Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2014 1:46 AM IST Updated On
date_range 1 Feb 2014 1:46 AM ISTജാലക തിരശീല നീക്കി...
text_fieldsbookmark_border
മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്കേ അവന്‍ സ്വകാര്യതയെ ഇഷ്ടപ്പെട്ടിരുന്നു. വീടുകളിലെ ജനലുകളിലേക്കും വാതിലുകളിലേക്കും തിരശീലകള്‍ ഒഴുകിയത്തെിയത് ഈ സ്വകാര്യതയില്‍ നിന്നല്ലാത്തെ മറ്റെവിടെ നിന്നുമല്ല. അതുകൊണ്ട് തന്നെ കവികളും കലാകാരന്‍മാരും തിരശീലയെ അവരുടെ കൃതികളില്‍ ഞൊറിയിച്ചിട്ടു. കുടിലുകള്‍ തൊട്ട് വമ്പന്‍ കെട്ടിടങ്ങളില്‍ വരെ തലപൊക്കി നില്‍ക്കുന്നതാണ് തിരശീല സംസ്കാരം. തിരശീല എന്ന പേരില്‍ നിന്നും കര്‍ട്ടന്‍ എന്ന പേരിലേക്കുള്ള മാറ്റം സത്യത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വിളിച്ചറിയിക്കുന്നത് തന്നെയാണ്. മുമ്പ് സ്വകാര്യതക്ക് വേണ്ടി തുണികൊണ്ടുള്ള ഒരു മറ എന്ന് മാത്രമേ തിരശീല കൊണ്ട് അര്‍ഥമാക്കിയിരുന്നുള്ളൂ. എന്നാല്‍ ഇന്ന് പണത്തിന്‍െറയും പത്രാസിന്‍െറയും സിംമ്പല്‍ കൂടിയാണ് കര്‍ട്ടനുകള്‍.
ഇന്‍റീരിയറുകളുടെ ലോകത്ത് ഒഴിവാക്കാന്‍ സാധിക്കാത്ത സാന്നിധ്യമാണ് കര്‍ട്ടനുകള്‍ക്കുള്ളത്. ആയിരം രൂപക്ക് താഴെ മുതല്‍ ലക്ഷങ്ങള്‍ വരെ വിലവരുന്ന കര്‍ട്ടനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കര്‍ട്ടന്‍ വര്‍ക്ക്, തുണി, ഗുണം, നിറം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിലയുടെ പോക്ക്. അധികം പണം പൊടിക്കാഗ്രഹിക്കാത്തവര്‍ക്ക് നല്ലത് ക്രഷ്, സില്‍ക്ക് മെറ്റീരിയലുകളുടെ കോമ്പിനേഷനുകളാണ്. ആയിരം രൂപയില്‍ താഴെ മാത്രമേ ഇവക്ക് വില വരൂ. എന്നാല്‍ വിദേശത്ത് , പ്രത്യേകിച്ച് ഗള്‍ഫ്നാടുകളിലെ പുതിയ ട്രെന്‍ഡ് ഷിഫോണ്‍ മെറ്റീരിയലാണ്. ഈ ട്രെന്‍ഡ് കേരളത്തിലെ പ്രത്യേകിച്ച് മലബാറിന്‍െറ മണിയറ ഒരുക്കങ്ങളിലേക്ക് കടന്നത്തെുന്നുണ്ട്. കൊളോണിയല്‍ ഡിസൈനിനോട് താല്‍പ്പര്യമുള്ളവര്‍ ലൈറ്റ് വര്‍ക്കിനോടും കോട്ടണ്‍ മെറ്റീരിയലിനോടും താല്‍പ്പര്യം കാണിക്കുന്നു. ലിംവിംഗ് റൂമുകള്‍ക്ക് ആഡ്യത്വം വര്‍ധിപ്പിക്കുന്നതിന് സോഫാ സെറ്റികളുടെ നിറത്തിന് അനുയോജ്യമായ കര്‍ട്ടന്‍ വര്‍ക്കുകളാണ് ചെയ്യാറ്. ഇതിന് വേണ്ടി അഞ്ചോ ആറോ ലക്ഷം രൂപ വരെ പൊടിക്കുന്നവരുണ്ട്. ഇരുവശമുള്ള കര്‍ട്ടനുകളുടെ ഒരു വശം പ്രത്യേക വര്‍ക്കുകളോടെ കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്നതാണ് മറെറാരു ട്രെന്‍ഡ്. മങ്ങിയ ബ്രൗണ്‍ നിറം (ബേജ്), ചാര നിറം, വെള്ള, തുടങ്ങി ലൈറ്റ് കളറുകള്‍ക്കാണ് ഈയിനങ്ങളില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്.
തുണികൊണ്ടുള്ള കര്‍ട്ടനുകള്‍ക്ക് പുറമെ വെനീഷ്യന്‍ ബ്ളിന്‍ഡ്സ്,വെര്‍ട്ടിക്കല്‍ ബ്ളിന്‍ഡ്സ് തുടങ്ങിയവക്കും ആവശ്യക്കാരുണ്ട്. സ്ക്വയര്‍ ഫീറ്റിന് 75 രൂപ മുതല്‍ 90 രൂപ വരെയാണ് ഇവയുടെ വില. പൊതുവെ ഓഫീസുകള്‍ക്കാണ് ഇത്തരം ബ്ളിന്‍ഡ്സുകള്‍ തെരഞ്ഞെടുക്കാറ്. വീടുകളിലെ ഉപയോഗത്തിന് ചുരുക്കം ചിലര്‍ വെര്‍ട്ടിക്കല്‍ ബ്ളിന്‍ഡ്സ് ഉപയോഗിക്കുന്നവരുണ്ട്. ഫൈബര്‍ റോളര്‍ ബ്ളിന്‍ഡ്സാണ് മറ്റൊരു താരം. ഇതില്‍ തന്നെ ബാംബു, ഫൈബര്‍, അക്രിലിക്ക്, മെറ്റീരിയലുകള്‍ക്കാണ് ആവശ്യക്കാരുള്ളത്. റിമോട്ട് കൊണ്ട് നിയന്ത്രിക്കാവുന്ന കര്‍ട്ടനുകളും ഉണ്ട്.
ലിവിംഗ് കര്‍ട്ടനുകള്‍, ബെഡ്റൂം കര്‍ട്ടനുകള്‍, കിഡ്സ് കര്‍ട്ടന്‍, കിച്ചണ്‍ കര്‍ട്ടണ്‍ എന്നിങ്ങനെ പലതരം കര്‍ട്ടനുകളുമുണ്ട്. കോട്ടണ്‍ ക്രഷ് തുടങ്ങിയ കര്‍ട്ടനുകള്‍ അഴിച്ചെടുത്ത് വൃത്തിയാക്കാന്‍ എളുപ്പമാണ്. മറ്റ് മെറ്റീരിയലുകള്‍ ഡ്രൈക്ളീനോ വാക്വം മെഷീനോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടിവരും. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ ലക്ഷങ്ങള്‍ പൊടിച്ച് അലങ്കാരം എന്ന പേരില്‍ കാട്ടുന്ന അഹങ്കാരത്തിന് ആയുസ് ഒരു വര്‍ഷമേ ഉണ്ടാകാറുള്ളൂ. അത് കഴിഞ്ഞ് ഇത്തരം കര്‍ട്ടനുകള്‍ ഡിസ്പോസ് ചെയ്യുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story