കടൽ തീരത്തെ ‘പാൽവെളിച്ചം’
text_fieldsക്ലൈൻറ്: രവിശങ്കർ
സ്ഥലം: കോഴിക്കോട്
വിസ്തീർണം: 2100 സ്ക്വയർഫീറ്റ്
ഡിസൈൻ: രാജേഷ് മല്ലർകണ്ടി
സ്ക്വയർ ആർക്കിടെക്ചറർ ഇൻറീരിയർ കൺസൾട്ടൻസ്
കോഴിക്കോട്
PH: 9847129090
വീടിൻെറ വാതിൽ തുറക്കു േമ്പാൾ പടിഞ്ഞാറൻ കാറ്റ് എതിരേൽക്കുന്ന വീട്, പ്രകാശം നിറഞ്ഞൊരു വീട്. പടിഞ്ഞാറ് ദർശനമായതിനാൽ സദാ പടിഞ്ഞാ റൻ കാറ്റിെൻറ കുളിർമ്മ വീടിനകത്തും പുറത്തും അലയടിക്കും. ബേപ്പൂർ ഗോദിശ്വരം എന്ന സ്ഥലത്ത് 2100 സ്ക്വയർ ഫീറ് റ് വിസ്തീർണത്തിൽ കടൽതീരത്ത് സ്ഥിതി ചെയ്യുന്ന ‘പാൽവെളിച്ചം’ എന്ന വീടിെൻറ വിശേഷണമാണിത്. എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറിൽ സൂപ്രണ്ടും കലാകാരനും കൂടിയായ രവിശങ്കറും അദ്ദേഹത്തിെൻറ ഭാര്യ ഷീജയും രണ്ടു മക്കളും അ ടങ്ങുന്ന കുടുംബത്തിന് വേണ്ടി ഇൗ വീട് ഒരുക്കിയത് ബന്ധുകൂടിയായ രാജേഷ് മല്ലർകണ്ടിയാണ്. വീട്ടുടമയുടെ താൽപ ്പര്യങ്ങളും ആവശ്യങ്ങൾക്കും അനുസരിച്ച് ഉദ്ദേശിച്ച ബഡ്ജറ്റിൽ പണിതീർക്കാനായി എന്ന് ഡിസൈനർ രാജേഷ് പറയുന്നു .
കണ്ടംപ്രററി ശൈലിയിലാണ് എലിവേഷൻ. മേൽകൂരക്ക് ഷിംഗിൾസാണ് ഉപയോഗിച്ചിട്ടുള്ളത്. മഴപ്പെയ്യുേമ്പാൾ വെള്ളം സിറ്റൗട്ടിലേക്ക് പതിക്കാതിരിക്കാൻ മേൽകൂരക്ക് ഗ്ലാസ് നൽകിയിട്ടുണ്ട്. സ്പേസ് യൂട്ടിലിറ്റി എന്ന മാനദണ്ഡത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ടാണ് അകത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്.
അനാവശ്യ അലങ്കാരങ്ങൾ കുത്തിനിറക്കാതെ വളരെ ലളിതമായ ഡിസൈന രീതികളും ഡിസൈൻ നയങ്ങളുമാണ് ഇൻറീരിയറിെൻറ സവിശേഷത. ഫർണിച്ചറിലും ഫർണിഷിങ്ങുകളിലും വേണ്ടത്ര ശ്രദ്ധ ചെലുത്തി സജ്ജീകരിച്ചതിനാൽ ശാന്തവും സുന്ദരവുമായ അന്തരീക്ഷം സൃഷ്ടിക്കാനായി. വിശാലമായ ജനാലകളും ഡബിൾഹൈറ്റ് സ്പേസും ലിവിങ്ങിനും ഡിസൈനിങ്ങിനും ഇടയിലുള്ള സ്കൈലൈറ്റ് ഏരിയയും ശുദ്ധമായ കാറ്റിനേയും വെളിച്ചത്തേയും ഉള്ളിലേക്ക് ആവാഹിക്കുന്നു.
സ്വച്ഛത നിറയും ഉൾത്തളങ്ങൾ
ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവ ഒരൊറ്റ െഫ്രയിമിൽ എന്നപോലെ ഡിസൈൻ ചെയ്തിരിക്കുന്നു. ഡബിൾ ഹൈറ്റ് സ്പേസിലാണ് ലിവിങ് ഏരിയ. ലിവിങ്ങിൽ നൽകിയിരിക്കുന്ന നീളൻ ജനാലകൾ കാഴ്ച വിരുന്നിനൊപ്പം ഉൗഷ്മളതയും ഉള്ളിലേക്കെത്തിക്കുന്നുണ്ട്. മുകളിൽനിന്നും താഴത്തെ ലിവിങ്ങിലേക്ക് കാഴ്ച എത്തും വിധമാണ് ഒരുക്കിയിട്ടുള്ളത്.
പ്രകാശഭരിതം
ലിവിങ്ങിെൻറയും ഡൈനിങ്ങിെൻറയും ഇടയിലായി ഇൻറീയർ യാർഡ് നൽകി അവിടെ സ്കൈലൈറ്റ് കൊടുത്തു. ഇത് സൂര്യപ്രകാശത്തെ നേരിട്ട് ഉൾത്തളങ്ങളിലേക്ക് എത്തിക്കുന്നു. ഇൻറീരിയറിെൻറ ഭംഗി കൂടുന്നതിനുവേണ്ടി കുറച്ചു ഏരിയ ജിപ്സം ഫാൾ സീലിങ് ചെയ്തു. ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും നിഷുകളും ഇൻറീരിയറിെൻറ ആംപിയൻസ് കൂട്ടുന്നു.
ഫസ്റ്റ് ഫ്ലോറിൽ ഒരു ലൈബ്രററി ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻറീരിയർ യാർഡിനോട് ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള ചാരുപടിയിൽ ഇരുന്ന് സ്ൈകലൈറ്റിെൻറ വെളിച്ചത്തിൽ സുഖമായി വായിക്കാം. സ്റ്റെയർകേസിനോട് ചേർന്നുള്ള ഭിത്തി സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
മുകൾനിലയിൽ വിശാലമായ അപ്പർലിവിങ്ങിനും ഒരുക്കിയിട്ടുണ്ട്. മൂന്ന് കിടപ്പുമുറികളാണ് ഇൗ വീട്ടിൽ ഉള്ളത്. ലളിതമായ ഒരുക്കങ്ങളാണ് കിടപ്പ് മുറികൾക്ക് നൽകിയിട്ടുള്ളത്. വാഡ്രോബ് യൂനിറ്റുകളും നിഷുകളും കട്ടിലും എല്ലാം വളരെ ഉപയുക്തയോടെ ക്രമീകരിച്ചിരിക്കുന്നു.
തുറന്ന നയത്തിൽ
ഒാപ്പൺ കിച്ചനാണിവിടെ ഒരുക്കിയിരിക്കുന്നത്. മൾട്ടിവുഡ്, എക്കോ മാർബിൾ ഷീറ്റ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ് നൽകിയത്. ചുവരിൽ ടൈൽസ് സ്പേസർ ഉപയോഗിച്ച് ഡീറ്റെയിൽ ചെയ്തിട്ടുണ്ട്. ബ്രേക്ഫാസ്റ്റ് കൗണ്ടറിനും ഇവിടെ സ്ഥാനം നൽകി.
ഡിസൈനർ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി അവ ലളിതമായ അലങ്കാരങ്ങൾ കൂടിയായി നിവർത്തിച്ചപ്പോൾ തങ്ങളാഗ്രഹിച്ച വീട് പണിത് കിട്ടിയതിെൻറ സന്തോഷത്തിലാണ് രവിശങ്കറും കുടുംബവും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.