നാല് കോടി ചെലവിൽ ദുൽഖറിന്‍റെ കൊച്ചിയിലെ ആഡംബര ബംഗ്ലാവ്; ഡിസൈൻ ചെയ്തത് ഭാര്യ അമാൽ
text_fieldsമലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ദുൽഖർ സൽമാൻ. പിതാവ് മമ്മൂട്ടിക്കും ഭാര്യ അമാൽ സൂഫിയക്കുമൊക്കം കൊച്ചിയിലെ കടവന്ത്രയിൽ ഒരു ആഡംബര വില്ലയിലാണ് കുഞ്ഞിക്കയുടെ താമസം. സിനിമ തിരക്കുകൾക്ക് ശേഷം കുടുംബത്തോടൊപ്പം വീട്ടിൽ സമയം ചിലവഴിക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോകളും താരം മിക്കപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
നാല് കോടി ചെലവിൽ നിർമിച്ചിരിക്കുന്ന ഈ ആഡംബര ബംഗ്ലാവിന്‍റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത് ആർക്കിടെക്റ്റും ഇന്‍റീരിയിൽ ഡിസൈനറുമായ ഭാര്യ അമാൽ സൂഫിയ തന്നെയാണ്.
പ്രകൃതി കാഴ്ചകളാൽ കണ്ണിനും മനസിനും കുളിർമ നൽകും വിധം ഒരു കുഞ്ഞു തടാകത്തെ അഭിമുഖീകരിച്ചാണ് വീട് പണിതിരിക്കുന്നത്. പ്രകൃതി ഭംഗി വീടിനെ കൂടുതൽ സുന്ദരമാക്കുന്നുണ്ടെങ്കിലും പരമ്പരാഗത കേരളീയ ഭവനങ്ങളിൽ നിന്ന് മാറി ആധുനിക ഭംഗിക്ക് മുൻതൂക്കം നൽകിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിനകത്തേക്ക് സൂര്യപ്രകാശം നേരിട്ട് എത്തുന്ന തരത്തിലാണ് ബംഗ്ലാവിന്‍റെ ഡിസൈൻ. വീടിനകത്തും പുറത്തും പച്ചപ്പ് നിലനിർത്താൻ വിശാലമായ സ്ഥലം തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ആധുനിക ഘടകങ്ങൾ ഉൾകൊള്ളിക്കുന്നതിനോടൊപ്പം തന്നെ വീടിന്‍റെ ഹരിത ഭംഗി നിലനിർത്തിയിട്ടുമുണ്ട്.
വാഹനപ്രേമിയായ ദുൽഖർ കാർ പോർച്ചിന് ഒരു പേരും നൽകി- '369 ഗാരേജ്'. മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും വണ്ടികളുടെ നമ്പർ 369 ആണെന്നതാണ് ഇതിന് പിന്നിലെ രഹസ്യം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.