ഗ്ലാസുകളുടെ ലോകം
text_fieldsവീടിെൻറ ഭംഗി കൂട്ടുന്നതിൽ പ്രധാന പങ്കുള്ള വസ്തുവാണ് ഗ്ലാസ്. കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കാൻ സാധിക്കുമെങ്കിൽ ചില്ലുമേട തന്നെ സൃഷ്ടിക്കാം.
പരമ്പരാഗതമായി ജനലുകളാണ് ഗ്ലാസുകൾക്ക് നീക്കിവെക്കുന്ന സ്ഥലം. വെറുതെ ഗ്ലാസ് ഇടാൻ മാത്രമാണെങ്കിൽ ജനലുകളിൽ പിൻഹെഡ് ഗ്ലാസ് നല്ലതാണ്. ബിവെലിങ്, എച്ചിങ്, ഫ്രോസ്റ്റിങ് പോലെയുള്ള അലങ്കാരപ്പണികൾ ചെയ്യണമെങ്കിൽ ക്ലിയർ ഗ്ലാസ് വാങ്ങാം.
അലങ്കാരപ്പണികൾ ചെയ്ത് മനോഹരമാക്കിയ ഗ്ലാസ് വാതിലുകളിലേക്കും കുടിയേറിയിട്ടുണ്ട്. അടുക്കള, ബാത്റൂം തുടങ്ങിയവയുടെ വാതിലുകളിലാണ് കൂടുതൽ ഉപയോഗം. കാഴ്ച പൂർണമായോ ഭാഗികമായോ മറയ്ക്കുന്ന രീതിയിൽ ഘടിപ്പിക്കാം.
അകത്തെയോ പുറത്തെയോ ഒരു ചുവരുതന്നെ ഗ്ലാസ് കൊണ്ടു പണിയുന്നതും പുതുമയല്ലാതായി. പ്രകൃതിഭംഗി വീടിനുള്ളിലിരുന്ന് ആസ്വദിക്കാം എന്നതാണ് ഗുണം.
ഡിജിറ്റൽ പ്രിൻറിങ്ങാണ് ഗ്ലാസ് അലങ്കാരത്തിലെ പുതിയ വിസ്മയം. ഇഷ്ടമുള്ള ഡിസൈനോ ഫോേട്ടായോ പ്രിൻറ് ചെയ്ത ഗ്ലാസ് പാളികൾ ഭിത്തിയിൽ ഒട്ടിക്കുന്നതാണ് രീതി.
മുറികളിലെ പാര്‍ട്ടീഷനിലാണ് ഗ്ലാസിെൻറ ഇന്ദ്രജാലം പ്രകടമാകുന്നത്. സ്റ്റെയിൻഡ് ഗ്ലാസ്, ബിവെലിങ്, എച്ചിങ് പ്രിൻറിങ് തുടങ്ങി ക്ലിയർ ഗ്ലാസിലെ എല്ലാവിധ അലങ്കാരപ്പണികളും പാർട്ടീഷന് മാറ്റുകൂട്ടും.
മേൽക്കൂരയിൽ ടഫൻഡ് ഗ്ലാസ് ഇടാറുണ്ട്. മുറിയിലിരുന്നാല്‍ ആകാശം കാണാം, സൂര്യപ്രകാശം വീട്ടിനുള്ളിലെത്തും എന്നതൊക്കെയാണ് ഗുണം.
ചെറിയ ജലാശയങ്ങളും പെബിൾ കൊർട്ടുമൊക്കെ മുറിക്കുള്ളിൽ നൽകി മുകളിൽ ചില്ലിട്ട് അതിലൂടെ നടക്കാനും സാധിക്കും.
ഗ്ലാസ് പാളിയുടെ പുറത്ത് ഗ്ലാസ് കഷണങ്ങൾ ഉരുക്കിച്ചേർക്കുന്ന ഫ്യൂഷൻ എംപോസിങ്, രണ്ട് ഗ്ലാസ് കഷണങ്ങള്‍ക്കിടയിൽ തുണിെെവച്ച് തയാറാക്കുന്ന സാൻഡ്വിച്ച് ലാമിനേഷൻ എന്നിവയും പലയിടത്തും പരീക്ഷിക്കാം.
ബെഡ്റൂമിലെ വാഡ്രോബുകളുടെ വാതിലിലും ഹെഡ്ബോർഡിലും ലാക്കർ ഗ്ലാസ് എന്നറിയപ്പെടുന്ന നിറമുള്ളവ ഉപയോഗിക്കുന്നത് ട്രെൻഡ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.