കറന്‍റ് ബില്‍ കുറക്കാന്‍ ചില കുറുക്കുവഴികള്‍
text_fieldsഎ.സിയിട്ട് ഒ.സിയാവാതിരിക്കാന്‍
കേരളത്തില്‍ ഉഷ്ണം കൂടിയതിനാല്‍ എയര്‍കണ്ടീഷനറുടെ ഉപയോഗം കൂടിവരുകയാണ്. എ.സിയുടെ വൈദ്യുതി ചാര്‍ജ് കുറക്കാന്‍ ചില മാര്‍ഗങ്ങള്‍.
*മുകള്‍നിലയിലെ കിടപ്പുമുറി അടുക്കളക്കു മുകളിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെയായാലുണ്ടാവുന്ന ചൂടാണ് നിങ്ങളെക്കൊണ്ട് ഇടക്കിടെ എ.സി ഇടീക്കുന്നത്.
*കാര്യക്ഷമതയുടെ തോതായ സ്റ്റാര്‍ ലേബലുകള്‍ എ.സി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. ഏറ്റവും നല്ലത് 5 സ്റ്റാര്‍.
*ചിട്ടയായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ഫില്‍ട്ടറും വിന്‍ഡോയും ഇടക്കിടെ വൃത്തിയാക്കുകയും ചെയ്യുക.
*എ.സി പ്രവര്‍ത്തിപ്പിക്കുന്ന മുറി അടച്ചിടുക. കൂടാതെ ആ മുറിയില്‍ ഇസ്തിരിപ്പെട്ടി, ഹീറ്റര്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
സീറോ ബള്‍ബുകള്‍ എന്ന ആന്‍റി ഹീറോ
15 മുതല്‍ 28 വരെ വാട്ടിന്‍െറ കളര്‍ ബള്‍ബുകളാണ് സീറോ ബള്‍ബ് എന്ന് അറിയപ്പെടുന്നത്. പ്രകാശം കുറഞ്ഞതിനാല്‍ ഒട്ടും വൈദ്യുതി ചെലവില്ല എന്ന മിഥ്യാധാരണയാണ് ഈ ബള്‍ബിനെക്കുറിച്ച്. പല നിറത്തില്‍ ചായം കൊടുക്കുകവഴി പ്രകാശത്തെ തടഞ്ഞുനിര്‍ത്തുന്ന ഇത്തരം ബള്‍ബുകള്‍ രണ്ടു മാസത്തേക്ക് 21.6 യൂനിറ്റില്‍ അധികം വൈദ്യുതി ഉപയോഗിക്കുന്നു. ഇതിന്‍െറ സ്ഥാനത്ത് ഒരു വാട്ടിന്‍െറ LED (Light Emitting Diodes) ഉപയോഗിക്കുകയാണെങ്കില്‍ വൈദ്യുതി ഉപയോഗം വെറും 1.5 യൂനിറ്റായി ചുരുക്കാം.
സി.എഫ്.എല്ലാകാന്‍ മറക്കല്ലേ
* ട്യൂബ് ലൈറ്റുകളും കോംപാക്ട് ഫ്ളൂറസന്‍റ് ലാമ്പും (സി.എഫ്.എല്‍) മാത്രം ഉപയോഗിക്കുക. സാധാരണ ബള്‍ബുകള്‍ (ഇന്‍കാന്‍ഡെസന്‍റ്) വൈദ്യുതിയുടെ 10 ശതമാനം മാത്രമാണ് വെളിച്ചമാക്കുന്നത്. ബാക്കി ചൂട് രൂപത്തില്‍ നഷ്ടപ്പെടുകയാണ്.
*ട്യൂബുകള്‍ക്ക് നിലവാരമുള്ള ഇലക്ട്രോണിക് ചോക്ക് ഉപയോഗിക്കുക.
* ആവശ്യമായ സ്ഥലത്തേക്കു മാത്രം പ്രകാശം കേന്ദ്രീകരിക്കുന്ന റിഫ്ളക്ടര്‍ സി.എഫ്.എല്‍ ഉപയോഗിക്കുക. പഠനമുറിയിലും അടുക്കളയിലും ഈ രീതി പരീക്ഷിക്കാം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
* പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ലഭിക്കത്തക്കവിധം ജനാലകള്‍ തുറന്നിടുക. ഇളം നിറത്തിലുള്ള പെയിന്‍റ് വീടിന്‍െറ ഉള്‍വശത്ത് ഉപയോഗിക്കുക.
* കര്‍ട്ടനുകള്‍ നീക്കിയിടാവുന്നവ മാത്രം ഉപയോഗിക്കുക. ലൈറ്റുകളും ഫാനുകളും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ഓഫ് ചെയ്യുക.
* വീടിനു പുറത്തെ ലൈറ്റുകളില്‍ ഒന്നു മാത്രം ഉപയോഗിക്കുക. കോമ്പൗണ്ട് വാളിലെ ലൈറ്റുകളില്‍ കുറച്ചുമാത്രം പ്രകാശിപ്പിക്കുക. (ഒന്നോ രണ്ടോ).
*ടി.വി, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗം കഴിഞ്ഞാല്‍ സ്വിച്ച് ബോര്‍ഡില്‍ ഓഫ് ചെയ്യുക. റിമോട്ട് വഴി ഓഫ് ചെയ്താല്‍ വൈദ്യുതി (5 W) നഷ്ടമായിക്കൊണ്ടിരിക്കും.
* ഊര്‍ജ കാര്യക്ഷമത കൂടിയ ബി.ഇ.ഇ സ്റ്റാര്‍ ലേബലുകള്‍ (4, 5 Star) ഉള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക.
* റഫ്രിജറേറ്റര്‍ ആവശ്യത്തിനു മാത്രം വലുപ്പമുള്ള BEE 5 star ലേബലുള്ളത് ഉപയോഗിക്കുക.
* റഫ്രിജറേറ്ററിന്‍െറ വാതില്‍ ഭദ്രമായി അടക്കുക.
* റഫ്രിജറേറ്ററിനുള്ളിലെ തെര്‍മോസ്റ്റാറ്റ് (റെഗുലേറ്റര്‍) ആവശ്യത്തിന്നനുസരിച്ച് ക്രമീകരിക്കുക.
* റഫ്രിജറേറ്ററിനകത്ത് ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. ഇടക്കിടെ റഫ്രിജറേറ്റര്‍ തുറക്കാതിരിക്കുക.
* ഫ്രീസര്‍ ഇടക്കിടെ ഡീഫ്രോസ്റ്റ് ചെയ്യുക.
* ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ റഫ്രിജറേറ്ററില്‍ കുത്തിനിറക്കാതിരിക്കുക, കൂടാതെ വൈകുന്നേരം 6 മുതല്‍ 10 വരെ റഫ്രിജറേറ്റര്‍ ഓഫ് ചെയ്തുവെക്കുക.
* ഇwസ്തിരിപ്പെട്ടി ഓട്ടോമാറ്റിക് ഉപയോഗിക്കുക.
* ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇസ്തിരിയിടുക.
* ഇസ്തിരി ഇടുമ്പോള്‍ മറ്റു ജോലികള്‍ക്ക് പോകാതിരിക്കുക.
കറന്‍റുതീനികളെ മെരുക്കുംവിധം
വീട്ടുപകരണങ്ങളില്‍ കറന്‍റുതീനികളാണ് ഇസ്തിരിപ്പെട്ടി, എ.സി, ഹീറ്റര്‍, മോട്ടോര്‍ തുടങ്ങിയവ. അല്‍പം ശ്രദ്ധിച്ചാല്‍ വൈദ്യുതി ചാര്‍ജ് ഗണ്യമായി കുറക്കാം.
സാധാരണ ട്യൂബ്ലൈറ്റ് 60 വാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വണ്ണം കുറഞ്ഞ ട്യൂബ് വെറും 28 വാട്ടില്‍ പ്രകാശം നല്‍കും. ചാര്‍ജ് ലാഭം 50 ശതമാനത്തിന് മുകളില്‍.
160-120 വാട്ടാണ് സാധാരണ ഫാനിന്‍െറ പ്രവര്‍ത്തനശേഷി. എന്നാല്‍, 5 സ്റ്റാര്‍ മുദ്രയുള്ളവ ഉപയോഗിച്ചാല്‍ കറന്‍റ് പകുതിയിലേറെ കുറക്കാം.
ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന റഫ്രിജറേറ്ററിന് രണ്ട് യൂനിറ്റ് വൈദ്യുതി വേണം. എന്നാല്‍, വൈകീട്ട് ആറു മുതല്‍ 10 വരെ റഫ്രിജറേറ്റര്‍ ഓഫ് ചെയ്യാം. സാധനങ്ങള്‍ കേടുവരില്ല. അതോടൊപ്പം ഇടക്കിടെ തുറക്കുന്നതും ഒഴിവാക്കുകയും ചെയ്താല്‍ വൈദ്യുതി ഉപയോഗം 30 ശതമാനത്തോളം ലാഭിക്കാം.
1000 വാട്ടുള്ള ഇസ്തിരിപ്പെട്ടി ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു യൂനിറ്റ് വൈദ്യുതി ചെലവാകും. ഇസ്തിരി ആഴ്ചയിലൊരിക്കലാക്കുക. കറന്‍റ് ബില്‍ കുറയുന്നതു കാണാം. ശരാശരി 120 വാട്ടുള്ള കമ്പ്യൂട്ടര്‍ എട്ടു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒന്നേകാല്‍ യൂനിറ്റ് വൈദ്യുതിയാകും. ഷട്ട്ഡൗണ്‍ ചെയ്തശേഷം പ്ളഗില്‍ സ്വിച്ച് ഓഫ് ചെയ്യുക.
സാധാരണ വാട്ടര്‍ ഹീറ്ററുകള്‍ (ശരാശരി 3000-3500 വില) മൂന്നു കിലോ വാട്ട് പവറുണ്ട്. ഒരു മണിക്കൂറിന് മൂന്ന് യൂനിറ്റ് വൈദ്യുതി ചെലവ്. പകരം സോളാര്‍ ഹീറ്റര്‍ വാങ്ങുക. വില 16,000-20,000. സബ്സിഡിയും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.