ആറ്റിങ്ങലിലെ സിംപിൾ ആൻറ് ഹംബിൾ വീട്
text_fieldsവീട്ടുടമ: ബിജി ചന്ദ്രൻ
സ്ഥലം: ഗ്രാമത്തുമുക്ക് , ആറ്റിങ്ങൽ
വിസ്തീർണം: 2010 sqft
രൂപകൽപന: രാധാകൃഷ്ണൻ
എസ്. ഡി.സി ആർക്കിടെക്റ്റ്
കാലാനുസൃതമായ മാറ്റങ്ങളെ ഉൾകൊണ്ടുകൊണ്ട്, കൻറംപ്രററി ശൈലിയിൽ ഒരു വീട് അതിൽ കൂടുത ലൊന്നും ബിജി ചന്ദ്രനും കുടുംബത്തിനും പറയാൻ ഉണ്ടായിരുന്നില്ല. തെൻറ ആഗ്രഹങ്ങൾ നിറവേറ്റി ഒരു വീട് വേണമെന് നത് എസ്.ഡി.സി ആർക്കിടെക്റ്റ്സിലെ രാധാകൃഷ്ണനോടാണ് ബിജി ചന്ദ്രൻ പങ്കുവെച്ചത്.
ആറ്റിങ്ങലിലെ ഗ്രാമ ത്തുമുക്ക് എന്ന സ്ഥലത്ത് 2010 സ്ക്വയർഫീറ്റിൽ വീട്ടുടമസ്ഥെൻറ സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കി ആ വീട് ഉയർന്ന ു. അത് അവർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറി. ക്ലൈൻറിെൻറ ആവശ്യങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെ വിലയിര ുത്തിയാണ് ഡിസൈൻ നയങ്ങളും എലമെൻറുകളും ഇവിടെ നിവർത്തിച്ചിരിക്കുന്നത്.
വെൺമയുടെ ചാരുതയിൽ
വെൺമയുടെ വിന്യാസമാണ് അകം പുറം കാണാനാവുക. ചതുരാകൃതിയിലുള്ള ഡിസൈൻ രീതിയാണ് എക്സ്റ്റീയറിന് നൽകിയിട്ടുള്ളത്. കൻറംപററി ശൈലി ഘടകങ്ങളാ യ ക്ലാഡിങ് വർക്കുകളും പാനലിങ് വർക്കുകളും ഗ്ലാസും എല്ലാം എലിവേഷന് മാറ്റു കൂട്ടുന്നുണ്ട്. വെൺമക്ക് അകമ്പടി നൽകുന്നതിനായി ന്യൂട്രൽ നിറങ്ങളും തടിയുടെ കോംപിനേഷനുകളും കൂട്ടിയിണക്കിയിട്ടുണ്ട്.
സിറ്റൗട്ട് ഡ്രോയിങ് റൂം, ലിവിങ് റൂം, അടുക്കള, വർക്ക് ഏരിയ, ബാൽക്കണി, കോർട്ട്യാർഡ്, അറ്റാച്ചഡ് ബാത്റൂമോടുകൂടിയ മൂന്ന് കിടപ്പു മുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കാറ്റും വെളിച്ചവും യഥേഷ്ടം ഉള്ളിലേക്കെത്തിക്കാൻ ഒാപണിങ്ങുകളും നീളൻ ജനാലകളും നൽകി. പകൽ സമയങ്ങളിൽ ലൈറ്റിെൻറയോ ഫാനിെൻറയോ ഉപയോഗം വരുന്നതേയില്ല.
ന്യൂട്രൽ നിറങ്ങളെ മുറികളുടെ വിശാലത വർധിപ്പിക്കുന്ന നേർരേഖാ ഡിസൈൻ രീതിയിലാണ് ഫർണിച്ചറുകളുടെ വിന്യാസം. വീട്ടുകാരുടെ ജീവിതശൈലിക്ക് ഇണങ്ങുംവിധമാണ് ഒാരോ ഇടവും സജ്ജീകരിച്ചതെന്ന് രാധാകൃഷ്ണൻ പറയുന്നു.
പാർട്ടീഷനുകൾ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈൻ നയങ്ങൾക്കാണ് ഇൻറീരിയറിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. എന്നാൽ, സ്വകാര്യതക്കും മുൻതൂക്കം കൊടുത്തിട്ടുണ്ട്
മിനിമലിസ്റ്റിക് നയമാണ് ലിവിങ് കം ഡിസൈനിങ്ങിൽ പ്രാവർത്തികമാക്കിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ നൽകിയിരിക്കുന്ന നീളൻ ജനാലകൾ പുറത്തെ കാഴ്ചഭംഗിയെ ഉള്ളിലേക്കെത്തിക്കുന്നുണ്ട്.
ഡൈനിങ്ങിനോട് ചേർന്ന് ഒരു കോർട്ട് യാർഡ് ഒരുക്കി. സൂര്യപ്രകാശം നല്ലപോലെ ഉള്ളിലേക്കെത്തും വിധമാണ് കോർട്ട്യാർഡ് ഒരുക്കിയിട്ടുള്ളത്. നാച്വറൽ പ്ലാൻറിനും പെബിളും സറ്റോൺ ക്ലാസിങ്ങും എല്ലാം കോർട്ട്യാഡിന് മനോഹരിത കൂട്ടുന്നു.
സിംപിൾ ആൻറ് ഹംബിൾ
ലളിതമായ ഒരുക്കങ്ങളോടെയാണ് ബെഡ്റൂമുകളെലാം സജ്ജീകരിച്ചിട്ടുള്ളത്. സ്റ്റോറേജ് സൗകര്യവിധം വാഡ്രോബ് യൂനിറ്റുകളും എല്ലാം ‘യൂട്ടിലിറ്റി’ എന്ന ആശയത്തിന് മുൻതൂക്കം നൽകി ഡിസൈൻ ചെയ്തിട്ടുള്ളതാണ്.
വലിയ ജനാലകളും ഒാപണിങ്ങുകളും ഇവിടെയും കൊടുത്തിട്ടുള്ളതിനാൽ എല്ലാ മുറികളിലും സദാ കുളിർമ നിലനിൽക്കുന്നു.
L ഷേയ്പ് ആകൃതിയിലാണ് കിച്ചൺ ഡിസൈൻ. മുകളിലും താഴെയുമായി പരമാവധി സ്റ്റോറേജ് യൂനിറ്റുകൾ ഉൾെപ്പടുത്തി. വീട്ടമ്മയുടെ ഉയരത്തിനനുസിച്ചാണ് കിച്ചൻ ഡിസൈൻ ചെയ്തിട്ടുള്ളത്.
ഇങ്ങനെ വീട്ടിലുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള അലങ്കാരങ്ങൾ മാത്രമാണ് കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് രാധാകൃഷ്ണൻ പറയുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ ഒാരോ സ്പേസും ഏറ്റവും പ്രിയപ്പെട്ടതാണ് എന്നതാണ് ബിജി ചന്ദ്രനും കുടുംബത്തിന് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.