സ്വപ്നഭവനം സുന്ദരം
text_fieldsമനോഹരമായ ഒരു വീട് എന്നത് സകലരുടെയും സ്വപ്നം തന്നെയാണ്. വീട്ടില്‍ ഇതുവരെ അനുഭവിച്ച അസൗകര്യങ്ങള്‍ ലഘൂകരിച്ചാതാകണം സ്വപ്നഭവനമെന്നാവും ആഗ്രഹം. ആരെയും തൃപ്തിപ്പെടുത്തുന്നതാകണം തന്‍റെ ഭവനമെന്നും മനസില്‍ പദ്ധതിയിട്ടാണ് ഡിസൈനറെ സമീപിക്കാറുള്ളത്. അല്‍പം ആഡംബരം ആകാമെങ്കിലും ബജറ്റിലൊതുങ്ങിയാകണം ഭവന നിര്‍മ്മാണം എന്നാണ് മിക്കവരും താല്‍പര്യപ്പെടുന്നത്. ഭവനമെന്നതിനെ സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും ഇടമായി കരുതുമ്പോള്‍ അകത്തളങ്ങളും അത്തരത്തില്‍ ഒരുക്കേണ്ടതുണ്ട്.
കോഴിക്കോട് ജില്ലയില്‍ കുറ്റിക്കാട്ടൂരിനടുത്ത് കുന്ദമംഗലം റോഡില്‍ 3500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ പണി കഴിപ്പിച്ച വീടാണ് പരിചയപ്പെടുത്തുന്നത്. 23 സെന്‍റ് പ്ളോട്ടിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. മോഡേണ്‍ കന്‍റംപ്രറി ശൈലിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉടമയുടെ പ്രത്യേക താല്‍പര്യങ്ങള്‍ പരിഗണിച്ചും ഡിസൈനറുടെ കഴിവ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയും രൂപകല്‍പന ചെയ്ത വീടിന്‍റെ ഭംഗിയിലും ഗുണത്തിലും ഒട്ടും കുറവു വരുത്തിയിട്ടില്ല.
വ്യക്തമായ സ്പേസ് പ്ളാനിങ്ങോടെ പണിത ഈ വീടിനുള്ളില്‍ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി 4 ബെഡ്റൂമുകളാണ് നല്‍കിയിട്ടുള്ളത്. ഇവയില്‍ വളരെ ആകര്‍ഷകമായി ഡിസൈന്‍ ചെയ്ത ടോയ്ലെറ്റുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്. കൂടാതെ വീടിന്‍റെ ഡിസൈന്‍ ശൈലിക്കനുയോജ്യമായ രീതിയില്‍ സിറ്റ്ഒൗട്ട്, ലിവിങ്ങ് റൂം, ഡൈനിങ്ങ് സ്പേസ്, മോഡുലാര്‍ കിച്ചണ്‍, വര്‍ക്ക് ഏരിയ എന്നിവയും ഒരുക്കിയിരിക്കുന്നു.
എക്സ്റ്റീരിയറിന്‍റെ ഭംഗിക്കു വേണ്ടി ചുവരില്‍ സിമന്‍റ് ഗ്രൂവിങ് പാറ്റേണ്‍ ചെയ്തിട്ടുണ്ട്. ജനാലകള്‍ക്ക് സണ്‍ഷേഡിനു പകരം ബോക്സ് നല്‍കിയിട്ടുണ്ട്. ഒന്നാംനിലയില്‍ നിലയിലെ ഓപ്പണ്‍ ബാല്‍ക്കണിക്ക് പര്‍ഗോള നല്‍കി ഗ്ളാസിട്ട് മനോഹരമാക്കിയിട്ടുണ്ട്. സിറ്റ് ഒൗട്ടിന് മുന്‍വശത്തും പര്‍ഗോള നല്‍കി ഗ്ളാസിട്ടിരിക്കുന്നു. ഒന്നാംനിലയില്‍ ബോക്സ് ശൈലിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗങ്ങള്‍ ഗ്രേ ഷെയ്ഡിലുള്ള ക്ളാഡിങ് സ്റ്റോണ്‍ പതിച്ച് മനോഹരമാക്കിയിരിക്കുന്നു. എക്സ്റ്റീരിയറിലെ ഇത്തരം പുതുമകള്‍ വീടിന് വേറിട്ട ശൈലിയും കാഴ്ചയും നല്‍കുന്നു.
പോര്‍ച്ചില്‍ നിന്നും മുന്‍ഭാഗത്തുനിന്നും കയറാവുന്ന രീതിയിലാണ് സിറ്റ് ഒൗട്ട്. സിറ്റ് ഒൗട്ടില്‍ നിന്ന് ലിവിങ് ഏരിയയിലേക്കും ഡൈനിങ്ങിലേക്കും കയറാവുന്ന രീതിയില്‍ രണ്ട് ഡോറുകള്‍ നല്‍കിയിട്ടുണ്ട്. പ്രകൃതി ദത്തമായ വെളിച്ചം മുറികളിലെല്ലാം കിട്ടുന്ന തരത്തിലാണ് അകത്തളം രൂപ കല്‍പന ചെയ്തിരിക്കുന്നത്.
ലിവിങ് റൂമിന് പ്രാധാന്യം നല്‍കികൊണ്ടാണ് സ്പേസ് ഉപയോഗിച്ചിരിക്കുന്നത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതിനായി ചെറിയ നടുമുറ്റം നല്‍കിയിട്ടുണ്ട്. നടുമുറ്റത്തിന് ചേര്‍ന്നുള്ള നവീന ശൈലിയില്‍ തീര്‍ത്ത ഗ്ളാസ് വിന്‍ഡോ ലിവിങ് സ്പേസിലേക്ക് വെളിച്ചം നിറക്കുന്നു. വുഡന്‍ ടെക്ച്ചറിലുള്ള ക്ളാഡിങ് സ്റ്റോണുകള്‍കൊണ്ട് മനോഹരമാക്കിയ നടുമുറ്റത്തിനോടുചേര്‍ന്ന് വാഷിങ് സ്പേസും ഒരുക്കിയിട്ടുണ്ട്. വുഡന്‍ സ്റ്റൈല്‍ സീലിങ്ങും ഫര്‍ണിച്ചറും സ്വീകരണ മുറിയുടെ മാറ്റു കൂട്ടുന്നു.
ഡിനൈിങ് സ്പേസ് തികച്ചും പരമ്പരാഗത ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ടേബിള്‍ എന്ന ആശയമേ ഉള്‍പ്പെടുത്തേണ്ടെന്ന വീട്ടുടമയുടെ നിര്‍ദേശ പ്രകാരം, ഊണു കഴിക്കാനായി അപ്പര്‍ ഫ്ളോര്‍ (ഉയര്‍ന്ന തറ) ഒരുക്കിയിട്ടുണ്ട്.
വീതിയുള്ള മൂന്ന് ഒറ്റ ജനാലകള്‍ ഊണ്‍മുറിയെ പ്രകാശ പൂരിതമാക്കുന്നു. വുഡന്‍ ടച്ചുള്ള ഫ്ളോറിങ്ങിന് അനുയോജ്യമായി ചുമരുകളില്‍ നിഷേ സ്പേസ് നല്‍കി തടി ഫ്രെയിം കൊടുത്തിട്ടുണ്ട്. പരമ്പരാഗത മുസ്ലിം കുടുംബമായതിനാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക ലിവിങ് ഏരിയയും ഡിസൈന്‍ ചെയ്തിട്ടുണ്ട്.
തടിയും ഇറ്റാലിയന്‍ മാര്‍ബിളുകൊണ്ട് മനോഹരമാക്കിയ സ്റ്റെയര്‍ കേസാണ് വീടിന്‍റെ പ്രധാന ആകര്‍ഷം. ഡൈനിങ് സ്പേസില്‍ നിന്നും പ്രവേശിക്കാവുന്ന സ്റ്റെയര്‍ കേസിന്‍റെ താഴെയുള്ള ഭാഗം തുണികള്‍ ഇസ്തിരിയിടാനുള്ള ഇടമാക്കി ഉപയോഗിച്ചിട്ടുണ്ട്. ലിവിങ് സ്പേസില്‍ നിന്നും സ്റ്റെയര്‍ കേസ് കാണുന്ന രീതിയില്‍ ചുവരില്‍ തടികൊണ്ടുള്ള സിമ്പിള്‍ ഫ്രെയിമില്‍ ഗ്ളാസ് കൊടുത്ത് മുകളില്‍ എല്‍. ഡി.ഡി ലൈറ്റ് വെച്ച് അലങ്കരിച്ചിരിക്കുന്നു.
ബാത്ത്റൂം അറ്റാച്ച് ചെയ്ത രണ്ടു മുറികള്‍ താഴെ നിലയിലും രണ്ടു മുറികള്‍ ഒന്നാം നിലയിലുമാണ് ഉള്ളത്. ഒന്നാം നിലയില്‍ ഫാമിലി ലിവിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.
മോഡുലാര്‍, ഫയര്‍ കിച്ചണുകള്‍ കണക്റ്റട് ആയാണ് സജീകരിച്ചിരിക്കുന്നത്. ചുവരില്‍ തടികൊണ്ടുള്ള ഫ്രെയിം നല്‍കിയാണ് അടുക്കളയില്‍ വര്‍ക്ക് സ്പേസിനെ വിഭജിച്ചിരിക്കുന്നത്. ധാരാളം സ്റ്റോറേജ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ഫ്ളോറിങ്ങിനും വീടിന്‍റെ മുഴുവന്‍ പാറ്റേണിനും ഇണങ്ങുന്ന രീതിയില്‍ തന്നെയാണ് അടുക്കളയുടെയും രൂപകല്‍പന.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ആര്‍ക്കിറ്റകെ്ച്ചറല്‍ കണ്സല്‍ട്ടന്‍സി കമ്പനിയായ ആര്‍ക്കിടെക്ച്ചറല്‍ സ്റ്റുഡിയോയിലെ ഡിസൈനര്‍മാരായ മുഹമ്മദ് ഷാഫി വി, സൈനുല്‍ ആബിദ് എന്നിവരാണ് ആണ് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്.
കടപ്പാട്:
Muhammed shafi v
Arkitecture studio
Mob:+91 9809059550
Email:info@arkitecturestudio.com
website:www.arkitecturestudio.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.