Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightവിശാലതയുടെ മനംമയക്കും...

വിശാലതയുടെ മനംമയക്കും സൗന്ദര്യം

text_fields
bookmark_border
വിശാലതയുടെ മനംമയക്കും സൗന്ദര്യം
cancel

അമ്പതു സ​​​െൻറി​​​​െൻറ ​പ്ളോട്ടിൽ മനോഹരമായ ഒരു വീട്​. കാറ്റും വെളിച്ചവും അകത്തളത്തേക്കും ഒഴുകിയെത്തുന്ന വീട്​ എന്ന ആഗ്രഹവുമായാണ്​ കോഴിക്കോട്​ എലത്തൂരിലെ മുജീബ്​ ആർക്കിടെക്​റ്റിന്​ സ്​റ്റുഡിയോയിൽ എത്തുന്നത്​. മുജീബിനും കുടുംബത്തിനും വേണ്ടി മോഡേൺ കൻറംപ്രറി ഡിസൈനിൽ  3500 ചതുരശ്രയടി വിസ്​തീർണത്തിലാണ്​​ ആർക്കിടെക്​ററ്​ സൈബുൽ ആബിദും ഡിസൈനർ ഷാഫിയും ചേർന്ന്​  നാലുമുറിക​ളോടു കൂടിയ വീട്​ അണിയി​ച്ചൊരുക്കിയത്​. 

പിറക്​ വശത്തേക്ക്​ വീതി കുറവും നീളം കൂടുതലുമുള്ള 50 സ​​​െൻറ്​ പ്ളോട്ടിലാണ്​ വീട്​ നിർമിച്ചത്​. അതിനാൽ സ്ഥലത്തിനനുസരിച്ച്​ വീടി​​​​െൻറ രൂപ കൽപനയിലും  മാറ്റങ്ങൾ വരുത്തുകയാണ്​ ആർക്കിടെക്​റ്റ്​ചെയ്​തത്​. 
സ്​ക്വയർ പില്ലറുകളിലെ ​​ഗ്രൂവിങ്​ പാറ്റേണും ക്​ളാഡിങ്​ സ്റ്റോൺ പതിച്ച്​ ഹൈലൈറ്റ്​ ചെയ്​ത ബോക്​സ്​ വാളുകളും ബാൽക്കണിയിലെ പർഗോള ഡിസൈനുമെല്ലാം എക്​സറ്റീരിയറി​​​​െൻറ അഴകുകൂട്ടുന്നു. ബാൽക്കണിക്ക്​ ഇരുവശങ്ങളിലായി നൽകിയ ഒാപ്പൺ ടെറസും വീടിന്​ കാഴ്​ചയിൽ പ്രൗഢി നൽകുന്നുണ്ട്​. 

വീടി​​​​െൻറ  പുറത്തെ എലിവേഷ​​​​െൻറ  തുടർച്ച അകത്തളങ്ങളിലേക്കും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. വിശാലതക്കൊപ്പം സൗകര്യങ്ങളും ഉറപ്പു വരുത്തുന്ന രീതിയിലാണ്​ അകത്തളം ഡിസൈൻ ചെയ്​തിരിക്കുന്നത്​. 

വീടിനു മുന്നിൽത്തന്നെ പോർച് ക്രമീകരിച്ചിരിക്കുന്നു. പോർച്ചിൽ നിന്ന്​ സിറ്റ്​ ഒൗട്ടിലേക്ക്​ പ്രവേശനം. സിറ്റ്​ ഒൗട്ട്​ ഹൈലൈറ്റ്​ ചെയ്യുന്നതിന്​ പുറത്തേക്കു തള്ളി നിൽക്കുന്ന ​ബോക്​സ്​ വാൾ നൽകി കളാഡിങ്​ സ്​റ്റോൺ പതിച്ച​ ആകർഷകമാക്കിയിരിക്കുന്നു.  ​സിറ്റ്​ ഒൗട്ടിൽ നിന്നും അകത്തളത്തേക്ക്​ പ്രവേശിക്കുന്നത്​ വിശാലമായ സ്വീകരണമുറിയിലേക്കാണ്​.

മിനിമൽ ഡിസൈനിൽ ചെയ്​തിരിക്കുന്ന സ്വീകരണമുറിയിൽ നൽകിയിട്ടുള്ള ജിപ്സം ബോർഡ് കൊണ്ടുള്ള സീലിങ്ങാണ്  പ്രധാന ഹൈലൈറ്റ്. വുഡൻ ഫിനിഷുള്ള പെയിൻറ്​ തടിയുടെ ലുക്ക് ഫീൽ നൽകുന്നു. ചുവരിൽ നൽകിയിട്ടുള്ള നിഷ്​ സ്​പേസും ജനലിൽ മങ്ങിയ നിറമുള്ള ​ബ്​ളൻഡുമെല്ലാം ന്യൂട്രൽ ഡിസൈനി​​​​െൻറ ചാരുത എടുത്തുകാണിക്കുന്നു. 

ഇൻറീരിയറിലെ ഹൈലൈറ്റ് എന്നുപറയാവുന്നത് ലോണായി അണിയിച്ചൊരുക്കിയ കോർട് യാർഡാണ്‌. ചുമരും മേൽക്കൂരയും പർഗോള ഡിസൈനിൽ ചെയ്​തിരിക്കുന്നുവെന്നതാണ്​ ഇതി​​​​െൻറ പ്രത്യേക. റൂഫിൽ വുഡൻ പർഗോള നൽകി ഗ്​ളാസിട്ടിരിക്കുന്നതിനാൽ അകത്തളം പ്രകാശപൂരിതമായിരിക്കും. ചൂട്​ അകത്തേക്ക്​ കടത്തിവിടാത്തതരം ഗ്​ളാസാണ്​ ഉപയോഗിച്ചിരിക്കുന്നത്​. 

പ്രധാന വാതിൽ കടന്ന്​ അക​ത്തെത്തിയാൽ സ്വീകരണമുറിയുടെ എതിർവശത്തായി ഫാമിലി ലിവിങ്​ സ്​പേസ്​. ഫാമിലി ലിവിങ്ങിലേക്കുള്ള എൻട്രൻസ്​ വുഡൻ ഫ്രെയിം നൽകി ​ലൈറ്റിങ്​ ചെയ്​ത്​ ആകർഷകമാക്കിയിട്ടുണ്ട്​. ഫാമിലി  ഏരിയയിലാണ്​​ ടിവി യൂണിറ്റ്​ നൽകിയിരിക്കുന്നത്​. ചുവരിൽ ​േപ്​ളവുഡുകൊണ്ടുള്ള വർക്ക്​ ചെയ്​ത്​ തടിയുടെ ഫിനിഷിനായി വുഡൻ പെയിൻറ്​ അടിച്ചിരിക്കുന്നു. ഇതിന്​ അഭിമുഖമായി വുഡൻ കളർ കസ്​റ്റം മെയ്​​ഡ്​ സോഫാ സെറ്റി ക്രമീകരിച്ചിരിക്കുന്നു.  

ലിവിങ് ഏരിയയിൽ നിന്നും ചെറിയ ഇടവഴി നൽകി  കോർട്ട്​ യാർഡി​​​​െൻറ മറ്റൊരു വശത്ത്​ ഡൈനിങ്​ സ്​പേസ്​ ഒരുക്കിയിരിക്കുന്നു. മിനിമൽ ഡിസൈൻ തന്നെയാണ്​ ഉൗണുമുറിയിലും കാണാനാവുക. ഗ്​ളാസിലും തടിയിലും തീർത്ത ഉൗൺ മേശയും ക​ബോർഡ്​ സൗകര്യത്തോടു കുടിയ വാഷ്​ കൗണ്ടറും വാഷ്​ കൗണ്ടറിനെ വേർതിരിക്കുന്ന വുഡൻ ജാലി വർക്കുമെല്ലാം ​ക്രീം വുഡൻ മിനിമൽ തീമിനോട്​ അലിഞ്ഞു ​ചേർന്നവയാണ്​. 

 

വീടിന്റെ മറ്റൊരു സവിശേഷത വിശാലത തോന്നിക്കുന്ന അകത്തളങ്ങളാണ്. 3500 ചതുരശ്രയടി വിസ്തീർണമേ ഉള്ളെങ്കിലും  വലിയ വീടിന്റെ പ്രതീതി ഉളവാകുന്ന രീതിയിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. 

അടുക്കളക്കും അൽപം സ്വകാര്യത നൽകിയിട്ടുണ്ട്​.  നേരിട്ട്​ അടുക്കളയിലേക്ക്​ പോകുന്നതിന്​ പകരം ഉൗൺമുറിയിലേക്കുള്ള ഇടനാഴിയുടെ ഭാഗമെന്ന രീതിയിൽ ഒരു ചെറിയ സപേസ്​ മാറ്റി അവിടെ കോക്കറി ഷെൽഫും സെർവിങ്​ സ്​പേസും കൊടുത്തിട്ടുണ്ട്​. അവിടെ നിന്നാണ്​ അടുക്കളയിലേക്ക്​ പ്രവേശനം. 
ക്രീം നിറത്തിലാണ്​ മോഡുലാർ കിച്ചൺ ഒരുക്കിയിരിക്കുന്നത്​. സ്​റ്റോറേജ്​ സൗകര്യത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്​. ഇൻബിൽട്ടായ ബ്രേക്ക്​ ഫാസ്​റ്റ്​ ടേബിളാണ്​ അടുക്കളയുടെ ഹൈലൈറ്റ്​.

മോഡേൺ അടുക്കളക്ക്​ അടുത്തു തന്നെ ഫയർ കിച്ചണും സ്​റ്റോറും ​ക്രമീകരിച്ചിരിക്കുന്നു.  ഒലീവ്​ ഗ്രീൻ –ക്രീം നിറങ്ങുടെ സമന്വയമാണ്​ ​വർക്കിങ്​ കിച്ചണിൽ കാണാനാവുക. 

ഫാമിലി ലിവിങ്ങിൽ നിന്നുമാണ്​ ഒന്നാംനിലയിലേക്കുള്ള ഗോവണി. വളരെ മിനിമൽ ഡിസൈനിലാണ് ഗോവണിയും ഒരുക്കിയിരിക്കുന്നത്​. ഗ്​ളാസിൽ തേക്കിൻ തടി കൊണ്ടുളള ഹാൻഡ്​ റീൽ നൽകി. ഗോവണിയോടു ചേർന്നുള്ള ചുവരിലെ നിഷ്​ സ്​പേസുകളിൽ ലൈറ്റിങ്​ ചെയ്​ത്​ മനോഹരമാക്കി. 

​െഎവറി നിറത്തിലുള്ള ഇറ്റാലിയൻ മാർബിളാണ്​ തറക്കുവേണ്ടി ഉപയോഗിച്ചത്​. നാലു കിടപ്പുമുറികളിൽ കുട്ടികളുടെ മുറിയും പ്രധാനമുറിയും താഴെ തന്നെ നൽകി. സൗകാര്യത ലഭിക്കുന്നതിനായി ഫാമിലി ലിവിങ്ങിൽ നിന്നുമുള്ള ചെറിയ ഇടവഴിയിലേക്കാണ്​ കിടപ്പുമുറികൾ തുറക്കുന്നത്​.

മാസ്റ്റർ ബെഡ്‌റൂമിൽ ലളിമായി സീലിങ്ങും ലൈറ്റിങും ചെയ്‌തിട്ടുണ്ട്. കുട്ടികളുടെ കിടപ്പുമുറി വളരെ വർണാഭമായി ഡിസൈൻ ചെയ്തിരിക്കുന്നു. കുട്ടികളുടെ പുസ്​തകങ്ങളും മറ്റും വെക്കുന്നതിനായി കബോർഡ്​ സൗകര്യങ്ങളും മുറിയിൽ ഒരുക്കിയിട്ടുണ്ട്​. 

ഒന്നാം നിലയിൽ രണ്ടു കിടപ്പുമുറികളും ഹാളും ബാൽക്കണിയുമാണ്​ സജീകരിച്ചിരിക്കുന്നത്​. കിടപ്പുമുറികളിൽ ​​ഡ്രസിങ്​ ഏരിയയും ബാത്ത്​റൂമും അറ്റാച്ച്​ ചെയ്​തിട്ടുണ്ട്​. അപ്പർ ലിവിങ്​ ഹാളിൽ നിന്നും തുറക്കാവുന്ന ബാൽക്കണിയിലേക്ക്​ ചതുരതൂണുകളിൽ ​െകാടുത്ത ഇടനാഴി പ്രധാന ഹൈലൈറ്റാണ്​. 

വിശാലതയും ചാരുതയും സൗകര്യവും ഇഴചേർത്ത്​ ഒരുക്കിയതാകണം തങ്ങളുടെ സ്വപ്​നഭവനമെന്ന ഉടമയുടെ ആഗ്രഹം പൂർത്തികരിച്ചിരിക്കയാണ്​ ആർക്കി​െടക്​റ്റ്​ ഡിസൈനനർ മുഹമ്മദ്​ ഷാഫി.

 

Designed by:
Architect Zainul Abid & Architectural designer Muhammed shafi
Arkitecture Studio, calicut, Kerala, India.
https://www.arkitecturestudio.com
email: info@arkitecturestudio.com
Mob: +91 9809059550

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:architectkerala designsArchitect studiokerala homesLuxury
News Summary - Laxuary home- home design- architect
Next Story