Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightആരും ഒന്ന് നോക്കി...

ആരും ഒന്ന് നോക്കി നിന്നുപോവും...

text_fields
bookmark_border
ആരും ഒന്ന് നോക്കി നിന്നുപോവും...
cancel

ഹാ..ഹാ..എന്തൊരു ഭംഗി എന്ന് അറിയാതെ പറഞ്ഞുപോവുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാവും ജീവിതത്തില്‍. എന്നാല്‍, ഇതു കണ്ടു നോക്കൂ. നിങ്ങള്‍ ഉറപ്പായും പറയും ആ വാക്കുകള്‍.

വീടിനെ കുറിച്ചുള്ള ഭാവനകള്‍ ചിറകിലേറി പറക്കുകയാണ്. വീടിന്റെപുറം മാത്രമല്ല, അകം മോടിയിലും ഇന്ന് ഓരോരുത്തരും ശ്രദ്ധിക്കുന്നു. വീടിനകത്തേക്കു കയറുന്നവര്‍ വിസ്മയിച്ച് വാ പൊളിച്ചുപോവുന്ന തരം രൂപകല്‍പനകള്‍ക്ക് ഒരു ക്ഷാമവുമില്ല ഇപ്പോള്‍.

കാലെടുത്തുവെച്ച ഉടന്‍ മേല്‍പോട്ടു കണ്ണുകള്‍ പായിക്കുന്ന ചന്തമുള്ള ഡിസൈനുകളില്‍ ജിപ്സം വര്‍ക്കുകള്‍ക്ക് ഇന്ന് പ്രിയമേറുകയാണ്. നേരത്തെ ഷോപുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിങ്ങനെയുള്ളവയില്‍ മാത്രം ഒതുങ്ങിയിരുന്നെങ്കില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ക്കു കൂടി ഇത് അലങ്കാരമാവുന്നു. ഗര്‍ഫു നാടുകളില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു ഈ നിര്‍മാണ ചാരുത. ചൂടിനെ ഒരളവോളം പ്രതിരോധിക്കാനാവുമെന്നതും നാള്‍ക്കു നാള്‍ ചൂടേറുന്ന കേരള മണ്ണില്‍ ഇതിന് സ്വീകാര്യതയേറ്റുന്നു.

ജിപ്സം വര്‍ക്കുകള്‍ ചെയ്യാന്‍ പ്രത്യേകം ഡിസൈനര്‍മാര്‍ തന്നെയുണ്ട്. ഈ മേഖലയില്‍ 22 വര്‍ഷത്തെ പഴക്കമുണ്ട് കോഴിക്കോട്ടുകാരനായ ആലിക്കോയക്ക്. പതിനെട്ടു വര്‍ഷം ഗള്‍ഫില്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ട ആലിക്കോയ പരിചയ സമ്പന്നതയുടെ ആത്മബലത്തില്‍ നാട്ടില്‍ ‘എ.കെ ഇന്‍റീരിയേഴ്സ്’ എന്ന പേരില്‍ ജിപ്സം വര്‍ക്കുകള്‍ക്ക് കരാറുകള്‍ എടുക്കുന്നു. നാല് വര്‍ഷത്തോളമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം സാമാന്യം നല്ല തിരക്കിലാണ് ആലിക്കോയ.

സ്ക്വയര്‍ ഫീറ്റിനനുസരിച്ചാണ് ഇതിനു ചെലവു നിശ്ചിക്കുന്നത്. സ്റ്റീല്‍ കോട്ടിങ് ഉള്ള നീളമുള്ള ദണ്ഡ് പാകമുള്ള അളവുകളില്‍ മുറിച്ചെടുത്ത് സീലിങ്ങില്‍ സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്നു. ഇതിനിടയില്‍ പ്ളാസ്റ്റര്‍ ഓഫ് പാരീസും ചകിരിയും നിക്ഷേപിച്ച്, സ്ക്വയര്‍ഫൂട്ട് കണക്കാക്കി മുറിച്ചെടുത്ത വെള്ള പ്രതലമുള്ള ബോര്‍ഡുകള്‍ സീലിങ്ങിന് സമാന്തരമായി സ്ഥാപിക്കുന്നു. പ്ളാസ്റ്റര്‍ ഓഫ് പാരീസുകൊണ്ട് നിര്‍മിക്കുന്നവയാണ് ഈ ബോര്‍ഡുകള്‍. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കുന്നു.


ഇവിടെയാണ് ഡിസൈനര്‍മാരുടെ കരവിരുത് പ്രകടമാവുക. കിടപ്പറക്കും ലിവിങ് റൂമിനും കുട്ടികളുടെ മുറികള്‍ക്കും ഹാളിനും ഒക്കെ അനുയോജ്യമാവുന്ന പ്രത്യേകം ഡിസൈനുകളില്‍ ജിപ്സം വര്‍ക്കുകള്‍ ചെയ്യാനാവും. ഇതിനനുസരിച്ച് പെയിന്‍റിങ്ങും കൂടി ആയാല്‍ സംഗതി ഉഷാര്‍!

എല്‍.ഇ.ഡി ലൈറ്റുകള്‍ വിതാനിക്കുന്നതോടെ നിറ വെളിച്ചവും അകത്തു പ്രസരിക്കും. ആകര്‍ഷമായ നിറങ്ങളില്‍ പല സ്പോട്ടുകളില്‍ ഈ ലൈറ്റുകള്‍ സ്ഥാപിക്കാം. സ്റ്റീല്‍ ദണ്ഡുകള്‍ സ്ഥാപിക്കുമ്പോള്‍ തന്നെ ലൈറ്റുകള്‍ക്കുള്ള കണക്ഷനും ഇടണം. എല്‍.ഇ.ഡി ആവുമ്പോള്‍ കറന്‍റു ചാര്‍ജ് ലാഭിക്കാമെന്നതും ഇതിന്റെമെച്ചമാണെന്ന് ആലിക്കോയ പറയുന്നു.

ആലിക്കോയയുടെ ഫോണ്‍ നമ്പര്‍: 9633760280

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story