ആരും പറയും ഇൻറീരിയർ സൂപ്പറാ...
text_fieldsകാക്കക്കൂട് കണ്ടിട്ടുണ്ടോ? നീയൊക്കെ ഒരു പക്ഷിയാണോടെ എന്ന് കാക്കയോട് ചോദിക്കാൻ തേ ാന്നും. ചുള്ളിക്കമ്പും ഉണക്കവേരുംകൊണ്ടുണ്ടാക്കുന്ന ആ കൂട്ടിൽ മുട്ടയിടാനിരിക്കുന്ന ിടത്ത് തൂവലും മറ്റും ഇട്ട് കാക്ക കുറച്ച് സൗകര്യങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ടാവും. ചകി രിയും തുണിയും കരണ്ടുകൊണ്ടുപോയി പണിയുന്ന ചുണ്ടെലിയുടെ കൂട്ടിലുമുണ്ടായിരിക്കും ച ില ഡെക്കറേഷൻസ്. നമ്മുടെ പെരുവിരലിനെക്കാൾ ചെറിയ തലച്ചോറാണെങ്കിലും ഇൗ ജീവികൾക് ക് നമ്മളെക്കാൾ വിവരമുണ്ട്. കാരണം, വാസസ്ഥലം നിർമിക്കുേമ്പാൾ എന്തു ചെയ്യണം എന്ന കാര്യ ത്തിൽ ഒരു സംശയവും ഇവക്കില്ല. അനാവശ്യമായ ഒരു സാധനവും ഇവയുടെയൊന്നും കൂട്ടിൽ കാണുക യുമില്ല. പക്ഷേ, വീട് പണിയുന്ന മനുഷ്യന് ഇപ്പോഴും ഗൃഹനിർമിതിയിലെ സംശയങ്ങൾ മാറിയി ട്ടില്ല. കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ താമസം തുടങ്ങുേമ്പാഴേക്കും കുറവുകൾ പ്രത്യക ്ഷപ്പെട്ടുതുടങ്ങും. കാലം കുറെ കഴിയുേമ്പാൾ കാക്കക്കൂടാണ് ഇതിലും ഭേദമെന്ന് തോന്നാനും തുടങ്ങും. ഇൗ പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളിലൊന്നാണ് ഇൻറീരിയർ ഡിസൈനിങ്.
എന്താണ് ഇൻറീരിയർ ഡിസൈനിങ്
കുഞ്ഞുങ്ങളുടെ മുഖം പൗഡറിട്ട് കരിമഷിയെഴുതി മിനുക്കുന്നതുപോലെ മുറികളുടെ മോടി കൂട്ടാൻ നടത്തിയിരുന്ന ചില ചെപ്പടിവിദ്യകളായിരുന്നു പണ്ടത്തെ ഇൻറീരിയർ ഡിസൈനിങ്. എന്നാൽ, ഇപ്പോൾ കോസ്മെറ്റിക് സർജറിപോലെ അൽപം ബുദ്ധിമുട്ടി ചെയ്യേണ്ട സംഗതിയായി അത് മാറിയിട്ടുണ്ട്.
കമേഴ്സ്യൽ ഡിസൈനിങ്, റെസിഡന്‍ഷ്യല്‍ ഡിസൈനിങ്, ലാന്‍ഡ്സ്കേപ് ഡിസൈനിങ്, ബെഡ്റൂം ഡിസൈനിങ് എന്നിങ്ങനെ ഇൻറീരിയര്‍ ഡിസൈനിങ്ങിന് നിരവധി അവാന്തര വിഭാഗങ്ങളുണ്ട്. വീടുപണിയുടെ ആരംഭത്തിൽതന്നെ ഇൻറീരിയർ ഡിസൈനറുടെ സഹായം തേടുന്നതാണ് ഇപ്പോഴത്തെ രീതിയെന്നാണ് ദുബൈയിലെ പ്രമുഖ ഇൻറീരിയർ ഡിസൈനറായ സ്മിത പ്രമോദിെൻറ അഭിപ്രായം. പ്ലാൻ തയാറാക്കുേമ്പാൾതന്നെ ഡിൈസനറെയും കൂടെ കൂട്ടാം. ഭംഗിയും ഉപയോഗവും കൂട്ടുന്നതിനുള്ള മാർഗങ്ങൾ നിരവധി നിർദേശിക്കാൻ അവർക്ക് കഴിയും.
ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും നേടിയെന്നതുകൊണ്ട് ഒരാൾ മികച്ച ഇൻറീരിയർ ഡിസൈനർ ആകണമെന്നില്ല. അതിന് ഭാവനയും അനുഭവപരിചയവും പ്രതിഭയും ഉണ്ടാകണം. മികച്ച ഇൻറീരിയർ ഡിസൈനറെ കണ്ടെത്തിയാൽ വീട് നിർമാണത്തിെൻറ പകുതി തലവേദന തീർന്നുവെന്ന് ചുരുക്കം. വിപണിയിലെ പുതിയ ഉൽപന്നങ്ങളും പുതിയ ട്രെൻഡും നന്നായി അറിയുന്ന ആളായിരിക്കും ഒരു ഇൻറീരിയര്‍ ഡിസൈനര്‍. വീടിനകത്തെ സ്പെയ്സ് മാനേജ്മെൻറും വളരെ കൃത്യമായി ചെയ്യാന്‍ ഇൻറീരിയര്‍ ഡിസൈനര്ക്കാവും.
ആവശ്യം സൃഷ്ടിയുടെ മാതാവാകുന്നു
വാട്ടർടാങ്കിന് വാതിലും ജനലും വെച്ചപോലെ കുറെ മുറികൾ പണിത് കട്ടിലും വലിച്ചിട്ട് കയറിക്കിടന്നാൽ പോരേ എന്ന് കരുതുന്നവർക്കല്ല; മറിച്ച്, അത്യാവശ്യം വൃത്തിയും വെടിപ്പുമായി കഴിയാൻ ആഗ്രഹിക്കുന്നവർക്കാണ് ഇൻറീരിയർ ഡിസൈനർമാരുടെ ആവശ്യം. വീട്ടുടമയുടെ മനസ്സിലിരിപ്പ് വെളിപ്പെട്ടാൽ മാത്രമേ ഇൻറീരിയർ ഡിസൈനർക്ക് പണി തുടങ്ങാൻ കഴിയൂ. അതിന് ആദ്യം ബജറ്റ് എന്താണെന്ന് അറിയണം. അത്യാവശ്യം, ആവശ്യം, ആഡംബരം എന്നൊക്കെ പറഞ്ഞ് പലതരത്തിൽ അകത്തളം മോടിപിടിപ്പിക്കാം. അതിനാൽ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന തുക എന്തെന്ന് ആദ്യമേ കണക്കുകൂട്ടണം. ഇതിനുശേഷം എന്തൊക്കെ സൗകര്യങ്ങളാണ് വീട്ടിൽ ഉണ്ടാവേണ്ടത് എന്ന് തീരുമാനിക്കണം. അതിന് ഏറ്റവും എളുപ്പമുള്ള വഴി ആ വീട്ടിലെ എല്ലാ കുടുംബാംഗങ്ങളും ഒന്നിച്ച് ഡിസൈനറെ കാണുക എന്നതാണ്. ഒാരോരുത്തരും അവരവരുടെ ആവശ്യങ്ങൾ പറഞ്ഞു കഴിയുേമ്പാഴേക്കും മനോഹരമായ അകത്തളങ്ങൾ മനസ്സിൽ കണ്ട് ഡിസൈനറുടെ മുഖം വിടർന്നിട്ടുണ്ടാവും.
നിങ്ങളുടെ സ്വപ്നങ്ങളും ബജറ്റും പരസ്പരം ഏറ്റുമുട്ടുേമ്പാൾ പിടിച്ചുമാറ്റാൻ ഒരാളാവുകയും ചെയ്യും. പാൻട്രി കിച്ചൺ വേണോ, മിനി തിയറ്റർ വേണോ, ബാത്ത്റൂമിൽ ഡ്രസിങ് റൂം പണിയണോ എന്നൊക്കെ ചർച്ചചെയ്യേണ്ടത് ഇവിടെയാണ്. നിങ്ങളുടെ ആവശ്യത്തിനും ശേഷിക്കും അനുസരിച്ചായിരിക്കും ഡിസൈനർ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക. വീടിെൻറ ഒരു ഭാഗവും വെറുതെ കിടക്കില്ല എന്നതാണ് ഗുണം.
പേടി വേണ്ട, സാേങ്കതികവിദ്യ കൂട്ടിനുണ്ട്
നമ്മുടെ മനസ്സിലുള്ളത് അതേപടി കാണിച്ചുതരാൻ ശേഷിയുള്ള സാേങ്കതികവിദ്യ കൈവശമുള്ളവരാണ് ഇൻറീരിയർ ഡിസൈനർമാർ. പണ്ട് രാജകുമാരിയുടെ മനംകവർന്ന രാജകുമാരനെ വരക്കുന്ന കൊട്ടാരം ചിത്രകാരനും മാലപൊട്ടിച്ച കള്ളെൻറ പടം വരക്കുന്ന പൊലീസുകാരനും കാണിക്കുന്ന പോലുള്ള ഒപ്പിക്കൽ വിദ്യയല്ലിത്. ഒന്നാന്തരം ത്രീഡി ഡിസൈനിൽ ഭാവി വീട് കാണിച്ചുതരും. പണിതീർന്ന വീട്ടിൽ വിഡിയോ കാമറയുമായി ഒന്ന് കറങ്ങിവന്നപോലുള്ള ദൃശ്യങ്ങൾ കൺമുന്നിൽ തെളിഞ്ഞുകാണാം. സോഫയും കസേരകളും ടി.വിയും കട്ടിലും മാത്രമല്ല കത്രികകളും ചായഗ്ലാസും വെക്കേണ്ടത് എവിടെയെന്നുവരെ ഇതിൽ കാണിച്ചിട്ടുണ്ടാവും. ചുവരിെൻറ നിറവും നിലത്തു പതിക്കുന്ന ഫ്ലോറിങ് മെറ്റീരിയലുമെല്ലാം തെളിഞ്ഞുവരും. അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റി മാറ്റി നോക്കാം. കല്യാണപ്പെണ്ണിനെ ആഭരണം അണിയിച്ചുനോക്കുന്നതുപോലെ വീടിനെ അണിയിച്ചൊരുക്കി ഇഷ്ടപ്പെട്ട രൂപത്തിലാക്കാം.
ഭംഗി മാത്രമല്ല, ഭാവി ഉപയോഗംകൂടി നിശ്ചയിക്കാൻ ഇൗ രീതി ഉപകരിക്കും. പ്ലാൻ തയാറാക്കുേമ്പാൾതന്നെ അത് ഇൻറീരിയർ ഡിസൈനർക്ക് ലഭ്യമാക്കിയാൽ പണിതീർന്ന വീട് എങ്ങനെയിരിക്കും എന്നത് കാണിച്ചുതരും. ഫ്ലാറ്റുകളുടെയും മറ്റും ചിത്രങ്ങൾ നൽകിയാലും ഇത് സാധ്യമാണ്. ഇത് അനാവശ്യ ചെലവ് കുറക്കാനും ഉപകരിക്കും. എന്നാൽ, വീടിെൻറ ഇൻറീരിയര്‍ എപ്പോള്‍ മാറ്റണമെന്നു തോന്നിയാലും നിങ്ങള്‍ക്ക് ഒരു ഡിസൈനറെ സമീപിക്കാവുന്നതാണ്. ഒരു കിടപ്പുമുറി ഒാഫിസ് മുറിയാക്കാനോ ജിമ്മാക്കാനോ തോന്നിയാലും അവരുടെ കൈയിൽ പോംവഴിയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.