കനോപ്പി ഹൗസ്
text_fieldsതിരക്കുള്ള പ്രദേശങ്ങളിൽ വീടുനിർമിക്കേണ്ടി വരുന്നവർ ഭയക്കുന്ന പല കാര്യങ്ങളുമുണ്ട്. പുറത്തുനിന്നുള്ള ബഹളമാണ് ഇതിൽ പ്രധാനം. സുരക്ഷയും കാലാവസ്ഥയെക്കുറിച്ചോർത്തുള്ള പേടിയുമെല്ലാം ഇത്തരത്തിലുള്ള പ്ലോട്ടുകളിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു. ഈ പേടികളൊന്നും ആവശ്യമില്ലെന്നാണ് മഞ്ചേരി ‘സീറോ സ്റ്റുഡിയോ’യിലെ ആർകിടെക്ട് എം.എം. ഹാമിദ് പറയുന്നത്. എത്ര തിരക്കുള്ള നഗരത്തിലാണെങ്കിലും പുറംലോകത്തിെൻറ ശബ്ദവും പൊടിയുമെല്ലാം തടഞ്ഞ് ചുറ്റും ഒരു മേലാപ്പു തീർക്കുന്ന ഡിസൈനുകളിലൂടെ വീടിന് ഗ്രാമാന്തരീക്ഷം നൽകാമെന്ന് ഹാമിദ് പറയുന്നു.
മലപ്പുറം എടവണ്ണ പഞ്ചായത്തിൽ നിർമിച്ച കനോപ്പി ഹൗസാണ് ഈ സങ്കൽപത്തിെൻറ ഉദാഹരണമായി ആർകിടെക്ട് പരിചയപ്പെടുത്തുന്നത്. പുറം ലോകത്തെ പരമാവധി ഒഴിവാക്കി പ്ലോട്ടിനകത്ത് മറ്റൊരു ലോകം സൃഷ്ടിക്കുകയാണിവിടെ. പ്ലോട്ടിലെ പരമാവധി വസ്തുക്കൾ ഇവിടെ വീട് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നു.
രണ്ട് നിലകളിലായാണ് വീട് ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോർ 1560 ഉം വിസ്തീർണവും ഫസ്റ്റ് ഫ്ലോർ 1248 ഉം അടക്കം ആകെ 2808 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീട്. പ്ലോട്ടിലെ ഓരോ മരവും പ്ലാനിെൻറ ഭാഗമായി മാറ്റിയിരിക്കുന്നു. നിർമാണം ഒരുതരത്തിലും മരങ്ങളെ ബാധിക്കാത്ത വിധമാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാൻ ധാരാളം പബ്ലിക് സ്പേസും വീടിനകത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. ൈപ്രവറ്റ്, സെമി പബ്ലിക് ഏരിയകൾക്കൊപ്പം ഓഫിസിനും വീടിനകത്ത് സ്പേസ് കണ്ടെത്തിയിരിക്കുന്നു.
ഗ്രൗണ്ട് േഫ്ലാറിൽ രണ്ടു കാറുകൾ പാർക്ക് ചെയ്യാവുന്ന പോർച്ച്, സിറ്റ് ഒൗട്ട് , ലിവിങ് സ്പേസ്, ഡൈനിങ്, കോമൺ ബാത്ത്റൂം, അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യമുള്ള ഒരു കിടപ്പുമുറി, അടുക്കള, വർക്ക് ഏരിയ, സെർവൻറിനുള്ള മുറി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലിവിങ് സ്പേസിനും ഡൈനിങ്ങിനും ഇടയിലുള്ള മുറ്റത്തേക്ക് ഇരുഭാഗങ്ങളിൽ നിന്നും എൻട്രി നൽകിട്ടുണ്ട്.
ഒന്നാംനിലയിൽ മൂന്നു കിടപ്പുമുറികളാണുള്ളത്. അപ്പർ ലിവിങും ഒാഫീസ് മുറിയും രണ്ടുവശങ്ങളിലെ ടെറസിലും ഗാർഡനും ഉൾപ്പെടുത്തിയിരിക്കുന്നു.
മരങ്ങൾ നിറഞ്ഞ, നീളത്തിലുള്ള േപ്ലാട്ടിനെ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തി മനോഹരമായ വീട് ഒരുക്കയാണ് ആർകിടെക്ട് ചെയ്തിരിക്കുന്നത്. അകത്തളത്തിലേക്ക് ധാരാളം വെളിച്ചവും വായുവും എത്തുന്ന രീതിയിലാണ് വീടിെൻറ ഘടന. പരിമിതികൾക്കുള്ളിൽ നിന്ന് പ്രകൃതിയെ വീടുമായി ഇണക്കുകയാണ് ആർകിടെക്ട് ചെയ്തിരിക്കുന്നത്.
പ്ലാൻ
ആർകിടെക്ട്- എം.എം. ഹാമിദ്
സീറോ സ്റ്റുഡിയോ
മഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.