

ചോദ്യം: ട്രീറ്റ്മെന്റ് ചെയ്തു കഴിഞ്ഞ വീട്ടിൽ ചിതൽ വന്നാൽ എന്താണ് ചെയ്യുക?

ഉത്തരം: വീണ്ടും സെയിം ട്രീറ്റ്മെന്റ് ചെയ്‌താൽ വീണ്ടും ആ കാലയളവു ലഭിക്കും..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grihamtermitestips to get rid of termitestermite treatmentstypes of termites
News Summary - how to get rid of termites
Next Story