ലളിതം,മനോഹരം
text_fieldsഅഞ്ചുസെന്‍റ് സ്ഥലത്ത് രൂപഭംഗിയും ഒതുക്കവുമുള്ള ഒരുനില വീടാണ് ആകര്‍ഷണീയമാവുക. നല്ല പ്ളാനും ഡിസൈനുമാണ് ഉപയോഗിക്കുന്നതെങ്കില്‍ ചെറിയ വീടുകളുടെ അകവും പുറവും കൂടുതല്‍ മനോഹരമാകും. ഡിസൈനില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ കൂടുതല്‍ പണം ചെലവഴിക്കാതെ വീടിന് ക്ളാസ് ലുക്ക് നല്‍കാനാകും. ഏകദേശം 15 ലക്ഷം രൂപക്കാണ് മനോഹരമായ ഈ വീടിന്‍്റെ ചെലവ്.
ആധുനിക ശൈലിയില്‍ 1250 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എക്സീറ്റിയറിന്‍റെ സൗന്ദര്യം കൂട്ടുന്നതിനായി തൂണുകളിലാണ് കാര്‍ പോര്‍ച്ചും സിറ്റ് ഒൗട്ടും വാര്‍ത്തിരിക്കുന്നത്. ബോക്സ് ശൈലിയില്‍ തീര്‍ത്ത തൂണുകളുടെ താഴെ സമകാലികത എടുത്തു കാണിക്കുന്നതിനായി ക്ളാഡിങ് സ്റ്റോണുകള്‍ പതിപ്പിച്ചിണ്ട്. സിറ്റ് ഒൗട്ടിലേക്കുള്ള പടികളുടെയും ചുമരിന്‍റെയും വശങ്ങളും പോര്‍ച്ചിന്‍റെ വശങ്ങളും ക്ളാഡിങ് സ്റ്റോണുകള്‍ പതിപ്പിച്ച് ഡിസൈന്‍ നല്‍കിയത് ചാരുത നല്‍കുന്നു. പോര്‍ച്ചിനും സിറ്റ് ഒൗട്ടിനുമായി മുഖപ്പില്‍ നാലു തൂണുകളാണ് ഉള്ളത്. ഇത് വീടിന്‍റെ മുഖപ്പിന് പ്രത്യേക ഭംഗി നല്‍കുന്നു. പടിഞ്ഞാറോട്ട് ദര്‍ശനമുള്ള വീട് വാസ്തു പ്രകാരം കിഴക്കിനി എന്ന സങ്കല്‍പത്തിലാണ് ചെയ്തിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ വ്യൂ പ്രധാനമായതിനാല്‍ ആ ഭാഗത്തെ ജനലിനു മുകളില്‍ ആര്‍ച്ച് ഡിസൈന്‍ നല്‍കി ക്ളാസിങ് സ്റ്റോണ്‍ പതിപ്പിച്ചിട്ടുണ്ട്. ഫിനിഷിങിനായി ജനലിന്‍്റെ താഴെയുള്ള ചുമര്‍ ഭാഗത്തും സ്റ്റോണ്‍ ക്ളാഡിങ് നല്‍കിയിരിക്കുന്നു.
മൂന്നു കിടപ്പുമുറികളും ലിവിങ് സ്പേസ്, ഡൈനിങ് ഏരിയ, മോഡുലാര്‍ കിച്ചണ്‍, ഫയര്‍ കിച്ചണ്‍, വര്‍ക്ക് ഏരിയ, സിറ്റ് ഒൗട്ട്, പോര്‍ച്ച് എന്നീ സൗകര്യങ്ങളോടു കൂടിയ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്.
ലിവിങ് സ്പേസ്
ഫാമിലി ലിവിങ് സ്പേസിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രൂപകല്‍പന. 10/14 സ്വകയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് ലിവിങ് റൂം ഒരുക്കിയിരിക്കുന്നത്. ഫോര്‍മല്‍ ഡ്രോയിങ് റൂമായാണ് ഈ സ്പേസിനെ മാറ്റിയിരിക്കുന്നത്. പ്രധാനവാതിലില്‍ കൂടാതെ ഫുള്‍ സൈസിലുള്ള മൂന്നുകള്ളി ജനലുകളും ലിവിങ് റൂമിന് നല്ല വായു സഞ്ചാരവും വെളിച്ചവും നല്‍കുന്നു.
ഡൈനിങ് റൂം
ഡൈനിങ് ഏരിയക്ക് ലിവിങ് സ്പേസിന്‍റെ അത്ര തന്നെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 15/16 സ്വകയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് ഊണുമുറിക്കായി നല്‍കിയിരിക്കുന്നത്. ഊണുമുറിയില്‍ തന്നെ ഫാമിലി ലിവിങിന് ഒരു ഭാഗം മാറ്റിവെച്ചിട്ടുണ്ട്. ഡൈനിങ് സ്പേസിന്‍്റെ തറ അല്‍പം ഉയര്‍ത്തികൊണ്ടാണ് ഫാമിലി ലിവിങ് സ്പേസിനെ അതില്‍ നിന്നും വേര്‍തിരിച്ചിരിക്കുന്നത്.
കിടപ്പുമുറികള്‍
മൂന്നു കിടപ്പു മുറികളാണ് ഉള്ളത്. ഊണുമുറിയില്‍ നിന്നും പ്രവേശിക്കുന്ന രീതിയിലാണ് കിടപ്പുമുറികള്‍ ഒരുക്കിയിരിക്കുന്നത്. 12/12 സ്ക്വയര്‍ ഫീറ്റില്‍ ചെയ്ത മാസ്റ്റര്‍ ബെഡ് റൂമില്‍ ബാത്ത് റൂം അറ്റാച്ച് ചെയ്തിരിക്കുന്നു. മറ്റു മുറികള്‍ക്ക്് കോമണ്‍ ബാത്ത് റൂം. രണ്ടു മുറികളും 10/10 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണുള്ളത്.
അടുക്കള
ആധുനിക ശൈലിയിലുള്ള ഡിസൈന്‍ ആയതിനാല്‍ മോഡുലാര്‍ കിച്ചണും ഫയര്‍ കിച്ചണുമുള്ള സ്ഥലം കണ്ടത്തെിയിട്ടുണ്ട്. 10/10 ഫീറ്റ് വിസ്തീര്‍ണത്തിലാണ് പ്രധാന അടുക്കള ഒരുക്കിയിരിക്കുന്നത്. അടുക്കളില്‍ മാക്സിമം സ്റ്റോറേജിനും സൗകര്യമൊരുക്കിയിട്ടുണ്ട്. 10/8 സ്വകയര്‍ ഫീറ്റിലുള്ള പുക അടുപ്പുള്ള അടുക്കളയോട് ചേര്‍ന്ന് വര്‍ക്ക് സ്പേസിനും പ്രാധാന്യം നല്‍കിയിരിക്കുന്നു.
ഒറ്റനിലയില്‍ രൂപകല്‍പന ചെയ്ത വീട്ടില്‍ രൂപഭംഗിക്കൊപ്പം ആധുനിക സൗകര്യങ്ങളുമുള്‍പ്പെടുത്താന്‍ ഡിസൈനര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഡിസൈനിങ്ങില്‍ ലാളിത്യത്തിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
കടപ്പാട്:
Mahesh Kumar T.G
Wisdom designers (Home Design in Avittathur, irinjalakuda )
Thrissur 680683
PH:+91 8129423299
Email:wistomitcenter@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.