Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2013 10:23 PM GMT Updated On
date_range 9 Dec 2013 10:23 PM GMTത്രികോണാകൃതിയിലെ വെല്ലുവിളി
text_fieldsbookmark_border
വീടെന്ന സങ്കല്‍പം അനുദിനം മാറി വരികയാണ്. കേവലം താമസിക്കാനുള്ള ഇടമെന്ന പഴയ കാല സങ്കല്‍പത്തില്‍ നിന്ന് ഇന്ന് വീടെന്നത് സൗന്ദര്യത്തിന്‍്റെ പ്രതീകമായി മാറിയിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം വീട് നമ്മുടെ ഭാവനയുടെയും സ്വപ്നങ്ങളുടേയും ഇടം കൂടിയായി മാറി.
ഈ ആശയം ഉള്‍ക്കൊണ്ട് പണികഴിപ്പിച്ചതാണ് തിരുവനന്തപുരം നേമത്തെ അബ്ദുല്‍ ഹമീദ്-നിഷ ഹമീദ് ദമ്പതികളുടെ ഈ മനോഹര ഭവനം. ഭൂമിയുടെ കിടപ്പാണ് ഈ വീടിനെ പ്രത്യേകതയുള്ളതാക്കുന്നത്. ത്രികോണ ആകൃതിയിലുള്ള ഭൂമിയില്‍ എങ്ങനെ വീട് നിര്‍മിക്കുമെന്നതായിരുന്നു എഞ്ചിനീയര്‍ അഫ്സല്‍ മുഹമ്മദ് നേരിട്ട ആദ്യ വെല്ലുവിളി. എന്നാല്‍, ആ വെല്ലുവിളി സമര്‍ഥമായി നേരിട്ട അദ്ദേഹം പണിതുയുര്‍ത്തിയത് സ്വപ്നതുല്യമായ വീടുതന്നെയാണ്.
വെള്ളായണി ജങ്ഷന് സമീപത്താണ് നാലുവശത്തുനിന്നും വ്യൂ ഉള്ള ഈ വീട്. ഇരുനിലകളായി 2100 സ്ക്വയര്‍ ഫീറ്റ്. ആകെ 4 ബെഡ്റൂമുകളുള്ള വീടിന്‍്റെ താഴത്തെ നിലയില്‍ ലിവിങ് റൂമും മാസ്റ്റര്‍ ബെഡ്റൂമോടു കൂടിയ രണ്ടു റൂമുകളും കിച്ചനുമുണ്ട്. ഇതില്‍ ഇരു റൂമുകളിലും അറ്റാച്ഡായി കണ്‍സീല്‍ഡ് ബാത്റൂം സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കിച്ചണ്‍ മോഡുലര്‍ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നു.
കിച്ചണിലെ ഇന്‍്റീരിയര്‍ വര്‍ക്കിനുമാത്രം ഒരുലക്ഷത്തോളം ചിലവായതായി അഫ്സല്‍ പറയുന്നു. മുകളിലെ നിലയില്‍ രണ്ട് ബെഡ്റൂമുകളും സ്റ്റഡി റൂമും ലിവിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസ് റൂമും ഇവിടെതന്നെയാണ്. ഓഫീസ് റൂമിന്‍്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ ഇരുന്നുകൊണ്ട് താഴത്തെ നിലയിലെ ലിവിങ് റൂം കാണാന്‍ കഴിയും. അത്തരത്തിലുള്ള ഗ്ളാസ് ഉപയോഗിച്ചാണ് ഫ്ളോറിങ് നടത്തിയിരിക്കുന്നത്.
രണ്ട് ബാല്‍ക്കണികള്‍ പ്രകൃതിയുടെ മനോഹാരിതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവസരമൊരുക്കുന്നു. അഞ്ചുസെന്‍്റില്‍ പണിതീര്‍ത്ത വീടിന്‍്റെ ചുവരുകള്‍ക്ക് ബ്രിക്സും ഫ്ളോറിങ്ങിന് ഗ്രാനൈറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്‍്റീരിയര്‍ വര്‍ക്കിന് പ്ളാവിന്‍്റെയും ആഞ്ഞിലിയുടേയും തടികള്‍ പൂര്‍ണതയേകുന്നു. വാസ്തു പ്രകാരമുള്ള രീതികള്‍ പിന്തുടരുകയും എയര്‍ സര്‍ക്കുലേഷന് പ്രാധാന്യം നല്‍കുകയും ചെയ്തിരിക്കുന്നു. അതിനായി മുകളിലത്തെ നിലയിലെ മേല്‍ക്കൂരയുടെ ഭാഗത്ത് ലിവിങ് റൂമിലേക്ക് ഓപ്പണ്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ മഴയും വെയിലുമെല്ലാം വീടിന്‍്റെ ഭാഗമായി മാറുന്നു.
ഈ മനോഹരമായ ഭവനത്തിന് 51 ലക്ഷത്തോളം ചിലവാണ് വന്നത്. ഇന്‍്റീരിയര്‍ വര്‍ക്കുള്‍പ്പെടെയുള്ള ചിലവാണ് ഇതെന്ന് അഫ്സല്‍ മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. അഫ്സലും സുഹൃത്തുക്കളായ സജി ലക്ഷ്മണ്‍, ഉമേഷ്, ഷിജിന്‍ എന്നിവരും നടത്തുന്ന എന്‍്റയര്‍ ബില്‍ഡേഴ്സിന്‍്റെ ആദ്യസംരംഭവും ഈ വീടുതന്നയാണ്. ഇന്‍്റീരിയര്‍ രംഗത്തും നിര്‍മാണരംഗത്തും തങ്ങളുടെ എല്ലാ ശൈലികളും പ്രകടമാകുന്നരീതിയിലാണ് ഈ ഭവനം അവര്‍ നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story