ചെലവ് എട്ടുലക്ഷം; ഏഴു മാസത്തിനുള്ളിൽ വീട് റെഡി
text_fields‘ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ’ എന്ന ടാഗ്ലൈൻ കണ്ടാണ് അനൂഷ് ജി.കെ കോൺട്രാക്ടിംഗിെൻറ സാരഥിയായ പ്ര സൂൻ സുഗതനുമായി പരിചയപ്പെടുന്നത്. അത്തരം വിശേഷണങ്ങെളല്ലാം ഉണ്ടെങ്കിലും നമ്മുടെ സങ്കൽപത്തിലുള്ള വീടിനെ കുറ ിച്ച് സംസാരിക്കുേമ്പാൾ, ബജറ്റ് കുത്തനെ ഉയരുകയും അത് ഏറ്റവും മിനിമലാണെന്ന് അവർ നമ്മെ വിശ്വസിപ്പിക്കുകയു ം അത് അനുസരിച്ച് നിർമാണം തുടങ്ങി അമിത ബാധ്യത തലയിലേറ്റുകയും ചെയ്യുന്നതാണ് സർവ്വ സാധാരണയായി നടക്കാറുള്ളത്. എന്നാൽ മൂന്നുകിടപ്പുമുറികൾ ഉൾപ്പെട്ട വീട് കടം വരുത്താതെ പൂർത്തിയാക്കാമെന്ന് ഡിസൈനറും വാസ്തുവിദഗ്ധനും കൂടിയായ പ്രസൂൻ സുഗതൻ ഉറപ്പു നൽകി. ജി.കെ കോൺട്രാക്ടിംഗിെൻറ പാർട്ട്ണർ ജോർജ് ലാലുമായി കൂടിയാലോചിച്ച് കൊല്ലം മുഖത്തലയിൽ പാരലൽ കോളജ് അധ്യാപകനായ അനൂഷിനും കുടുംബത്തിനുവേണ്ടി ഗൃഹനിർമാണം ഇവർ ഏറ്റെടുത്തു. ഏഴുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനം നടന്നു, അതും വെറു എട്ടുലക്ഷം രൂപ ചെലവിൽ.
808 ചതുരശ്രയടിയിൽ രൂപകൽപന ചെയ്ത വീട്ടിൽ സിറ്റ് ഔട്ട് , ലിവിങ്, ഡൈനിങ് റൂം മൂന്നു കിടപ്പുമുറികൾ, കോമൺ ബാത്റൂം,അടുക്കള എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇൻർലോക്ക് മഡ് ബ്രിക്സ് കൊണ്ടാണ് ചുവർ പണിതത്. മഡ് ബ്രിക്സ് വളരെ മിനുസമുള്ളതിനാൽ അകത്തളത്തും പുറത്തുമുള്ള സിമൻറ് പ്ലാസ്റ്റിങ് ഒഴിവാക്കാനായി. അതുവഴി സിമൻറിെൻറയും തേപ്പിെൻറയും ചെലവും ലാഭിച്ചു.
ഫില്ലർ സ്ലാബ് ശൈലിയിലാണ് റൂഫിങ്ങ് ചെയ്തത്. ഈ രീതിയിൽ കോൺക്രീറ്റ് ചെയ്യുേമ്പാൾ കമ്പികളുടെ എണ്ണം കുറയുമെന്നതിനാൽ 40 ശതമാനം ചെലവ് കുറഞ്ഞു.
അകത്തളത്ത് ഹൈലൈറ്റ് വാളുകളിൽ സിമൻറ് പ്രൈമർ അടിച്ച് മിനുസപ്പെടുത്തി. മറ്റ് ചുവരുകളിൽ പുട്ടി അടിച്ച് പെയിൻറ് ചെയ്തു.
വീടിെൻറ കോണുകളും ജനലുകളുടെ വശങ്ങളും നാലിഞ്ച് വീതിയിലും ഒരിഞ്ച് കനത്തിലും ബോർഡർ പ്ലാസ്റ്റർ ചെയ്തു. ഇതിൽ വേറിട്ട നിറം നൽകി.
പഴയ വീട് പൊളിച്ചതിെൻറ തടികൾ റീസൈക്കിൾ ചെയ്താണ് ജനലുകളും വാതിൽ പടികളും നിർമിച്ചത്. ഇതും ഗണ്യമായി കുറച്ചു.
സിറ്റ് ഔട്ടിലെ തൂണിന് ക്ലാഡിങ് ടൈൽ നൽകി മനോഹരമാക്കി. ഇത് ഉൾപ്പെടെ വീടിന് മുഴുവനായി വിരിക്കാൻ 25000 രൂപക്കുള്ള ടൈലാണ് വാങ്ങിയത്. ഗുണമേന്മയുള്ളതും എന്നാൽ കുറഞ്ഞ വിലയുടേതുമായ ടൈലുകൾ തെരഞ്ഞെടുക്കുകയായിരുന്നു.
ഫോൾസ് സീലിങ് നൽകാതെ ലൈറ്റ്, ഫാൻ പോയിൻറുകൾ നേരിട്ട് നൽകിയതും ചെലവ് കുറച്ചു.
കിടപ്പുമുറികളിൽ ചെറുത് അനൂഷിെൻറ മകൾക്കുള്ള പഠനമുറിയായാണ് ഒരുക്കിയത്. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള നിറവും ചിത്രങ്ങളും മുറിക്ക് നൽകി ആകർഷകമാക്കി. കൂടാതെ പുസ്തകങ്ങൾ വെക്കുന്നതിന് ചുവരിൽ തന്നെ ഷെൽഫും നൽകി.
ഡൈനിങ് ഹാളിൽ ആറുപേർക്ക് ഇരിക്കാവുന്ന ടേബിൾ സജീകരിച്ചു. ഇവിടെ തന്നെ ടിവി യൂനിറ്റും ഫ്രിഡ്ജ് വെക്കാനുള്ള പോയിൻറും നൽകി.
നിർമാണം പൂർത്തിയായപ്പോൾ അനൂഷിന് ചെലവ് വന്നത് എട്ടേകാൽ ലക്ഷം രൂപയാണ്. ചതുരശ്രയടിക്ക് 1000 രൂപയാണ് ചെലവ് വന്നത്.
2018 ആഗസ്റ്റിൽ നിർമാണം തുടങ്ങിയ ജി.കെ കോൺട്രാക്ടിംഗ് 2019 മാർച്ചിൽ വീടിെൻറ താക്കോൽ ഉടമക്ക് കൈമാറി. ചെലവ് കുറക്കാനുള്ള ആസൂത്രണത്തിനാണ് കൂടുതൽ സമയമെടുത്തത്. അനൂഷ് വീട്ടുടമയായി മാറി നിൽക്കാതെ നിർമ്മാണ ചുമതല ഏറ്റെടുത്ത് സജീവമായിരുന്നു. അയലത്തെ വീട് കണ്ട് കടം വാങ്ങി ആഢംബര മാളിക പണിയുന്ന സാധാരണ മലയാളിക്ക് പാഠമാവുകയാണ്
ആവശ്യങ്ങൾക്ക് മുൻഗണന നൽകി ബാധ്യതയില്ലാതെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച അനൂഷും ആ സ്വപ്നത്തിന് ചുക്കാൻ പിടിച്ച ഡിസൈനർ പ്രസൂൻ സുഗതനും.
പ്രസൂൻ സുഗതൻ
ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ
വാസ്തുശാസ്ത്ര പ്രചാരകൻ
ജി.കെ കോൺട്രാക്ടിംഗ്
(മാനേജിങ് പാർട്ട്ണർ)
കോട്ടയം 9946419596
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.