അടുക്കളയുടെ അഴകിന് ഗ്രാനൈറ്റ് വർക്ക്ടോപ്
text_fieldsപ്രൗഢിയും അഴകും അടുക്കുംചിട്ടയുമുള്ള അടുക്കളയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനും സൂക്ഷിച്ചുവെക്കാനും സാധനങ്ങൾ ചിട്ടയോടെ വെക്കാനുമെല്ലാം അതിനൂതന സൗകര്യങ്ങളുമായാണ് പുത്തൻ അടുക്കളകൾ ഒരുങ്ങുന്നത്.
അടുക്കളയില്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടം കിച്ചൺ വർക്ക്ടോപ്പാണ്. കുക്കിങ് റേഞ്ചും പാത്രം കഴുകുന്ന സിങ്കും മുതൽ തേങ്ങ ചുരണ്ടാനുള്ള ചിരവ വരെ ഘടിപ്പിക്കുന്നത് കിച്ചൺ വർക്ക്ടോപ്പിലാണ്. അടുക്കളയുടെ ആകർഷണ കേന്ദ്രവും ഇൗ ഭാഗം തന്നെ.
ഭക്ഷണം പാകം ചെയ്യുന്ന ഇടമായതിനാൽ എണ്ണയും വെള്ളവും ചൂടും അഴക്കുമെല്ലാം പുരണ്ട് അലേങ്കാലമാകാനുള്ള സാധ്യത കൂടുതലാണ്. സിങ്കിെൻറ ഏരിയയിൽ എപ്പോഴും വെള്ളം വീഴുന്നതിനാലും ഒാവൻ, മിക്സി തുടങ്ങിയവ കിച്ചൺ ടോപ്പിൽ വെച്ച് ഉപയോഗിക്കുമെന്നതിനാലും ഇൗ സ്പേസിലേക്ക് ഏറ്റവും മികച്ച മെറ്റീരിയൽ തന്നെ തെരഞ്ഞെടുക്കണം. എപ്പോഴും വൃത്തിയാക്കി വെക്കേണ്ട ഭാഗമായതിനാൽ കിച്ചൺ വർക്ക് സ്പേസിന് വുഡൻ-സെറാമിക് ടൈലുകളേക്കാൾ ഉചിതം ഗ്രാനൈറ്റാണ്. ഗ്രാനൈറ്റ് നല്‍കുന്ന ലുക്ക് വേറിട്ടതാണ്. രണ്ടോ മൂന്നോ മീറ്റര്‍ നീളമുള്ള ഷീറ്റായി ഗ്രാനൈറ്റ് ലഭ്യമാണ്.
പ്രധാന ഇടമായ വർക്ക് സ്പേസിൽ ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവ വിരിച്ചാല്‍ അടുക്കളക്ക് നല്ല ലുക്ക് കിട്ടും. മനോഹരമായ പാറ്റേണുകളിലും നിറങ്ങളിലുമുള്ള ഗ്രാനൈറ്റുകൾ ഇന്ന് വിപണിയിലുണ്ട്. നിങ്ങളുടെ അകത്തളത്തിെൻറ തീമിനനുസരിച്ച് കിച്ചൺ ടോപ്പിനുള്ള ഗ്രാനൈറ്റ് തെരഞ്ഞെടുക്കാം. ഗ്രേ, പിങ്ക്, ബേയ്ജ്, ബ്രൗൺ, ഗോൾഡ്, ക്രീം, ബ്ലാക് നിറങ്ങളിലുള്ള ഗ്രാനൈറ്റ് നിങ്ങളുടെ അടുക്കളക്ക് അഴകു നൽകും.
നാച്ചുറൽ സ്റ്റോണായതിനാൽ ഗ്രാനൈറ്റിന് നല്ല കടുപ്പമുണ്ട്. അതിനാൽ പാത്രങ്ങളോ കനമുള്ള ഉപകരണങ്ങളോ വീണാലും ഇത് പൊട്ടില്ല. ടൈലാണെങ്കിൽ പെട്ടന്ന് പൊട്ടുകയും പോറൽ വീഴുകയും ചെയ്യും. എന്നാൽ ഗ്രാനൈറ്റ് വിരിച്ചാൽ ഇൗ കുഴപ്പങ്ങൾ ഒഴിവാക്കാം.
ഗ്രാനൈറ്റിന് ചൂടിനെ ചെറുക്കാനുള്ള കഴിവുണ്ട്. എത്ര ചൂടുള്ള വസ്തുവും പേടികൂടാതെ കിച്ചൺ ടോപ്പിൽ വെക്കാം. ടൈലിൽ ചൂടുള്ള പാത്രങ്ങൾ സ്ഥിരമായി വെക്കുകയാണെങ്കിൽ അവിടം നിറമങ്ങി കേടാകും. എന്നാൽ ഗ്രാനൈറ്റിൽ ചൂടുള്ള വസ്തുക്കൾ വെച്ചാലും നിറം മങ്ങുകയോ പാടുവീഴുകയോ െചയ്യില്ല.
ഗ്രാനൈറ്റാണ് കിച്ചൺ ടോപ്പിലെങ്കിൽ വൃത്തിയാക്കാനും എളുപ്പമാണ്. ഗ്രാനൈറ്റ് മിനുസമേറിയതായതിനാൽ കറപിടിക്കില്ല. വെള്ളം, എണ്ണ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ വീണാലും അനായാസം തുടച്ചെടുക്കാൻ കഴിയും. ഗ്രാനൈറ്റ് തറക്ക് തിളക്കം കിട്ടാന്‍ ആല്‍ക്കഹോള്‍ ക്ലീനറുകളും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.