അകത്തളങ്ങളിലെ ഗ്ലാസ് ചിത്രങ്ങള്‍
text_fieldsആധുനിക ഗൃഹ നിര്‍മ്മാണശൈലിയില്‍ സൗകര്യത്തോടൊപ്പം തന്നെ പ്രാധാന്യം നല്‍കുന്നത് സൗന്ദര്യത്തിനാണ്. അമിത ചെലവു കുറക്കുന്നതും മിക്കവരുടെയും അജണ്ടയില്‍ ഉള്‍പ്പെടും. അതുകൊണ്ടു തന്നെ ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍ മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുടുതല്‍ ശ്രദ്ധപുലര്‍ത്താറുണ്ട്.
വീടിന്‍റെ അകത്തളങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും സ്ഥലം ക്രമീകരിക്കുന്നതിനുമെല്ലാം ഗ്ലാസ് മെറ്റീരിയല്‍ ഉപയോഗിച്ചു വരുന്നു. ഇന്‍റീരിയറിന് യോജിച്ച വൈവിധ്യമാര്‍ന്ന ഗ്ലാസ് മെറ്റീരിയലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഗൃഹ നിര്‍മാതാവിന്‍റെ അഭിരുചിക്കനുസരിച്ച് മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. സിറ്റ് ഒൗട്ടിന്‍റെ റീല്‍ മുതല്‍ ഫാമിലി ലിവിങ് സ്പേസിന്‍റെ ചുമര്‍ വരെ ഗ്ലാസ് മെറ്റീരിയലുകള്‍ കയ്യേറിക്കഴിഞ്ഞു.
ഗ്ലാസിന്‍റെ സുതാര്യത നല്‍കുന്ന കാഴ്ചാനുഭവം തന്നെയാണ് അതിന് സ്വീകാര്യത ഏറ്റുന്നതും. പണ്ട് ഗ്ലാസുകൊണ്ട് ഒരു ഷെല്‍ഫ് പണിയുമ്പോള്‍ പോലും ഒന്നാലോചിക്കേണ്ടി വരുമ്പോള്‍ ഇന്നത്തെ അകത്തളങ്ങില്‍ തിളങ്ങുന്നത് ഗ്ലാസിന്‍റെ അസീമചാരുതയാണ്.
ഗ്ലാസ് വാളുകള്‍
സുതാര്യമായ ചുമരുകള്‍ എന്ന സങ്കല്‍പത്തെ കുറിച്ചു പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നില്ളേ പിന്നെ ചുമരുകള്‍ എന്തിനാണെന്ന്. എന്നാല്‍ ഫാമിലി ലിവിങ് സ്പേസ് ഹരിതാഭമായ ലാന്‍ഡ്സ്കേപിലേക്ക് തുറക്കുന്നതായാലോ, അവിടെ ചുമരുകള്‍ക്ക് പകരം ഗ്ലാസാണെങ്കില്‍ കുളിര്‍മയുള്ള ആ ദൃശ്യം നമ്മുക്ക് നഷ്ടമാകില്ല.
അറ്റാച്ച്ഡ് ബാത്ത് റൂം വേര്‍തിരിക്കുന്നതിനും ഗ്ലാസ് വാളുകള്‍ ഉപയോഗിക്കുന്നുണ്ട്.
ലിവിങ് റൂമില്‍ നിന്നും ഡൈനിങ് സ്പേസിനെ വേര്‍തിരിക്കാനും ഫാമിലി ഏരിയയില്‍ നിന്ന് ലൈബ്രറിയെ മാറ്റിനിര്‍ത്താനുമെല്ലാം ഗ്ലാസ് പാനല്‍ ഉപയോഗിക്കുന്നു. ഇത്തരത്തിലെല്ലാം ഗ്ലാസുപയോഗിക്കുന്നത് കോണ്‍ക്രീറ്റ് ചുമരുണ്ടാക്കുന്നതിന്‍റെ അമിത ചെലവ് കുറക്കുന്നു.
ഗ്ലാസ് ഡോറുകള്‍
വിവിധ ഡിസൈനുകളിലുള്ള ഗ്ലാസ് ഡോറുകള്‍ വീടകങ്ങളില്‍ ഇടംപിടിച്ചു തുടങ്ങിയിട്ടുണ്ട്. ബാത്ത് റൂമിനും കിച്ചനുമെല്ലാം ഗ്ലാസ് ഡോറുകള്‍ വെക്കുന്നത് അമിത ചെലവു കുറക്കുകയും പ്രത്യേക ഭംഗി നല്‍കുകയും ചെയ്യുന്നു. സുതാര്യമല്ലാത്ത പ്രത്യേകതരം ഗ്ലാസുകൊണ്ടുള്ള ഡോറുകള്‍ ബെഡ് റൂമിനും ചേരുന്നതാണ്. ഇന്‍റീയറിനനുസരിച്ച പെയിന്‍റഡ് ഗ്ലാസ് ഡോറുകള്‍ നല്‍കുന്നത് നന്നായിരിക്കും. വലിയ പാളികളുള്ള ഗ്ലാസ് ജനലുകള്‍ എന്നും നിലനില്‍ക്കുന്ന ട്രെന്‍ഡാണ്.
ഷോകെയ്സ് മുതല്‍ കോക്കറി ഷെല്‍ഫ് വരെ പൂര്‍ണമായും ഗ്ലാസില്‍ ഉണ്ടാക്കാവുന്നതാണ്. സ്റ്റെയര്‍കേസ്, ബാല്‍ക്കണി റീലുകളിലും ഇന്ന് ഗ്ലാസുകൊണ്ടുള്ള വര്‍ക്ക് വരുന്നുണ്ട്. ബാല്‍ക്കണി റൂഫായി കട്ടികൂടിയ ഗ്ലാസിടുന്നതും ആകര്‍ഷണീയമാണ്. പെര്‍ഗോളക്ക് ഗ്ലാസിടുന്നതും പതിവാണ്.
പ്രകാശ വിന്യാസത്തില്‍ ഗ്ലാസുകള്‍ക്ക് പകരം വെക്കാന്‍ മറ്റുല്‍പന്നങ്ങളില്ല. പെട്ടന്ന് വൃത്തിയാക്കാമെന്നതും ഇതിന്‍റെ ഗുണമാണ്. വെള്ളം നനഞ്ഞാലോ ഈര്‍പ്പമടിച്ചാലോ കേടാവാത്തതും കേടായാല്‍ പെട്ടന്ന് മാറ്റിവെക്കാമെന്നതും ഗ്ലാസ് ഉല്‍പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
തയാറാക്കിയത്:വി.ആര്‍ ദീപ്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.