ഇൻറീരിയർ മാറി; ഫർണിച്ചറിൻെറ കോലവും
text_fieldsഅനുദിനമെന്നവണ്ണം മാറുന്നതാണ് ഇൻറീരിയർ ഡിസൈനിങ്ങിെൻറ ട്രെൻറ്. മാഗസിനുകളിൽ വരുന്ന ഡിസൈനുകളും കണ്ടുപഴകിയ ഡിസൈനുകളും പരമാവധി ഒഴിവാക്കാനായിരിക്കും ഡിസൈനർമാർ ശ്രമിക്കുക. കിട്ടുന്നതെല്ലാം വാരിവലിച്ച് വീടിനകത്ത് െവക്കുന്നതല്ല ശരിയായ രീതി. മുറികൾ ഏറ്റവും ആകര്ഷകമായി നിലനിർത്താനും അതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും സഹായിക്കുന്നിടത്താണ് കഴിവിരിക്കുന്നത്.
ഒാരോ വീടിനും ഫ്ലാറ്റിനും പറ്റുന്ന തരത്തിലുള്ള ഫർണിച്ചർ സ്വന്തമായി നിർമിച്ചുനൽകുകയും ചെയ്യും ചിലർ. ഇത്തരത്തിൽ ചെയ്യുന്നത് വീട്ടുടമയുടെ ആവശ്യങ്ങൾ പൂർണമായും സാധിച്ചുകൊടുക്കാൻ സഹായിക്കും. സ്ഥലപരിമിതിയുള്ളയിടങ്ങളിൽ സ്റ്റോറേജ് കൂടി ഉൾപ്പെടുന്ന ഫർണിച്ചറിനാണ് പ്രിയം. മാസ്റ്റർ െബഡ്റൂമിലെ കട്ടിൽ മുതൽ ബുക്ക് ഷെൽഫും ഡ്രസിങ് ടേബിളും സ്റ്റഡി ടേബിളും വരെ ഇങ്ങനെ നിർമിക്കാം.
ഡൈനിങ് ടേബിളിന് സമീപം കസേരകൾ ഇടുന്ന രീതി മാറി െബഞ്ചുകൾ സ്ഥാനംപിടിക്കുന്നുണ്ട്. ഇതിന് അടിയിൽ ഒരുക്കിയിരിക്കുന്ന അറകളിൽ പാത്രങ്ങൾ സൂക്ഷിക്കാൻ സൗകര്യം ഉണ്ട്. കുട്ടികളുടെ മുറിയിലെ കിഡ്സ് സ്റ്റൂളുകളും സ്റ്റോറേജ് സൗകര്യത്തോടെ നിർമിച്ച് പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്.
കട്ടിലിൻെറ തലക്കൽ റീഡിങ് ലൈറ്റും ബുക്ക് ഹോൾഡറും പണിതാൽ വായിച്ചു വായിച്ച് ഉറങ്ങുന്നവർക്ക് സൗകര്യമാണ്. പ്രായമായവരുടെ മുറിയിൽ ഇൻറർകോമാണ് അത്യാവശ്യം. എഴുന്നേറ്റുവരാതെത്തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ഇത് സഹായിക്കും.
ഭംഗിക്ക് അപ്പുറത്ത് സൗകര്യം എന്നതിനാണ് ഇവിടെ പ്രാധാന്യം നൽകേണ്ടത്. പ്രായമായവരുടെ കട്ടിലിെൻറ തലക്കൽ മരുന്ന് വെക്കാനും കണ്ണട സൂക്ഷിക്കാനുമുള്ള സൗകര്യങ്ങൾ നമ്മുടെ ഇഷ്ടത്തിന് നൽകാം എന്നതാണ് കസ്റ്റംഡിസൈൻ ചെയ്യുന്നതുകൊണ്ടുള്ള ഗുണം.
അലമാരകളും പണിതെടുക്കുന്നതാണ് ഇപ്പോൾ പ്രചാരത്തിലുള്ള രീതി. കുട്ടികളുടെ വളയും പൊട്ടും മുതൽ കളിപ്പാട്ടങ്ങൾ വരെ സൂക്ഷിക്കാനുള്ള അറകൾ ഇതിലുണ്ടാകും. കുഞ്ഞുങ്ങൾ വളർന്നുകഴിഞ്ഞാൽ മറ്റെന്തെങ്കിലും ആവശ്യത്തിനുകൂടി ഉപകാരപ്രദമാകുംവിധമായിരിക്കും നിർമിതി. അലമാരകളിൽ ഒളിച്ചിരിക്കുകയും ആവശ്യമുള്ളപ്പോൾ പുറത്തേക്ക് വലിച്ച് എടുക്കുകയും ചെയ്യുന്ന തരത്തിൽ കമ്പ്യൂട്ടർ മേശകളും ക്രമീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.