സിനിമ മാത്രമല്ല ആന്‍റണി പെരുമ്പാവൂരിന്‍റെ വീടും ബിഗ് ബജറ്റ്!
text_fieldsമലയാള സിനിമയിലെ മുൻനിര നിർമാതാക്കളിലൊരാളായ ആന്‍റണി പെരുമ്പാവൂരിന്‍റെ കൊച്ചിയിലെ ആഢംബര ഫ്ലാറ്റിൽ കാഴ്ചകൾ ഏറെയാണ്. ബിഗ് ബജറ്റ് സിനിമ പോലെ വിസ്മയിപ്പിക്കുന്നതാണ് കൊച്ചി കായൽക്കരയിലെ അദ്ദേഹത്തിന്‍റെ വെക്കേഷൻ ഹോം!
നടനും സംവിധായകനും തിക്കഥാകൃത്തുമായ അനൂപ് മേനോനാണ് ആഢംബര ഫ്ലാറ്റിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. അനൂപ് മേനോൻ ബ്രാൻഡ് അമ്പാസിഡറായ ഡിലൈഫ് ആണ് വീടിന്‍റെ അണിയറ പ്രവർത്തകർ. 'ഈ സുന്ദരിയെ നോക്കൂ' എന്ന അടിക്കുറിപ്പോടെയാണ് അനൂപ് മേനോൻ വിഡിയോ പങ്കുവെച്ചത്.
വിശാലമായ ലിവിങ് ഏരിയയും ഡയനിങ് ഏരിയയുമാണ് വീടിന്‍റെ പ്രധാന ആകർഷണം. കൂടുതൽ ഭാഗവും ഇവക്കായാണ് ഉപയോഗിച്ചിരിക്കുന്നത്. ജർമനിയിൽ നിന്നും പ്രത്യേകമായി ഇറക്കുമതി ചെയ്ത ഹൈഗ്ലാസ് ലാമിനേറ്റഡ് ഉപയോഗിച്ചാണ് ചുമരും സീലിങ്ങുകളും ഒരുക്കിയിരിക്കുന്നത്.
വീടിനകത്തെ കാഴ്ചകൾക്ക് മാറ്റുകൂട്ടുന്നതിനായി എല്ലാ റൂമുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഓപൺ കിച്ചനാണ് വീടിനകത്തെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രം. കിടപ്പുമുറിയുടെ വാതിൽ തുറക്കുന്നത് അറബിക്കടലിലേക്കാണ്. സ്വീകരണ മുറിയിലേക്കും കിടപ്പുമുറിയിലേക്കും മനസിനെ പിടിച്ചിരുത്തുന്നതും അറബിക്കടലിലേക്കുള്ള ഈ കാഴ്ചകൾ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.