അഞ്ച് സെൻറിൽ എല്ലാം...
text_fieldsമൾട്ടി ലെവൽ ശൈലിയിലാണ് ഡിസൈൻ. ലെവൽ ഒന്നിൽ മൂന്ന് ബെഡ്റൂമുകളുണ്ട്. ൈപ്രവറ്റ്/പബ്ലിക് ഏരിയകളായി ഇവയെ വേർതിരിച്ചിരിക്കുന്നു. തികച്ചും വാസ്തു ശാസ്ത്ര പ്രകാരമാണ് പ്ലാൻ തയാറാക്കിയിരിക്കുന്നത്. കയറ്റിറക്കമുള്ള പ്ലോട്ടിനനുസരിച്ചാണ് പ്ലാൻ. മണ്ണെടുക്കുകയോ നിറക്കുകയോ ചെയ്യാതെയാണ് നിർമിതി. അതുതന്നെയാണ് മൾട്ടി ലെവലാക്കി വീടിനെ നിർത്താനുള്ള കാരണവും. ബേസ്മെൻറ് ലെവൽ കാർ പാർക്കിങ്ങിനും ഗോഡൗണിനുമായി ക്രമീകരിച്ചിരിക്കുന്നു.
1887 സ്ക്വയർഫീറ്റുള്ള വീടിെൻറ നിർമാണച്ചെലവ് 25 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത്രയും ഇടത്ത് അടുക്കളക്കും വരാന്തകൾക്കും വർക്ക് ഏരിയക്കുമെല്ലാം നന്നായി സ്പേസ് നൽകിയിട്ടുണ്ട്. ബേസ്മെൻറ് ലെവലിലേക്ക് ഇറങ്ങുന്നതിനോട് ചേർന്നാണ് വീട്ടിലേക്കുള്ള പ്രവേശനം. കല്ലുപാകിയ പടികളോടുകൂടിയതാണ് ഈ ഭാഗം. കാർ പാർക്ക് ചെയ്ത് ബേസ്മെൻറ് ലെവലിൽനിന്നുതന്നെ വീടിനകത്തെത്താനും എൻട്രൻസ് ഒരുക്കിയിരിക്കുന്നു. വായു സഞ്ചാരത്തിന് കൃത്യമായ പ്ലാനിങ്ങുകളും ഡിസൈനിലുണ്ട്. പ്രകൃതിയോടിണങ്ങി തയാറാക്കിയിരിക്കുന്ന ഈ പ്ലാനിൽ മലയാളത്തനിമയും കോർത്തിണക്കിയിരിക്കുന്നു.
Plan
ആർകിടെക്ട്: സൂര്യ പ്രശാന്ത്
മഡ് ബ്രിക്സ്
ഇരിഞ്ഞാലക്കുട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.