ഉൾത്തളങ്ങളിലെ അലങ്കാര വെളിച്ചം; ആവശ്യവും ആഡംബരവും
text_fieldsഅകത്തളങ്ങളിലെ അലങ്കാരങ്ങളുടെ ട്രെൻഡ് ദിനംപ്രതി മാറികൊണ്ടിരിക്കുകയാണ്. ഇൻറീരിയർ ഡിസൈനേഴ്സ് പുതുമകൾ ഏറ ്റവും കൂടുതൽ പരീക്ഷിക്കുന്നത് അകത്തളത്തിൽ കൃത്രിമ വെളിച്ചവിതാനം ഒരുക്കുന്നതിലാണ്. സ്റ്റെയർകേസിലൂ ടെ നടക്കുേമ്പാൾ ലൈറ്റുകൾ തെളിയുന്നത് മുതൽ പാട്ടുപാടുന്ന സംവിധാനം വരെയുണ്ട്. ഇത്തര ം വിദ്യകൾ ആവശ്യമുണ്ടോയെന്ന് നന്നായി ആലോചിച്ചിേട്ട തീരുമാനിക്കാവൂ. എന്നാൽ, ചന്തം ക ുറച്ചു കുറഞ്ഞാലും കുഴപ്പമില്ല, കാലാകാലം നിലനിൽക്കുന്ന രീതിയിൽ വേണം നിർമിതി എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
ലൈറ്റ് എന്നത് വെളിച്ചം കാണാൻ മാത്രമായിരുന്നു മുമ്പ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അത് ആഡംബരത്തിനും അലങ്കാരത്തിനും കൂടിയുള്ളതാണ്. ഒരു മുറി പകൽവെളിച്ചത്തിലും കൃത്രിമ വെളിച്ചത്തിലും രണ്ടുതരത്തിലാണ് അനുഭവപ്പെടുക. മികച്ച രീതിയിൽ ഇൻറീരിയർ ചെയ്താൽ രണ്ടു സമയത്തും മികച്ച ഭംഗി േതാന്നിപ്പിക്കാനാകും. ഫാൾസ് സീലിങ്ങുകൾക്കിടയിലൊക്കെ ബൾബുകൾ ഒളിപ്പിച്ചുവെക്കുന്നതാണ് പുതിയ ശൈലി. ബ്രൈറ്റ് ലൈറ്റ്, ഡിം ലൈറ്റ്, വാം ലൈറ്റ് എന്നിവയൊക്കെ തരാതരംപോലെ നൽകി ഭംഗി വർധിപ്പിക്കാം.
വൈദ്യുതി വളരെക്കുറച്ചു മാത്രം ഉപയോഗിക്കുന്ന എൽ.ഇ.ഡി ബൾബുകൾ എത്തിയതോടെ വൈദ്യുതി അനാവശ്യമായി പാഴാക്കുന്നു എന്ന കുറ്റപ്പെടുത്തലിനും പ്രസക്തിയില്ലാതായി. എൽ.ഇ.ഡി സ്പോട്ട് ലൈറ്റുകൾ വെളിച്ചം വേണ്ടിടത്ത് വേണ്ട അളവിൽ എത്തിക്കും. വേണ്ടാത്തിടത്ത് വെളിച്ചം വിതറിയുള്ള പാഴാകൽ ഒഴിവാക്കാം. പല അളവിലുള്ള ചിപ്പുകൾ ഒരു ബോർഡിൽ പിടിപ്പിച്ച ചിപ്പ് ഓൺ ബോർഡ് (സി.ഒ.ബി) മോഡലുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.
ഇവ വന്നതോടെ എത്ര വെളിച്ചം വേണമെങ്കിലും ഏർപ്പെടുത്താം എന്ന നിലയായി.
വെളിച്ചം എത്രയാണോ വേണ്ടത്, അത്രയും എൽ.ഇ.ഡികൾ ബോർഡിൽ പിടിപ്പിച്ചാൽ മതി. വെള്ളത്തിൽപോലും ഉപയോഗിക്കാം. പൊട്ടാത്തതിനാൽ നടവഴികളിലും സ്ഥാപിക്കാം. എൽ.ഇ.ഡി ലൈറ്റുകൾ മികച്ചതു വേണം തിരഞ്ഞെടുക്കാൻ. ചൈനയുടെ ലൈറ്റുകൾക്ക് ആയുസ്സ് കുറവാണ്. കേടായാൽ പകരം അതുതന്നെ കിട്ടണമെന്നുമില്ല. ഫലത്തിൽ കേടായതുതന്നെ കൊണ്ടുനടക്കുകയോ എല്ലാം വലിച്ചുപറിച്ചുകളയുകയോ ചെയ്യേണ്ടിവരും.
സിനിമയിൽ കാണുന്നതും വിദേശത്തെ കടകളിൽ കാണുന്നതുമൊക്കെ കൊണ്ടുവന്നു സ്ഥാപിക്കലല്ല ഇൻറീരിയർ ഡിസൈൻകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഒാർക്കണം. ഭംഗി നിലനിൽക്കണമെങ്കിൽ വൃത്തിയാക്കൽ പ്രധാനമാണ്. അപ്പോൾ അതനുസരിച്ചുള്ള സാധനങ്ങളായിരിക്കണം സംഘടിപ്പിക്കേണ്ടത്. എട്ടുകാലിയും മറ്റു പ്രാണികളുമില്ലാത്ത ഗൾഫ് നാടുകളിലെ ഹാളിൽ വൃത്തിയായി കിടക്കുന്ന തൂക്കുവിളക്ക് െകാട്ടാരത്തിെൻറ ചേല് നൽകുന്നുണ്ട് എന്നു കരുതി കേരളത്തിൽ എത്തിച്ചാൽ മാറാല പിടിച്ച് ഭാർഗവീനിലയത്തിെൻറ ഓർമ്മയായിരിക്കും സമ്മാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.