പ്രിയങ്കക്ക് നിക് നൽകിയ സമ്മാനം...
text_fieldsമലയിടുക്കളാൽ ചുറ്റപ്പെട്ട താഴ്വരയിൽ അതിമനോഹരമായ വില്ല.. പ്രതിശ്രുത വധുവായ പ്രിയങ്ക ചോപ്രക്ക് സ്വപ്നത്തെക്കാൾ മനോഹരമായ ആഢംബര ബംഗ്ലാവാണ് അമേരിക്കൻ ഗായകൻ നിക് ജൊനാസ് സമ്മാനിച്ചിരിക്കുന്നത്.
പ്രിയങ്ക- നിക് വിവാഹനിശ്ചയവും വിവാഹവുമെല്ലാം വാർത്തയാകുേമ്പാൾ താരജോഡികൾ എവിടെ സ്ഥിരതാമസമാകുമെന്നതിനെ കുറിച്ചും ഗോസിപ്പുകളുണ്ടായിരുന്നു.
പ്രിയങ്ക ജനിച്ചു വളർന്ന മുംബൈ നഗരത്തിലോ ജൊനാസിെൻറ ജന്മദേശമായ ടെക്സാസിലോ ആരെയും മോഹിപ്പിക്കുന്ന ന്യൂയോർക് നഗരത്തിലോ ഇവർ വീട് സ്വന്തമാക്കുമെന്ന ഉൗഹങ്ങൾക്കിടെയാണ് കാലിഫോർണിയയിലെ ആഢംബര വില്ലയുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പങ്കുവെച്ചത്.
മാലാഖമാരുടെ നഗരമെന്നറിയപ്പെടുന്ന ലോസ് ആഞ്ചലസിലാണ് നിക് പ്രിയതമക്കായി അത്യാധുനിക സൗകര്യങ്ങളുള്ള വില്ല വാങ്ങിയിരിക്കുന്നത്. ഹോളിവുഡ് താരങ്ങളെ മറികടന്നുകൊണ്ട് ഏറ്റവും സമ്പന്ന മേഖലയായ ബിവേർലി ഹിൽസിലാണ് ജൊനാസ് 6.5 ദശലക്ഷം ഡോളർ വിലമതിക്കുന്ന ആഢംബര വസതി സ്വന്തമാക്കിയത്.
4,129 ചതുരശ്രയടി വിസ്തീർണത്തിൽ ഒാപൺ കോൺസ്പെറ്റിലാണ് വില്ല ഒരുക്കിയിരിക്കുന്നത്. അഞ്ചു കിടപ്പുമുറികളും ഗസ്റ്റ് ഏരിയയും സ്വിമ്മിങ് പൂളും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ സജീകരിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും യഥേഷ്ടം ഒഴുകി നടക്കുന്ന ഇടങ്ങളാണ് വീടിെൻറ ഹൈലൈറ്റ്. വൈറ്റ് ഒാക് നിറമുള്ള തറയും ഗ്ലാസ് പാർട്ടീഷനുകളും അകത്തളങ്ങളെ കൂടുതൽ വിശാലമാക്കുന്നു.
ലിവിങ് ഏരിയ, മാസ്റ്റർ ബെഡ് റൂം, കോർട്ട് യാർഡ് എന്നിവക്ക് ഗ്ലാസ് പാർട്ടീഷനാണ് നൽകിയിരിക്കുന്നത്. ലിവിങ് സ്പേസിെൻറ ഒരുവശത്ത് ചുവരിന് സമാനമായൊരു വുഡൻ ഷെൽഫാണ് പാർട്ടീഷനായി നൽകിയിരിക്കുന്നത്. ഇതിൽ തന്നെ ടിവി യൂനിറ്റും സ്റ്റോറേജും ബുക് ഷെൽഫ് സൗകര്യവും നൽകി.
ലോൺ മുഴുവനായും കാണുന്ന വിധമുള്ള ഗ്ലാസ് വാളാണ് ലിവിങ് സ്പേസിന് നൽകിയിരിക്കുന്നത്. ഡാർക് േഗ്ര നിറത്തിലുള്ള സോഫാ സെറ്റികളും ഇരുണ്ട നിറങ്ങൾ പടർന്ന മോഡേൺ കാർപെറ്റും വുഡൻ ടീപോയും സ്വീകരണമുറിക്ക് ക്ലാസിക് ലുക്ക് നൽകുന്നു.
ലിവിങ് റൂമിനോട് ചേർന്ന് ഒാപൺ കോഫി സ്പേസും കോർട്ട് യാർഡും നൽകിയിട്ടുണ്ട്. യാർഡിൽ വിശാലമായ സ്വിമ്മിങ് പൂളും പൂളിനു ചുറ്റും വുഡൻ ടെറസും ഒരുക്കിയിരിക്കുന്നു.
ഡൈനിങ് സ്പേസിൽ മെഷീൻ വുഡുകൊണ്ടുള്ള മോഡേൺ ഫർണിച്ചറാണ് സജീകരിച്ചിരിക്കുന്നത്. ഒരു വശം വുഡൻ ബാറുകൾകൊണ്ട് പാർട്ടീഷനും മറ്റെറാരു വശം യാർഡിലേക്ക് തുറക്കുന്ന രീതിയിൽ വലിയ ഗ്ലാസ് വാതിലുകളും നൽകിയിട്ടുണ്ട്.
കിടപ്പുമുറിക്കും ഗ്ലാസ് പാർട്ടീഷനാണെന്നതാണ് വീടിെൻറ പ്രത്യേകത. മിനിമൽ കോൺസെപ്റ്റ് പിന്തുടർന്ന് കുറച്ച് ഫർണിച്ചർ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. വൈറ്റ്- വുഡൻ നിറത്തിെൻറ സമന്വയമാണ് കിടപ്പുമുറികളിലും കാണാൻ കഴിയുക. മാസ്റ്റർ ബെഡ്റൂമിൽ ബുക് ഷെൽഫും പോസിറ്റീവ് എനർജി പകരുന്ന ഇൻഡോർ പ്ലാൻറുകളും നൽകിയിട്ടുണ്ട്.
വിശാലമായ ബാത്ത്റൂമിൽ ഹോട്ട് ടബ് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉണ്ട്.
വില്ലയിൽ ധാരാളം സ്റ്റോറേജ് സ്പേസും സൗകര്യങ്ങളുമുള്ള െഎലൻറ് കിച്ചനും ഒരുക്കിയിട്ടുണ്ട്. അടുക്കളയിലെ ഗ്ലാസ് ഡോർ നീക്കിയാൽ മനോഹരമായ ലോണിലേക്ക് പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.