മഞ്ഞുകാലത്ത് വീടിനെ സംരക്ഷിക്കാം
text_fieldsമഞ്ഞുകാലമായി. പിന്നിട്ട ക്രിസ്മസും പുതുവത്സരവുമെല്ലാം ഓർമയിലേക്ക് കൊണ്ടുവരുന്നത് മരംകോച്ചുന്ന തണുപ്പും രാവിലെ പുതച്ചുമൂടി കിടക്കാനുള്ള നമ്മുടെ ഇഷ്ടത്തെയുമാണ്. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും പുതപ്പുകളും ഒക്കെ മഞ്ഞുകാലം തുടങ്ങുന്നതിനു മുമ്പേ കരുതിവെക്കും. എന്നാൽ ഇതേ താൽപര്യം സ്വന്തം വീടിനെ മഞ്ഞുകാലത്തിൽനിന്ന് സംരക്ഷിക്കാൻ നമ്മൾ കാണിക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം.
അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് കുടുംബത്തെ സംരക്ഷിക്കുന്നതിന് മുൻകൂട്ടി വീടിനെ വിൻറർപ്രൂഫ് ആക്കുന്നത് ആവശ്യമാണ്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനെ മഞ്ഞുകാലത്തിൽനിന്ന് സംരക്ഷിക്കാം. അതെന്തയൊക്കെയാണെന്ന് നോക്കാം.
മുറികളിലെ ദുർഗന്ധം
ശൈത്യകാലത്ത് ജനലുകളും വാതിലുകളും അടച്ചിരിക്കുന്നതിനാൽ വീട്ടിൽ ദുർഗന്ധം അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. വീടിനെ ഊർജ്ജസ്വലവും സുഗന്ധമുള്ളതുമായി നിലനിർത്താൻ സുഗന്ധമുള്ള മെഴുകുതിരികൾ ഉപയോഗിക്കാം. കോഫി ടേബിളിലോ സെൻറർ ടേബിളിലോ മെഴുകുതിരികളും സുഗന്ധങ്ങളും വെക്കുന്നതായിരിക്കുംഉചിതം. ചെറുനാരങ്ങ അല്ലെങ്കിൽ ലാവെൻഡർ പോലുള്ള സിട്രസ് സുഗന്ധങ്ങൾ നിങ്ങൾക്ക് പരീക്ഷിക്കാം.
ഫർണിച്ചറുകൾ സ്ഥാനം മാറ്റാം. കർട്ടനുകളും പരവതാനികളും വിരിക്കാം
ശൈത്യകാലത്ത് ഫർണിഷിങ്ങിലും മുറികളുടെ സജ്ജീകരങ്ങളിലും ചെറിയ മാറ്റങ്ങൾ വരുത്താം. ഇത് തണുപ്പുകാലത്തിൻെറ ഊർജസ്വലതയില്ലായ്മയും മടുപ്പും മാറ്റും. എല്ലാ വർഷവും പെയിൻറ് മാറ്റുന്നത് മിക്കവർക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ തിളക്കമുള്ള നിറങ്ങളിൽ ജ്യാമിതീയ പ്രിൻറുകളോ മറ്റ് രസകരമായ ഡിസൈനുകളോ ഉള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക.
ഇതിനുപുറമെ വീടകം മനോഹരമാക്കാനും മുറി ആകർഷകമാക്കാനും പരവതാനികളിലും കർട്ടനിലും ചില കാര്യങ്ങൾ ചെയ്യാം. അതായത്, ഒരു നിറത്തിലുള്ള കർട്ടനാണെങ്കിൽ ഒന്നിലധികം നിറങ്ങളിലുള്ള പരവതാനികളിലേക്കും കർട്ടനുകളിലേക്കും മാറുക. മാത്രമല്ല, മികച്ച തുണിത്തരങ്ങൾ ഈർപ്പം എളുപ്പത്തിൽ ആകർഷിക്കുന്നതിനാൽ വിലയേറിയ പരവതാനികൾ കുറച്ചു കാലത്തേക്ക് മാറ്റിവെക്കാം.
സമീപകാലത്ത് കേട്ടുതുടങ്ങിയ വാക്കാണ് ഡീപ് ക്ലീനിങ് (deep cleaning). വീട്ടിലെ ഓരോ മൂലയും നന്നായി വൃത്തയാക്കുന്നതാണിത്. അതിലൂടെ ആവശ്യമില്ലാത്ത സാധനങ്ങൾ മാറ്റുകയും ചെയ്യാം. ഇത് മഞ്ഞുകാലം തുടങ്ങുന്നതിനു മുമ്പേ ചെയ്യണം.
തടി അലമാരകൾക്ക് ഫംഗസിൽനിന്ന് രക്ഷ
അന്തരീക്ഷത്തിൽ അമിത ഈർപ്പം നിൽക്കുന്നഉള്ള ശൈത്യകാലത്ത് തടികൊണ്ടുള്ള വസ്തുക്കളെ അത് ബാധിക്കാൻ സാധ്യതയുണ്ട്. ഈർപ്പം ആഗിരണം ചെയ്യുന്ന പ്രവണത ഈ സമയത്തുണ്ടാകും. ഇത് തടയാൻ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ് എണ്ണ പുരട്ടുക എന്നത്. അസുഖകരമായ ഈർപ്പം നിറഞ്ഞ മണം മഞ്ഞുകാലത്ത് ഉണ്ടാകുന്നുണ്ടെങ്കിൽ
നിങ്ങളുടെ അലമാരയിൽ കർപ്പൂര പന്തുകളോ വേപ്പിലയോ സൂക്ഷിക്കുക. ഇത് നിങ്ങളുടെ വസ്ത്രങ്ങളെ ഫംഗസിൽനിന്നും ദുർഗന്ധത്തിൽ നിന്നും രക്ഷിക്കും.
ജനലിലെയും വാതിലിലെയും വിടവുകൾ ശ്രദ്ധിക്കണം
ഫംഗസും പൂപ്പലും അതിവേഗം വളരുന്ന സീസണാണിത്. ഇത് തടയാൻ വാതിലുകളിലും ജനലുകളിലും ഉള്ള എല്ലാ വിടവുകളും ശരിയായി അടയ്ക്കുക. വിടവുകളും വിള്ളലുകളും കാണുന്ന സമയത്തുതന്നെ റിപ്പയർ ചെയ്യുക.
അടുക്കളയിലെ ടിന്നുകളിലും കണ്ണു വേണം
അടുക്കളയിൽ ടിന്നുകളിൽ സൂക്ഷിച്ച എല്ലാ ചേരുവകളിലും ഇക്കാലത്ത് കണ്ണു വേണം. എല്ലാ അടുക്കള ചേരുവകളും ശരിയായി സംഭരിക്കേണ്ടതുണ്ട്. എല്ലാം വായുസഞ്ചാരമില്ലാത്ത പാത്രങ്ങളിൽ ആയിരിക്കണം. സുഗന്ധവ്യഞ്ജനങ്ങളാണെങ്കിൽ വായുസഞ്ചാരമില്ലാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതിന് മുമ്പ് വറുത്തെടുക്കാം. കൂടാതെ ഈർപ്പമുള്ള സ്ഥലങ്ങളിൽ നിന്ന് അവയെ മാറ്റി വെക്കാം. മാത്രമല്ല, റെഫ്രിജറേറ്റർ വിൻറർ മോഡിലേക്ക് മാറ്റാനും മറക്കരുത്.
ചില ചെടികൾ വീടിനകത്തേക്ക് മാറ്റാം
ഗാർഡനിങ് ട്രൻഡായ കാലമാണിത്. വീട്ടുമുറ്റത്തും അകത്തും ചെടികൾ അലങ്കാരമായിരിക്കുന്നു. എന്നാൽ, നിങ്ങൾ ശ്രദ്ധിച്ച് വളർത്തുന്നവയിൽ ചില ചെടികൾക്ക് മഞ്ഞു കാലത്ത് പ്രത്യേക പരിചരണം ആവശ്യമായിരിക്കും.
ചില സസ്യങ്ങൾ അവയുടെ സുരക്ഷയ്ക്കായി വീടിനകത്തേക്ക് മാറ്റേണ്ടതുണ്ട്. അത് മഞ്ഞുകാലം തുടങ്ങുമ്പോഴേ ചെയ്യുക. മഞ്ഞുകാലം വരുമ്പോൾ ഇത്രയൊക്കെ ശ്രദ്ധിച്ചാൽ തന്നെ വീടകം സംരക്ഷിതമാക്കാം, ഒപ്പം ആരോഗ്യ സംരക്ഷണത്തിനും ഇക്കാര്യങ്ങൾ ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.