ഒരു ചെയ്ഞ്ചല്ല; ഒന്നൊന്നര ചെയ്ഞ്ച്
text_fieldsമുപ്പതു വർഷത്തിലധികം പഴക്കമുള്ള ഇരുനില വീട്. ആറു കിടപ്പുമുറികളുള്ള ആ വീട് പുതുക്കിയെടുക്കുന്നതി െൻറ സാധ്യതകൾ തേടിയാണ് കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലുള്ള സഫാരി അബ്ദുൽ ഖാദർ ഹാജിയുടെ മകൾ ഡോക്ടർ റയിഷ ത്ത് സബീൽ ഡിസൈനർ ഷഫീക്കിനെ സമീപിക്കുന്നത്.
ഉപ്പ നിർമിച്ച ആ വീട് പൊളിച്ച് മാറ്റാൻ അവർക്ക് തീരെ താൽപര്യമില് ലായിരുന്നു. എന്നാൽ വിശാലമായ സ്വീകരണ മുറിയോ അടുക്കളോ കാലാനുസൃതമായ അഴകോ വീടിനില്ലെന്നതും അകത്തളത്തി െൻറയും മുഖപ്പിെൻറ അഭംഗിയുമെല്ലാം വില്ലനായി തോന്നി. കെട്ടുറപ്പും നല്ല വിസ്താരവ ുമുള്ള വീട് പൊളിച്ചുമാറ്റാതെ കുറഞ്ഞ ബജറ്റിൽ അകത്തും പുറത്തും പുതുമ കൊണ്ടുവരണമെന്നാണ് റയിഷത്ത് ആഗ്രഹിച് ചത്.
2007 ൽ പഴയ വീടിലേ ക്ക് കുറച്ച് കൂടി വലുതാക്കി. എന്നാൽ അകത്തും പുറത്തും വീടിന് ഇൗ ഭാഗവുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥയായിരുന് നു. ഈ ഭാഗങ്ങൾ ഇൻറീരിയറിലും എക്സിറ്റീരിയറിലും ലയിക്കുന്ന തരത്തിൽ മാറ്റിയെടുക്കുക എന്നതായിരുന്നു വീട് പുതുക ്കി പണിയുന്നതിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി വീടിെൻറ മുഖപ്പ് പൂർണമായും കൊളോണിയൽ ശൈലിയ ിലേക്ക് മാറ്റി. ഇത് വീടിന് ഉയരം തോന്നിക്കുകയും കൂടുതൽ അഴകു നൽകുകയും ചെയ്തു.
പ്രധാന വാതിൽ തുറന്ന് എത്തുന്നത് ഫോയറിലേക്കാണ്. ഫോയറും ഇടത് വശത്തെ മുറിയും സിറ്റി ങ് ഏരിയ ആയിട്ടാണ് ഉപയോഗിച്ചിരുന്നത്. ഇത്രയും സിറ്റിങ് ഏരിയ ഉണ്ടായിട്ടും നല്ലൊരു സ്വീകരണമുറിയുടെ പ്രതീതി ഉ ണ്ടായിരുന്നില്ല.
പുതിയൊരു സ്വീകരണ മുറിക്കായി മുൻവശത്തെ ഭാഗത്തുണ്ടായിരുന്ന കിടപ്പുമുറിയും അതി െൻറ ഇടതുവശത്ത് ഉണ്ടായിരുന്ന സിറ്റിങ് ഏരിയയുടെ ഒരു ഭാഗവും ചേർത്ത് വിശാലമായ സ്വീകരണമുറി ഉണ്ടാക്കി യെടുത്തു. ഫോയറിെൻറ ഇടത് ഭാഗത്തെ സിറ്റിങ് ഏരിയ കിടപ്പുമുറിയാക്കി മാറ്റി. പഴയ സിറ്റിങ് ഏരിയയ ിൽ ഉണ്ടായിരുന്ന വലിയ ബാത്ത് റൂം വിഭജിച്ച് രണ്ട് ബാത്ത്റൂം ആക്കി, ഒന്ന് കിടപ്പുമുറിയോട് ചേർത്തു. മറ്റൊന്ന് കോമൺ വാഷ്റൂം ആയി സ്വീകരണമുറിയിൽ നൽകി.
ഫോയർ ഏരിയ മുഖം മിനുക്കിയെടുക്കുത്ത്, സ്വീകരണ മുറിയോടു ബന്ധിപ്പിക്കാൻ ഒരു പാർട്ടീഷൻ ഡിസൈൻ നൽകി. സ്ക്വയർ പൈപ്പുകളും റബ്വുഡും ഉപയോഗിച്ചാണ് മനോഹരമായൊരു ക്യൂരിയോ പാർട്ടീഷൻ ഡിസൈൻ ചെയ്തത്. പ്രധാന വാതിൽ തുറക്കുമ്പോൾ തന്നെ കാണുന്ന ഈ ഡിസൈൻ വീടിന് പുതുഭാവം നൽകി.
ക്യൂരിയോ പാർട്ടീഷൻ ഡിസൈനോട് ചേർന്നു നിൽക്കുന്ന രീതിയിലാണ് ഇൗ ഭാഗത്തെ സീലിങ്ങ് ഡിസൈൻ ചെയ്തത്. സീലിങ്ങിൽ റബ് വുഡ് ഉപയോഗപ്പെടുത്തി വാം ഫീലുള്ള ഡിസൈൻ ലൈറ്റുകളും നൽകി.
ജനലുകൾക്കും കർട്ടനുകൾക്കും വെള്ള നിറം നൽകിയത് മുറി കൂടുതൽ വിശാലമായി തോന്നിച്ചു. സ്വീകരണ മുറിയിലെ ഇടതു വശത്തും വലതു വശത്തുമായി വീട്ടിലെ പഴയ മരങ്ങൾ ഉപയോഗപ്പെടുത്തി ഗ്രൂഡ് ഡിൈസെൻ നൽകിയിട്ടുണ്ട്. അത് പോളിഷ് ചെയ്ത് നാച്ചുറൽ ലുക്ക് നിലനിർത്തി. അതിന് മുകളിലായി പെയിൻറിംഗ്സ് നൽകി.
സ്വീകരണമുറിയുടെ ഇടത് വശത്തെ ബെഡ് റൂമിലേക്കുള്ള വാതിലിന് വെള്ള നിറവും ചുവരുകൾക്ക് ഗ്രേ കളറും നൽകി വീടിെൻറ അകത്തളത്തിലുള്ള ഒരുമയും ഡിസൈൻ പാറ്റേണും നിലനിർത്താൻ ഡിസൈനർക്ക് കഴിഞ്ഞു. സ്വീകരണമുറിയോട് ചേർന്ന് തന്നെ നിസ്കാര മുറിയും ഉണ്ട്.
ഫോയറും ലിവിങ് ഏരിയയുമായുള്ള പാർട്ടീഷെൻറ മറുഭാഗം ടി.വി യൂനിറ്റായി ഒരുക്കിയെടുത്തു. ഇതിെൻറ പിൻവശം ഒരു ഡിസൈൻ ആക്കുന്നതിന് റബ് വുഡ് ഉപയോഗിച്ചുള്ള ഗ്രൂഡ് ഡിസൈൻ നൽകി.
ഫോയറിെൻറ ഇടതുഭാഗത്ത് പുതുതായി ഉണ്ടാക്കിയ കിടപ്പുമുറിയിൽ പഴയ മരങ്ങൾ ഉപയോഗിച്ചുള്ള ഡിസൈൻ പാറ്റേണാണ് നൽകിയിട്ടുള്ളത്. മുറിയിലെ അലമാരയും പഴയ മരങ്ങൾ ഉൾപ്പെടുത്തിയുള്ള ഡിസൈനിലാണ് പൂർത്തിയാക്കിയതാണ്.
ഒാപ്പൺ കിച്ചൺ കോൺസ്പെറ്റ് കൊണ്ടുവരണമെന്നത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. അത്കൊണ്ട് തന്നെ മുൻവശത്തെ ഡൈനിങ് ഹാളിൽ നിന്നും ഒാപ്പണിങ് നൽകി അടുക്കളയും ഉൗണുമുറിയും തമ്മിൽ ബന്ധിപ്പിച്ചു. ഇവിടെയും സ്ക്വയർ പൈപ്പ് കൊണ്ടുള്ള പാർട്ടീഷൻ ഡിസൈൻ നൽകി. ഇൗ ഭാഗം ആകർഷകമാക്കാൻ അരികിൽ മൂന്ന് പെയിൻറിങ്ങുകളും ഉപയോഗിച്ചു.
സ്ക്വയർ പൈപ്പും േപ്ലവുഡും ഉപയോഗിച്ച് ഡൈനിങ് ടേബിളിന് മുകളിലായി ഹാങ്ങിങ് ലൈറ്റുകൾ നൽകി. ഇതിെൻറ വയറിങ് കണക്ഷനു വരെ അകത്തളത്തിെൻറ കളർ കോമ്പിനേഷൻ ഫോളോ ചെയ്തിട്ടുണ്ട്.
പഴയ അടുക്കള ഒട്ടും സൗകര്യമില്ലാതെ വീർപ്പ് മുട്ടിയ അവസ്ഥയിലായിരുന്നു. കുറച്ചു ഭാഗങ്ങൾ പൊളിച്ച് മാറ്റി വലിയ അടുക്കളയാക്കി മാറ്റി എടുത്തു. ഗ്രേ-വൈറ്റ്- ടീൽ തീമാണ് അടുക്കളയിൽ ഫോളോ ചെയ്തത്.
കിച്ചൺ കാബിനറ്റിെൻറ അടിയിലും മുകളിലും സൈഡിലുമായി ലൈറ്റുകൾ നൽകി. മൈറൻ േപ്ലവുഡ് ഉപയോഗിച്ച് പി.യു ഫിനിഷിലാണ് കിച്ചൺ കാബിനറ്റ് നിർമിച്ചിരിക്കുന്നത്. ഗ്രേ പാറ്റേണിലുള്ള ടൈലുകളാണ് തറക്കും ചുവരിനുമായി തെരഞ്ഞെടുത്തിരിക്കുന്നത്.
അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് ടേബിളും ഒരുക്കി. ഇതിന് മുകളിലായി പഴയ മരങ്ങൾ ഉപയോഗിച്ചുള്ള സീലിങ് ഡിസൈൻ നൽകി. സീലിങ്ങിൽ മനോഹരമായ ലൈറ്റും ചുറ്റും കോവ് ലൈറ്റും നൽകി.
അപ്പർ ലിവിങ്ങിലെ പഴയ മേശയും കസേരയും അതിനോട് ചേർന്നുണ്ടായിരുന്ന ലൈബ്രറി ഷെൽഫും പോളിഷ് ചെയ്ത് പുതുതാക്കി. ജിപ്സം സിലിങ്ങിൽ കോവ് ലൈറ്റ് കൊടുത്ത് ഭംഗിയാക്കി. ഗോവണിയുടെ വുഡൻ ഹാൻഡ്റീലും പോളിഷ് ചെയ്തു മിനുക്കി.
വീട് പണിയിൽ വെല്ലുവിളിയായത് എക്സ്റ്റീരിയർ മാറ്റുന്നതിലായിരുന്നു. റൂഫിന് ട്രെസ് വർക്ക് നൽകി ഓട് വിരിച്ച് കൊളോണിയൽ ശൈലിയിലുള്ള മുഖപ്പാക്കി. ജനലുകളെല്ലാം വെള്ള നിറത്തിലേക്ക് കൊണ്ടു വന്നു. ബാൽക്കണിയിൽ ഉണ്ടായിരുന്ന കർവ് ഡിസൈൻ ഫ്ലാറ്റാക്കി എടുത്തു. സിറ്റൗട്ടിെൻറ ഹാൻഡ് റെയിൽ മാറ്റി കൊളോണിയൽ ശൈലിയിലേക്ക് ചേരുന്നതാക്കി.
മുറ്റത്തുള്ള കിണറിനു ചുറ്റു ഭാഗവും വെർട്ടിക്കൽ ഗാർഡൻ നൽകി.
വീടിെൻറ പേര് പില്ലറിൽ നൽകിയത് വ്യത്യസ്ത ശൈലിയിലായിരുന്നു. ഇതിെൻറ കൂടെ റബ് വുഡ് ഉപയോഗിച്ചുള്ള േപ്ലാട്ട് നൽകി മനോഹരമാക്കി. അകത്തളത്ത് ഉൾപ്പെടുത്തിയ ഗ്രൂഡ് പാറ്റേലിലാണ് പ്രധാന വാതിൽ വരെ ഒരുക്കിയെടുത്തത്.
വീട്ടിലെ ഒരോ ഘടകങ്ങളും ഒരേ ശൈലിയിലേക്ക് കൊണ്ടുവരാൻ ഡിസൈനർ ശ്രദ്ധിച്ചിട്ടുണ്ട്. വീടിെൻറ നെയിം േപ്ലറ്റ് മുതൽ അടുക്കള വരെ ഒരേ തീമിൽ വ്യത്യസ്തത നിലനിർത്തി ക്ലയൻറിെൻറ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന രീതിയിൽ ചെയ്യാൻ ഡിസൈനർക്ക് കഴിഞ്ഞിട്ടുണ്ട്. അനാവശ്യ കുത്തിപൊളിക്കലുകൾ ഒഴിവാക്കി വീടിനെ മനോഹരമാക്കാൻ കഴിഞ്ഞുവെന്ന് ഡിസൈനർ ഷഫീക് പറയുന്നു.
Shafique MK
Daya Woods
Exterior Interior Designers & Decorators
Mob:9745220422
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.