‘ബാബു സലാമ’ ഒരു ഫ്രെയിം ഡിസൈൻ
text_fieldsവീട്ടുടമ: റഷീദ്
സ്ഥലം: അഞ്ചരക്കണ്ടി, കണ്ണൂർ
വിസ്തീർണം: 3486
നിർമാണം പൂർത്തീകരിച്ച വർഷം: 2018
ഡിസൈൻ: രാധാകൃഷ്ണൻ
പ്രകൃതി ഒരുക്കിയ കാൻവാസിൽ വീട് ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നതുപോലെ തോന്നും. വീടിനൊത്തൊരു ലാൻസ്കേപ്പ്, ലാൻസ്കേപ്പിനൊത്തൊരു വീട് എന്നുവേണമെങ്കിൽ കുറച്ചുകൂടി വ്യക്തമായി പറയാം. കണ്ണൂരിൽ അഞ്ചരക്കണ്ടി എന്ന സ്ഥലത്ത് 3486 സ്ക്വയർഫീറ്റിൽ സ്ഥിതിചെയ്യുന്ന റഷീദിെൻറയും കുടുംബത്തിെൻറയും ബാബുസലാമ എന്ന ഭവനമാണിത്.
നാട്ടിലൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചുകൊടുത്തത് റഷീദിെൻറ സുഹൃത്തും ഡിസൈനറുമായ രാധാകൃഷ്ണനാണ്. അതുകൊണ്ടുതന്നെ ആവശ്യങ്ങളും ആഗ്രഹങ്ങളും വളരെ എളുപ്പത്തിൽ പ്രാവർത്തികമാക്കിയൊരു പ്ലാൻ തയാറാക്കാൻ രാധാകൃഷ്ണന് എളുപ്പം സാധിച്ചു.
സെമി കണ്ടംപററി ശൈലിയിലാണ് വീടിെൻറ ആകെ മൊത്തം രൂപകൽപന. വെൺമയുടെ ചാരുതയിൽ ഒരുക്കിയതിനാൽ ഹരിതാഭയോട് ലയിച്ചും പോകുന്നുണ്ട്. വീട്ടുടമസ്ഥെൻറ പ്രത്യേക താൽപര്യത്തിനനുസരിച്ച് ഏർപ്പെടുത്തിയ പില്ലറുകളാണ് എലിവേഷെൻറ ആകർഷണീയത.
വിശാലമായ ബാൽക്കണിയിൽ സൂര്യപ്രകാശം നേരിെട്ടത്തിക്കുന്ന പർഗോളയും നാച്വറൽ സ്റ്റോൺ ക്ലാഡിങ്ങും ലാൻഡ്സ്കേപ്പിലെ നടപ്പാതയും എല്ലാം എലിവേഷന് മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്.
കുറച്ചു ഭാഗം മാത്രമാണ് ലോൺ ഏരിയയാക്കി മാറ്റിവെച്ചത്. ബാക്കിയുള്ള സ്ഥലം മുഴുവൻ കൃഷിക്കനുയോജ്യമാകും വിധം ഒരുക്കിയെടുത്തു. അകത്തും പുറത്തുമുള്ള അനുയോജ്യമായ ലൈറ്റ്ഫിറ്റിങ്ങുകൾ രാത്രിഭംഗിക്ക് മാറ്റുകൂട്ടുന്നു.
മഴ നനയാതെ കാർപോർച്ചിലേക്ക് ഇറങ്ങാനാകുംവിധമാണ് പോർച്ച് സജ്ജീകരിച്ചിട്ടുള്ളത്. ബെർജർ സിൽക്ക് ഗ്ലാമർ ഇമൽഷൻ പെയിൻറിങ്ങിെൻറ ഭംഗി വീടിനെ പ്രത്യേക ആംപിയൻസ് പ്രദാനം ചെയ്യുന്നു.
ജീവസുറ്റ ഉൾത്തളങ്ങൾ
ഇൻറീരിയറിങ്ങും തുല്യപ്രാധാന്യം നൽകിക്കൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് ആകമാനം സ്വീകരിച്ചിട്ടുള്ളത്. വീടിെൻറ ഏറ്റവും വലിയ ആകർഷണീയത സൂര്യപ്രകാശത്തെ ഉള്ളിലേക്കെത്തിക്കുന്ന പർഗോള ഡിസൈൻ ആണ്. സ്ക്വയർ പാറ്റേണിൽ എം.എസ് സെക്ഷനിൽ മൾട്ടിവുഡിൽ സി.എൻ.സി വർക്കാണ് പർഗോളക്ക് ഏർപ്പെടുത്തിയത്.
വിശാലമായ നീളൻ ജനാലകളും പർഗോളയിൽനിന്നെത്തുന്ന സൂര്യപ്രകാശവും കാറ്റും വെളിച്ചവും ആവോളം ഉൾത്തളങ്ങളിലേക്കെത്തിക്കുന്നുണ്ട്.
ഇൻറീരിയറിലെ ഒരു സ്പേസ് പോലും പാഴാകാതെയുള്ള ഡിസൈൻ രീതി വേണമെന്ന് വീട്ടുടമസ്ഥെൻറ ആവശ്യപ്രകാരം വളരെ ഉപയുക്തമായി വിന്യസിച്ചിരിക്കുന്നു.
പാർട്ടീഷനുകൾ ഒഴിവാക്കി, എന്നാൽ, സ്വകാര്യതക്കും മുൻതൂക്കം നൽകിക്കൊണ്ടുള്ള ക്രമീകരണം അകത്തളങ്ങളെ കൂടുതൽ വിശാലമാക്കുന്നു. ഇൻറീരിയറിലെ തടിപ്പണികൾ പരമ്പരാഗത ശൈലിയോട് ചേർന്നുനിൽക്കുന്നു.
ഫർണിച്ചറുകൾക്കെല്ലാം നിലമ്പൂർ തേക്കാണ് ഉപയോഗിച്ചിട്ടുള്ളത്. ലിവിങ്ങും ഡൈനിങ്ങിനുമിടയിൽ പാർട്ടീഷൻ ഒഴിവാക്കി. എന്നാൽ, മുകളിലേക്ക് നൽകിയിരിക്കുന്ന സ്റ്റെയർകേസ് ഇവടെ സ്വകാര്യത നൽകുന്നതിനൊപ്പം ഒരു ഡിസൈനർ എലമെൻറായും വർത്തിക്കുന്നു.
സ്റ്റെയർ ഏരിയക്കു താഴെ ചെറിയൊരു പെബിൾ കോർട്ടും അതിനോട് ചേർന്ന് ഇരിപ്പിട സൗകര്യവും ഒരുക്കി. അകത്തെ ലൈറ്റ് ഫിറ്റിങ്ങുകൾ ഇൻറീരിയറിെൻറ ആംപിയൻസ് വർധിപ്പിക്കുന്നു. തടിപ്പണികളുടെ തുടർച്ച സീലിങ്ങിലും നൽകിയിരിക്കുന്നത് ഡിസൈൻ എലമെൻറായി വർത്തിക്കുന്നു. നാച്വറൽ നിറങ്ങൾ മാത്രമാണ് ഇൻറീരിയറിൽ ഉപയോഗിച്ചിട്ടുള്ളത്.
സ്പേഷ്യസ് ബ്യൂട്ടി
രണ്ടു നിലകളിലായി അഞ്ച് ബെഡ്റൂമുകളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. അനാവശ്യമായ അലങ്കാരങ്ങൾ ഒഴിവാക്കിക്കൊണ്ട് ക്ലീൻ ഫിൽ തോന്നിപ്പിക്കും വിധമാണ് ബെഡ്റൂമിലെ സജ്ജീകരണങ്ങൾ. എല്ലാ മുറികളും ബാത് അറ്റാച്ച്ഡ് ആണ്.
ബെഡ്റൂമുകളിലെ സോഫ്റ്റ് ഫർണിഷിങ്ങുകളിൽ മാത്രമാണ് നിറങ്ങളുടെ സാന്നിധ്യം നൽകിയത്. മുറിക്കുള്ളിലേക്ക് കാറ്റും വെളിച്ചവും യഥേഷ്ടം കയറി ഇറങ്ങത്തക്ക വിധത്തിലാണ് എല്ലാമുറികളും ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സദാ കുളിർമ നിലനിർത്താൻ ഇത് സഹായിക്കുന്നു.
മുകൾനിലയിലെ മാസ്റ്റർ ബെഡ്റൂമിൽ ഗ്ലാസ് പാർട്ടീഷൻ കൊടുത്തിട്ടുണ്ട്. ഇവിടെനിന്നും താഴത്തെ ലിവിങ് സ്പേസിലേക്കും വീടിനു പുറത്തെ ഗേറ്റിലേക്കു വരെ കാഴ്ച സാധ്യമാക്കുന്നുണ്ട്. വാഡ്രോബ് യൂനിറ്റുകളും ഡ്രസിങ് ഏരിയയും ഉൾപ്പെടുത്തിക്കൊണ്ടാണ് എല്ലാ കിടപ്പുമുറികളും ക്രമീകരിച്ചിട്ടുള്ളത്.
‘C’ ഷേപ്പിൽ നൽകിയ വിശാലമായ കിച്ചൺ വർക്ക് ഏരിയയുമാണ് ഇൗ വീട്ടിൽ ഉള്ളത്. അടുക്കളയുടെ കൗണ്ടർഷോപ്പിങ് ബ്ലാക്ക് ഗ്രാനേറ്റാണ് ഷട്ടറുകൾക്ക് മറൈൻ പ്ലൈ ലാമിനേറ്റ്സും വൈറ്റ് ഫിനിഷിങ്ങിൽ ഏർപ്പെടുത്തി. വർക്കിങ് ഏരിയയോട് ചേർന്ന് ഒരു കിണറിനും ഇവിടെ സ്ഥാനം കൊടുത്തിട്ടുണ്ട്.
ക്ലൈൻറിെൻറ ജീവിതശൈലിയും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അടിസ്ഥാനമാക്കിയാണ് ഇൗ വീട് ചെയ്തതെന്ന് രാധാകൃഷ്ണൻ പറയുന്നു. തെൻറ സുഹൃത്ത് കൂടി ആയതിനാൽ പരസ്പരമുള്ള ആശയസംയോജനത്തിെൻറ പ്രതിഫലനം ഒാരോ സ്പേസിലും ദർശിക്കാനാവുമെന്ന് റഷീദും പറയുന്നു.
വളരെ കാര്യക്ഷമവും സൗന്ദര്യാത്മകവുമായ ഡിസൈൻ രീതികൾ അവലംബിച്ചുകൊണ്ടുള്ള ഇൗ ‘ബാബുസലാമ’ ഏറെ ശ്രദ്ധയാകർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.