നീണ്ട കാത്തിരിപ്പ് സഫലം; ഒരു പ്രവാസിയുടെ ജീവിതമാണീ വീട് -പ്ലാൻ കാണാം
text_fieldsമലപ്പുറം പെരുവള്ളൂർ സ്വദേശിയും പ്രവാസിയുമായ മിറാഷിന്‍റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത്. ഏതൊരു പ്രവാസിയുടെയും പോലെ അദ്ദേഹത്തിന്‍റെയും മനസ്സിൽ താലോലിച്ചു വളർത്തിയ സ്വപ്നമായിരുന്നു മനസ്സിനിണങ്ങിയ വീടെന്നത്. നാല് കിടപ്പുമുറികളുള്ള ഒരു വീട്, അതും നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ പുതിയ ശൈലിയിലുള്ളത്, ലളിതമാകണം, ആർഭാടമാകരുത്....അങ്ങനെ നീണ്ടുപോവുന്നതായിരുന്നു മിറാഷിന്‍റെ പ്രധാന കൺസപ്റ്റുകൾ.
വീടിന്‍റെ സ്ട്രക്ചർ പൂർത്തിയായ സ്റ്റേജിലാണ് വക്ത്ര ആർക്കിടെക്സിലെ ആർകിടെക്ചർമാരായ ഇൻസാഫിനും ജാസിമിനും പ്രൊജക്റ്റ് അദ്ദേഹം കൈമാറുന്നത്. ഇന്‍റീരിയറും ലാൻഡ്സ്കേപിങ്ങും വീടിന് ഉതകുന്ന രീതിയിൽ കുറഞ്ഞ ചെലവിൽ പൂർത്തിയാക്കുക എന്നതായിരുന്നു ആവശ്യം. മിറാഷിന്‍റെ കൺസപ്റ്റ് കൃത്യമായി വായിച്ചെടുത്ത അവർക്ക് ആ പ്രൊജക്റ്റ് മനോഹരമായി പൂർത്തിയാക്കാനും സാധിച്ചു.
കേരളീയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ മിനിമലിസ്റ്റിക് ശൈലിയിലാണ് വീട് രൂപകൽപന ചെയ്തിട്ടുള്ളത്. പത്തു സെന്‍റ് പ്ലോട്ടിൽ പരമാവധി കാഴ്ചയും സ്ഥല ലഭ്യതയും ലഭിക്കുന്ന രീതിയിലാണ് ഡിസൈൻ. പോർച്ച്, സിറ്റ് ഔട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്ങ്, ഫാമിലി ഡൈനിങ്ങ്, കിച്ചൻ, നാല് കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയടക്കം 2550 ചതുരശ്രയടിയിലാണ് ഒരുക്കിയിരിക്കുന്നത്. വീടിന്‍റെ മിനിമൽ ഇന്‍റീരിയർ ആണ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നത്. 80 x 80cm ഐവറി നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ വീടിന്‍റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു.
മുറ്റത്ത് വെള്ളം മണ്ണിലേക്കിറങ്ങുന്ന രീതിയിലാണ് ലാൻസ്കേപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കിയിട്ടുണ്ട്. വിശാലമായ മുറ്റത്ത് നിന്ന് പ്രവേശിക്കുന്നത് വീടിന്‍റെ നീളത്തിലുള്ള സിറ്റ് ഔട്ടിലെക്കാണ്. ഇവിടെ കസ്റ്റം ഡിസൈൻ ചെയ്ത ഒരു ബെഞ്ചും ഷൂ റാക്കും കൊടുത്തിട്ടുണ്ട്. ഷൂ റാക്കും ഇരിക്കാൻ ഉതകുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
സിറ്റ് ഔട്ടിൽ നിന്ന് അകത്തേക്ക് പ്രവേശിക്കുന്നത് ഇരട്ട ഉയരമുള്ള ലിവിങ്ങിലേക്ക് ആണ്.യു-ഷേപ്പിലുള്ള ഫർണിച്ചർ ലേയൗട്ടാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. ഒരു കോർണർ സോഫയും ടീപോയും ടി.വി യൂണിറ്റും റോക്കിങ് ചെയറും ഇവിടെ കൊടുത്തിട്ടുണ്ട്. തേക്കിലാണ് എല്ലാം ചെയ്തിട്ടുള്ളത്. പാനലുകൾ ചെയ്യാൻ പ്ലൈവുഡും വെനീറും ഉപയോഗിച്ചു. എല്ലാ ഫർണിച്ചറും കസ്റ്റം ഡിസൈൻ ചെയത് നിർമിച്ചവയാണ് എന്നതും പ്രത്യേകതയാണ്.
ലിവിങ് ഏരിയയുടെ അടുത്തായി തന്നെ ഫോർമൽ ഡൈനിങ്ങ് കൊടുത്തിട്ടുണ്ട്. ഇവ തമ്മിലുള്ള പാർട്ടീഷനായി മരവും സ്റ്റീലുമാണ് ഉപയോഗിച്ചത്. മരത്തിന്‍റെ ഫ്രയിമിൽ ഗ്ലാസ് ഇട്ടു 6പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന ഡൈനിങ്ങ് ടേബിളും തയ്യാറാക്കി. കിച്ചനോട് ചേർന്നുള്ള ഫാമിലി ഡൈനിങിൽ സ്റ്റീലും മരവും കൊണ്ടുള്ള ടേബിളും കസേരയും കസ്റ്റം ഹാങ്ങിങ്ലൈ റ്റുമാണുള്ളത്. കിച്ചണിൽ നിന്ന് ഇവിടേക്ക് ഒരു സെർവിങ് ഹാച്ചും നൽകിയിട്ടുണ്ട്. ഇവിടെ 2 എൽ.ഇ.ഡി ലൈറ്റ് കൊടുത്ത് ഭംഗിയാക്കിയിട്ടുണ്ട്. വാഷ് കൗണ്ടറിൽ സിമന്‍റ് ഷീറ്റ് കൊണ്ട് പാനലിങ്ങും ചെയ്തു.
കിച്ചൻ പ്ലാറ്റ്ഫോമിൽ നാനോ വൈറ്റ് ആണ് കൊടുത്തിട്ടുള്ളത്. ക്യാബിനറ്റുകൾ പ്ലൈവുഡും വെനീറും കൊണ്ട് നിർമിച്ചു. ചുമരുകളിൽ വെളുത്ത ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.
മറ്റൊരു പ്രധാന ആകർഷണം ഇവിടുത്തെ സ്റ്റയർ ആണ്. പടികൾ തേക്കിലാണ് ഡിസൈൻ ചെയ്തത്. സ്റ്റീൽ പൈപ്പ് ഉപയോഗിച്ചാണ് റെയ്ലിങ് കൊടുത്തിട്ടുള്ളത്. മിക്ക വീടുകളുടെയും സ്റ്റയറിന്‍റെ താഴ്ഭാഗം ഉപയോഗശൂന്യമായി കിടക്കുന്നത് കാണാം. സ്റ്റഡി ഏരിയ ഇവിടെ സെറ്റ് ചെയ്തുകൊണ്ട് ഈ ഭാഗം ഉപയോഗപ്പെടുത്താമെന്നതാണ് ഇവിടെ വ്യത്യസ്ഥമാവുന്നത്. മൂന്നു സ്റ്റെപ് താഴ്ത്തിയാണ് ഇത് തയ്യാറാക്കിയത്. ഇവിടെ അലങ്കാരത്തിനായി പ്രത്യേക വുഡൻ ഫ്ളോറിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
ഒന്നാം നിലയിലുള്ള ലിവിങ് ഏരിയയിൽ സോഫയും ടി.വി യൂണിറ്റും നൽകി. സിമന്‍റ് ഷീറ്റ് ഉപയോഗിച്ചാണ് പാനെലിങ് വർക്ക് ചെയ്തിട്ടുള്ളത്. ഇവിടെ ഒരു ഹാങ്ങിങ് ലൈറ്റും കൊടുത്തിട്ടുണ്ട്.കിടപ്പുമുറികളിൽ പ്ലൈവുഡും വെനീറും ഉപയോഗിച്ചു കോട്ടും വാർഡ്രോബും ചെയ്തു. റോമൻ കർട്ടണുകൾ ജനലിന് അലങ്കാരമാക്കുന്നുണ്ട്. അറ്റാച്ച്ട് ബാത്റൂമുകളിൽ ഇരുനിറങ്ങളിലായി പാകിയ ടൈലുകളും ഭംഗിയേറ്റുന്നു.
വീടിനുതകുന്ന രീതിയിൽ ഡിസൈൻ ചെയ്ത് നിർമിക്കുന്ന ഫർണിച്ചർ സ്പേസിന്‍റെ ഭംഗി കൂട്ടുന്ന എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇത് കാരണം മുഴുവൻ വീടിന്‍റെ ഡിസൈനിലും ഒരു തീം പിന്തുടരുന്നതായി കാണാൻ സാധിക്കും. തിരഞ്ഞെടുക്കുന്ന എല്ലാ ഫർണിഷിങ്ങിലും ഇത് കാണാം.
PROJECT FACTS:
Type : Residential
Owner : Mr. Meeras
Location : Peruvallur, Malappuram
Area : 2550 sq.ft
Budget : Rs. 40 Lakhs
Structural design : Fine spum
Photography : Ajeeb Kommachi
Architects : Ar. Insaf, Ar. Jasim
VAKTRA architects, Calicut
Phone : 9633990035, 8943028010
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.