ഇർഫാന്‍റെ പീകോക്ക് ഹോം
text_fieldsഇർഫാൻ ഖാൻ, ഇന്ത്യൻ സിനിമയിൽ വേറിട്ട അഭിനയ ശൈലി കൊണ്ട് എഴുതപ്പെട്ട പേരാണ്. അഭിനയ ചാരുതയിൽ മാത്രമല്ല, സ്വന്തം ഇടമായ വീട് ഒരുക്കുന്നതിലും അദ്ദേഹം വ്യത്യസ്തത കൊണ്ട് അമ്പരിപ്പിച്ചിരിക്കുന്നു. അഞ്ചാം നിലയിലുള്ള ഇർഫാന്‍റെ അപ്പാർട്ട്മെൻറിലേക്ക് കടക്കുമ്പോൾ നീല മഷി നിറഞ്ഞ ഒാർമ്മകളിലേക്കാണ് പോവുക. അകത്തളത്ത് നിറയുന്ന നീലിമ, പിന്നെ നിർമ്മലമായ വെള്ളനിറം. കിളിവാതിലുകളും താമരവള്ളികളുമുള്ള ഒാർമ്മകളുടെ സുഗന്ധമുള്ള ഇടം.
രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും പരമ്പരാഗത തൊഴിലാളികളിൽ നിന്നും ശേഖരിച്ച ഫർണിച്ചറും കരകൗശല സാമഗ്രികളും വിളക്കുകളുമെല്ലാം വീടിന് ആൻറിക് ലുക്ക് നൽകുന്നു. ഇൻറീരിയർ ചെയ്ത ‘പീകോക്ക് ലൈഫ്’ നടന്‍റെ മനസറിഞ്ഞ് ഒരുക്കിയ അകത്തളങ്ങൾ.
പരമ്പരാഗത ശൈലിയെ കൂട്ടുപിടിച്ച് ‘നീല’ നിറത്തിന്‍റെ ചാരുതയിലാണ് വീടകം ഒരുക്കിയിരിക്കുന്നത്. പ്രധാന വാതിൽ തുറന്നെത്തുന്ന ഫോയറിന്‍റെ നീലിമ വ്യത്യസ്ത ഭാവം നൽകുന്നു. ആർട്ടിക്, മെറ്റാലിക് ഫ്രെയിമുകളും ആർട്ട് വർക്കുകളും അസീമ കാഴ് ചാനുഭവമാണ്നൽകുന്നത്.
ലിവിങ്റൂം റസ്റ്റിക് സ്റ്റൈലിലാണ്ചെയ്തിരിക്കുന്നത്. ഗ്രാമഭംഗി വിളിച്ചോതുന്ന രാജസ്ഥാൻ ചാർപായയും അലങ്കരിച്ച ആട്ടുകട്ടിലും കടൽ നീലിമയുള്ള ടർക്കിഷ് ടബ്ബുമെല്ലാം കൊത്തുപണികളുള്ള പഴയകാല മെറ്റൽ പാത്രങ്ങളുമെല്ലാം ആ ശൈലിയിൽ ഒതുങ്ങി നിൽക്കുന്നുണ്ട്.
ലിവിങ് സ് പേസിൽ ജലത്തിന്‍റെ സാന്നിദ്ധ്യമുണ്ടാകണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്ന്ഇർഫാൻ പറയുന്നു. നമ്മുടെ പരിസ്ഥിതി വ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായ വെള്ളവും വെളിച്ചവും അകത്തളത്ത് ഉണ്ടാകണം. സ്വയം ഒരു ആവാസ വ്യവസ്ഥയായി മാറുന്ന ജലാശയങ്ങൾ തന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ലിവിങ് റൂമിന്‍റെ ആകർഷകീയ ഘടകമായി തന്നെ ചെറിയ കുളമുണ്ടാക്കിയത്- ഇർഫാൻ പറയുന്നു.
ടർക്കിഷ് ശൈലിയിലുള്ള ടബ്ബ് നേപ്പാളിൽ നിന്നും ഇറക്കുമതി ചെയ്ത നീല മാർബിൾ കല്ലുകളിലാണ് തീർത്തിരിക്കുന്നത്. ലിവിങ് സ്പേസിലെ മറ്റൊരു ആകർഷണം ജയ്പൂർ വുഡൻ ജാലിവർക്ക് പാനലിലുള്ള കണ്ണാടിയാണ്. മുറിയുടെ അരികുഭാഗം പല തരത്തിലുള്ള കണ്ണാടികൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ‘എല്ലാ ആംഗിളുകളിലും എന്നെ കാണാമല്ലോ’ എന്നാണ് കണ്ണാടി അലങ്കാരങ്ങളെ കുറിച്ച് ഇർഫാൻ ഖാൻ പ്രതികരിച്ചത്. റസ്റ്റിക് ശൈലിയിൽ തീർത്ത സീലിങ്ങിൽ താമര വള്ളികളും വെളിച്ചം വിതറുന്ന താമര പൂക്കളും പടർന്നു കിടക്കുന്നു. കുഷ്യനുകളിലും റഗ്ഗിലുമെല്ലാം പരമ്പാരഗത കരവിരുതിന്‍റെ ചാരുതയുണ്ട്.
ഭാര്യ സുതാപയുടെ മുറി ഫ്ലോറൽ അലങ്കാരങ്ങളോടുള്ളതാണ്. ഒരു ശൈലിയിലല്ല, വ്യക്തി താൽപര്യങ്ങളുടെ ലയമാണ് കിടപ്പുമുറികളിൽ കാണുന്നതെന്ന് ഇൻറീരിയർ ഡിസൈനർ ശബ്നം ഗുപ്ത പറയുന്നു. എങ്കിലും ആർട്ടിക്, മെറ്റാലിക് അലങ്കാരങ്ങളുടെയും വുഡൻ ഫർണിച്ചറിന്‍റെയുമെല്ലാം സമന്വയം റസ്റ്റിക് ശൈലിയിലേക്ക് സമന്വയിപ്പിക്കുന്നുണ്ട്. മുറിയോടു ചേർന്ന് ചെറിയ ബാൽക്കണി സ്പേസുമുണ്ട്.
മാസ്റ്റർ ബെഡ്റൂമിൽ റീഡിങ് സ്പേസു കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വുഡൻ ടച്ചുള്ള തറയും പരമ്പരാഗത കൊത്തുപണികളോടു കൂടിയ ഫർണിച്ചറും വാൾ ആർട്ടുമെല്ലാം മിഴികൾ കുളിരേകുന്നവ തന്നെ.
ഊണുമുറിയിലും നീലിമ തന്നെയാണ് ഹൈലൈറ്റ്. ചതുരത്തിലുള്ള ഊണു മേശക്കു ചുറ്റും നീല കുഷ്യനുള്ള ആറ് വുഡൻ ചെയറുകളും മുറിയുടെ തീമിനു ചേർന്ന് വെള്ളയിൽ നീല ഡിസൈനുള്ള രണ്ട് ചെയറുകളും ഒരുകിയിട്ടുണ്ട്. ഡൈനിങ് സ്പേസിൽ കോക്കറി ഷെൽഫിനു പകരം ചുവരിൽ മിററർ പാനലാണ് ചെയ്തത് മുറിയിൽ കൂടുതൽ വെളിച്ചം പകരുന്നു. വയർ ഷീൽഡുള്ള പ്രത്യേകതരം ഹാങ്ങിങ് ലൈറ്റാണ് മേശക്കുമുകളിൽ സജീകരിച്ചിട്ടുള്ളത്.
പുസ്തകങ്ങൾക്കും പുരസ്കാരങ്ങൾക്കും വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത വുഡൻ റാക്ക്, തടിയിൽ തനതു കലാവിരുതിൽ തീർത്ത ടേബിളും കസേരകളും കണ്ണാടി ജാലകത്തിനപ്പുറത്ത് പച്ചപ്പിന്‍റെ കുളിർമ... ഇങ്ങനെ വൈദഗ്ധ്യമുള്ള ഒരു നടനു വേണ്ടി അതിമനോഹരമായാണ്വീടൊരുക്കിയിരിക്കുന്നത്.
മുംബൈയിലെ ഒഷിവാരക്ക് അടുത്ത് മധ് ലാൻഡിലുള്ള ഇമ്രാന്‍റെ മയിലഴകുള്ള വീട്ടിൽ ഭാര്യ സുതാപയുടെയും ടീനേജുകാരായ മക്കൾ ബാബലി, അയാൻ എന്നിവരുടെയും കരസ്പർശമുണ്ട്. അലങ്കാരത്തിനുപയോഗിച്ച പല ആർട്ടിക് കരകൗശല ഉൽപന്നങ്ങളും തങ്ങളുടെ ശേഖരത്തിൽ നിന്നുള്ളതാണെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.