മണവാട്ടിക്കായി ഒരുങ്ങിയ മൊഞ്ചത്തി വീട്
text_fieldsവീട്ടുടമ: ഹാഷിം
സ്ഥലം: കോട്ടക്കൽ, കോഴിക്കോട്
വിസ്തീർണം: 2950 സ്ക്വ.ഫീറ്റ്
നിർമാണം പൂർത്തിയ വർഷം: 2018
ഡിസൈനർ: ഫൈസൽ കെ.
വാസ്തു കൺസ്ട്രക്ഷൻ
മൊഞ്ചത്തി വീട്
കസവിെൻറ തട്ടമിട്ട്... വെള്ളിയരഞ്ഞാണമിട്ട്... പൊന ്നിെൻറ കൊലുസുമിെട്ടാരു മൊഞ്ചത്തി....മകളുടെ കല്യാണത്തോടനുബന്ധിച്ച് വീടിനെ മൊഞ്ചത്തി മണവാട്ടിയാക ്കി ഒരുക്കിയിരിക്കുകയാണ് ഹാഷിം കുടുംബവും. കോഴിക്കോട് കോട്ടക്കൽ 2960 സ്ക്വയർഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഇൗ വ ീട് ഡിസൈൻ ചെയ്തിരിക്കുന്നത് കെ. ഫൈസലാണ്.
കൊളോണിയൽ ശൈലിയാണ് എലിവേഷൻ ഡിസൈൻ. എലിവേഷനിലെ വലിയ പില്ലറുകള ും വീടിെൻറ മുഖപ്പും എല്ലാം എക്സ്റ്റീരിയറിനെ പ്രൗഢഗംഭീരമാക്കുന്നു.
കാലാതീതം
എന്നും പുതുമയോടെതന്നെ നിലനിൽക്ക ുന്ന ഡിസൈൻ രീതികളാണ് ഇൻറീരിയറിെൻറ പ്രത്യേകത. ന്യൂട്രെൽ നിറങ്ങളും, ൈലറ്റ് ഫിറ്റിങ്ങുകളൂം അകത്തളത്ത ിെൻറ ഭംഗി ഇരട്ടിപ്പികുന്നു. ഫോർമൽ ലിവിങ്ങിലെ ‘L’ ഷേയ്പ്പ് ലിവിങ് സോഫയും ടി.വി യൂനിറ്റ് കം ബുക് റാ ക്കും വളരെ ഉപയുക്തമായി ഡിസൈൻ ചെയ്തിരിക്കുന്നു.
ഫോർമൽ ലിവിങ്ങിനോട് ചേർത്തു ഒരുക്കിയിരിക്കുന്ന പാഷിയോ നാച്വറൽ സ്റ്റോൺ ക്ലാഡിങ് നൽകി മനോഹരമാക്കിയിരിക്കുന്നു. നാച്വറൽ പ്ലാൻറ്സാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. സൂര്യപ്രകാശം ലഭിക്കുന്നതിനായി പർഗോളയും നൽകിയിട്ടുണ്ട്. സീലിങ്ങിലെ വുഡൻ സ്ട്രിപ്പുകളും സ്പോട്ട് ലൈറ്റും ലിവിങ്ങിെൻറ ആംപിയൻസ് കൂട്ടുന്നു.
മിനിമലസ്റ്റിക്
മിനിമലിസ്റ്റിക് നയത്തിലൂന്നിയാണ് ഡൈനിങ് ഏരിയയുടെ സജ്ജീകരണം. ഡൈനിങ് ഏരിയയുടെ ഭിത്തിയുടെ ഒരുഭാഗം നിഷ് നൽകി എൽ.ഇ.ഡി, സ്പോട്ട് ലൈറ്റുകൾ ഏർപ്പെടുത്തി ആർടി ഫാക്ടുകൾക്ക് സ്ഥാനം കൊടുത്തിരിക്കുന്നു. ഉപയുക്തത കണക്കിലെടുത്ത് സ്റ്റെയർകേസിെൻറ അടിയിലാണ് വാഷ്കൗണ്ടറിന് സ്ഥാനം നൽകിയിരിക്കുന്നത്.
ആവശ്യങ്ങളറിഞ്ഞ്
കുടുംബാംഗങ്ങളുടെ ചിന്താഗതിക്കും കാഴ്ചപ്പാടിനും അനുസരിച്ചാണ് വീട്ടിലെ ഒാരോ സ്പേസും ഒരുക്കിയിരിക്കുന്നത്. നിസ്കാരമുറിയും അതിനോട് ചേർന്ന് ഫാമിലി ലിവിങ് സ്പേസും ഒരുക്കിയിട്ടുണ്ട്. നിസ്കാരമുറി സ്റ്റോൺക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
മണിമാരൻ വരുന്നതും കാത്ത്
മുകൾനിലയിൽ ഒരുക്കിയിരിക്കുന്ന മണിയറയാണ് ഹൈലൈറ്റ്. ഇവിടെ മാത്രമാണ് നിറങ്ങളുടെ ലയനം കാണാനാവുക. സ്പേഷ്യസ് ഡിസൈൻ േഫാർമാറ്റാണ് ഇവിടെ പിന്തുടർന്നിട്ടുള്ളത് സിറ്റിങ് ഏരിയയും മുറിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡ്രസിങ് യൂനിറ്റും വാഡ്രോബ് യൂനിറ്റുകളും മനോഹരമായി ഒരുക്കിയിരിക്കുന്നു. അറ്റാച്ചഡ് ബാത്ത് റൂമുകളോടുകൂടിയാണ് ബെഡ് റൂം ഡിസൈൻ.
മുകളിലും താഴെയുമായി ആകെ 4 കിടപ്പുമുറികളാണ് ഇൗ വീട്ടിൽ ഉള്ളത്. മണിയറ ഒഴികെയുള്ള മുറികൾ എല്ലാം ലളിതമായാണ് ഡിസൈൻ ചെയ്തിരിക്കുന്നു. േഫ്ലാറിങ്ങിന് മാൾബിളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇൻറീരിയർ വർക്കുകൾ 12 ലക്ഷത്തിന് തീർക്കാനായെന്ന് ഡിസൈനർ ഫൈസൽ പറയുന്നു.
ഡിസൈനർ: ഫൈസൽ കെ.
വാസ്തു കൺസ്ട്രക്ഷൻ
പയ്യോളി
കോഴിക്കോട്
ഫോൺ: 9447008045
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.