‘റാണി’യുടെ ഹിമാചൽ കൊട്ടാരം
text_fieldsപുരസ്കാരങ്ങളോ വലിയ അവസരങ്ങളോ ഒന്നും തന്നെയില്ലാതെ ബോളിവുഡിലെ ‘റാണി’യായ താരമാണ് കങ്കണ റണാവത്ത്. ത െൻറ കഥാപാത്രങ്ങളെ പോലെ മികവുറ്റതും വ്യത്യസ്തവുമായ വീടാണ് കങ്കണ ആഗ്രഹിച്ചത്. മുംബൈയിലെ ബി.എച്ച്.കെ അപ്പാർട്ട്മെൻറിലാണ് കങ്കണ തനിക്കു വേണ്ടി ഒരു അപ്പാർട്ട്മെൻറ് കണ്ടെത്തിയത്. മൂന്നു വർഷം മുമ്പ് വാങ്ങിയ അഞ്ചുമുറികളുള്ള ആ അപ്പാർട്ട്മെൻറ്സംവിധായകൻ വികാസ് ബാലിെൻറ ഭാര്യയും ഇൻറീരിയർ ഡിസൈനറുമായ റിച്ച ബാലിെൻറ നേതൃത്വത്തിൽ റസ്റ്റിക്ലുക്കിൽ ‘റാണി’യുടെ കൊട്ടാരമാക്കി മാറ്റുകയായിരുന്നു.
കങ്കണയുടെ മനസറിയുന്ന വീട് എന്നുവേണം പറയാൻ. കടുംനീല വാതിലുകളും പൂക്കൾ വിടർന്നു വിതറികിടന്നുള്ള ചുവരുകളും ജ്യാമിതീയ രൂപങ്ങൾ കോലം വരച്ചതുപോലുള്ള തറയുമെല്ലാം കങ്കണയുടെ ബോൾഡ് ബ്യൂട്ടിക്ക് ഇണങ്ങുന്നുണ്ട്.
കടും നീല വാതിലുകൾ തുറന്ന് അകത്തുകയറുേമ്പാൾ അലങ്കരിച്ച ചുവരുകളും ഞാണിൽ താഴ്ന്നു കിടക്കുന്ന വലിയ ക്രിസ്റ്റൽ ഷാൻഡ്ലിയറുമാണ് കണ്ണിനെ ആകർഷിക്കുക.
അകത്തളത്തെ ഒാരോ കോണും സജീവമാകണമെന്ന കങ്കണയുടെ ആഗ്രഹം ഡിസൈനർ പൂർത്തീകരിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ തെൻറ കുടുംബത്തിന് പരമ്പരാഗതമായി കൈമാറി കിട്ടിയ വീടിെൻറ അംശങ്ങൾ പുതിയ അപ്പാർട്ട്മെൻറിലും ഉണ്ടാകണമെന്നാണ് കങ്കണ ആഗ്രഹിച്ചത്.
കിടപ്പുമുറിയിൽ നാലു തൂണുകളുള്ള ആൻറിക് കട്ടിലും ചെക്ക് ഡിസൈനിലുള്ള സോഫയുമെല്ലാം വലിയ ചില്ലുജാലകങ്ങൾക്ക് അഭിമുഖമായാണ് സജീകരിക്കുന്നത്.
നീളമുളള വരാന്തകളും ഇടനാഴിയും ആൻറിക് ഫർണിച്ചറും പെയിൻറിങ്ങുകളുമെല്ലാം കങ്കണയുടെ ഹിമാചൽ വീടിനെ ഒാർമ്മപ്പെടുത്തുന്നതാണ്.
വളരെയേറെ ഫാഷനബിളായ കങ്കണക്ക് അതിമനോഹരമായ ഡ്രസിങ് ഏരിയയാണ് റിച്ച ഒരുക്കിയിരിക്കുന്നത്.
ഡൈനിങ്ഏരിയ ഫാമിലി ലിവിങ്ങിൽ നിന്ന് വേർതിരിച്ച് ജനലുകൾക്കരികിൽ തന്നെയാണ്. ഡിസൈനർ വാളുകളും വുഡൻ പാർട്ടിങ്സ്റ്റാൻഡുമെല്ലാം വീടിെൻറ റസ്റ്റിക് ലുക്കിനോട് ഇണങ്ങി നിൽക്കുന്നതാണ്.
മ്യൂസിയം പോലെ തോന്നിക്കുന്ന ‘റാണി’യുടെ ഇൗ കൊട്ടാരത്തെകുറിച്ച് പറയാൻ ഏറെയുണ്ട്. ‘‘ഞാൻ പർവ്വതങ്ങളുടെ നാട്ടുകാരിയാണ്. വീടിനകത്ത് പച്ചപ്പും പല വർണവുമെല്ലാമായി ആ നാടിെൻറ ഭംഗി എെൻറ വീടിനുമുണ്ടാകണമെന്നാണ് ആഗ്രഹിച്ചത്. അമ്മയുടെ മുത്തശ്ശിക്ക് പരമ്പരാഗതമായി ലഭിച്ച പഴയ വീടായിരുന്നു ഏറ്റവും ഇഷ്ടം. ആ ഇഷ്ടമിപ്പോൾ സ്വന്തം വീടിനോടും തോന്നുന്നുണ്ടെന്ന് കങ്കണ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.