ചുവർ മുട്ടും കല
text_fieldsവാൾ ആർട്ട്, കർട്ടൺ ആർട്ട്, റൂഫ് ആർട്ട് എന്നിങ്ങനെ വീടൊരുക്കാൻ കലയുടെ വിശാല ലോകമാണ് ഇൻറീരിയർ ഡിസൈനർമാർ തുറന്നിടുന്നത്. ഭിത്തികൾക്കും മറ്റും വൈവിധ്യമാര്ന്ന നിറങ്ങ ള് നല്കുന്നത് മുറിയുടെ വിശാലത കൂട്ടും. പക്ഷേ, വ്യത്യസ്ത നിറങ്ങളും അതിനോട് യോജിക്കാ ത്ത രീതിയിലുള്ള പാറ്റേണുകളും നല്കിയാല് സംഗതി ബോറാകും. എല്ലാ മുറികളുമായും പരസ്പര ബന്ധം നിലനിർത്തുന്നത് നല്ലതാണ്.
ഭിത്തിയിൽ ചെയ്യുന്ന ചില ലഘുചിത്രങ്ങളും പെയിൻറി ങ്ങും വീടിനെത്തന്നെ മാറ്റിമറിക്കും. ഒരു ചിത്രത്തിനൊപ്പം സൗകര്യങ്ങൾ നൽകുന്ന രീതിയു മുണ്ട്. ഉദാഹരണത്തിന്, ചേതൻ ഭഗതിെൻറ നീട്ടിയ കൈയിൽ ഒരു ബുക്ക്ഷെൽഫ് ഘടിപ്പിക്കാം. അല്ലെങ്കിൽ തീം ബേസ്ഡ് ആയി പെയിൻറിങ് നടത്താം. ഒരു വശത്തെ ഭിത്തിയിൽ കാറിെൻറയോ മറ്റോ ചിത്രം നൽകാം. കുട്ടികൾക്ക് പ്രത്യേകം സ്ഥലം തയാറാക്കാൻ മാതാപിതാക്കൾ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്. പ്രത്യേക തീം അനുസരിച്ചാണ് ഇവിടം രൂപകൽപന ചെയ്യുക. കുട്ടികൾക്കിഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രം, സിനിമ ഒക്കെ വിഷയമാകുന്നുണ്ട്.
അടുക്കളയിലെ അലമാര വലിയൊരു കുപ്പിയുടെ രൂപത്തിൽ നിർമിക്കാം. മേൽക്കൂരയിൽ പെയിൻറ് അടിച്ചും നിർമാണഘട്ടത്തിൽ സിമൻറിൽ രൂപങ്ങൾ നിർമിച്ചും ഭംഗി കൂട്ടാം. അല്ലെങ്കിൽ മികച്ച രീതിയിൽ ഫാൾസ് സീലിങ് സ്ഥാപിക്കാം. ഈർപ്പവും ചൂടും മാറിമാറി വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ ഫാൾസ് സീലിങ് വേഗം ജീർണിക്കും എന്നത് ഒാർമയിൽ വെക്കണം.
ഒാരോ പരിപാടിക്കും അനുസരിച്ച് കർട്ടനുകൾ മാറ്റുന്നതാണ് കർട്ടൺ ആർട്ട്. പിറന്നാൾ മുതൽ വിവിധതരം ആഘോഷങ്ങൾക്ക് പ്രത്യേക മൂഡുകൾ നൽകാൻ ഇത് ഉപകരിക്കും. കർട്ടൻ മാറ്റുന്നതോടൊപ്പം ഇരിപ്പിടങ്ങളിലെ വിരിപ്പും മുറികളിലെ അലങ്കാര വസ്തുക്കളും മാറ്റാം. പെെട്ടന്ന് ഉപയോഗിക്കാൻ കഴിയുംവിധം ഇവ നേരത്തേതന്നെ തയാറാക്കിെവക്കാനും സാധിക്കും
നിറമണിയിക്കുേമ്പാൾ
മുറികൾക്കുള്ളിലെ നിറം തിരഞ്ഞെടുക്കുേമ്പാൾ നിർണായകമാവുക ഫ്ലോറിങ്ങിെൻറ കളറാണ്. മിക്കവാറും ലൈറ്റ് ഷേഡുകളിലുള്ള ഫ്ലോറിങ്ങായിരിക്കും നന്നാവുക. ഇത് മുറികളിലേക്ക് കൂടുതൽ വെളിച്ചം പ്രതിഫലിപ്പിക്കും. എല്ലാ മുറികളിലും ഒരേതരം േഫ്ലാറിങ് നൽകുന്നതാണ് കൂടുതൽ നിലവാരം തോന്നാൻ സഹായിക്കുക. അതേസമയം, കൂടുതൽ മുഷിയാൻ ഇടയുള്ള അടുക്കളയിലും വർക്ക് ഏരിയയിലും ഇരുണ്ട നിറങ്ങളിൽ തറയിടാം.
മുറികളിലേക്ക് പുറത്തുനിന്ന് വെളിച്ചം വരുന്നത് എവിടെ നിന്നാണെന്നതും പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. സ്ട്രക്ചർ കാണുേമ്പാൾ ഏതു ഭാഗത്തെ ഭിത്തിക്കാണ് ഏറ്റവും പ്രാധാന്യം നൽേകണ്ടത് എന്ന് ഇൻറീരിയർ ഡിസൈനർക്ക് മനസ്സിലാക്കാൻ കഴിയും. യഥാർഥത്തിൽ ഇവിടെ കലാപരമായ തീരുമാനമാണ് എടുക്കേണ്ടിവരുക. വാൾ ആർട്ടാണോ വാൾ ഡിൈസനിങ്ങാണോ വേണ്ടതെന്ന തീരുമാനവും ഇവിടെയാണ് എടുക്കേണ്ടത്. ചിപ്പുകളും മറ്റും പതിപ്പിച്ച് പരുക്കൻ രൂപത്തിൽ എടുക്കുന്നതൊക്കെ വാൾ ഡിസൈനിങ്ങിെൻറ ഭാഗമാണ്. മുറികളിലെ ഫർണിച്ചറുകളും ഭിത്തിയുടെ നിറവും യോജിച്ചിരുന്നെങ്കിൽ മാത്രമേ യഥാർഥ ഭംഗി അനുഭവപ്പെടൂ. ഉദാഹരണത്തിന്, ഒാഫ് വൈറ്റ് നിറവും മഞ്ഞനിറവും നൽകിയ മുറികളിൽ ഇരുണ്ട മെറൂൺ ഫർണിച്ചറുകൾ മികച്ച കാഴ്ച നൽകും.
കുട്ടികളുടെ മുറികളിൽ മൂന്നു ചുവരെങ്കിലും ലൈറ്റ് കളറുകളിലാകുന്നതാണ് നല്ലത്. ആ നിറത്തിന് കോൺട്രാസ്റ്റ് ആയ നിറമായിരിക്കണം നാലാമത്തെ ചുവരിൽ. മൂന്നു ഭിത്തികൾ ബീജ് നിറമാണെങ്കിൽ നാലാമത്തേത് മെറൂണോ ചുവപ്പോ ആകാം. അഥവാ, ഒാഫ് വൈറ്റ് ആണ് കൂടുതൽ നൽകുന്നതെങ്കിൽ ഒലിവ് ഗ്രീൻ നൽകാം. ഇൗ കളർ കോമ്പിനേഷൻ അനുസരിച്ചാണ് കർട്ടനുകളും ഫർണിച്ചർ കവറുകളും തിരെഞ്ഞടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.