ഫ്യൂഷൻ ബ്യൂട്ടിയിൽ ഹഖാനി മൻസിൽ
text_fieldsക്ലൈൻറ് : അബ്ദുൽ റഹ്മാൻ
സ്ഥലം : പള്ളുരുത്തി, എറണാകുളം
പ്ലോട്ട് : 10 സെൻറ്
വിസ്തീർണം : 3500 sqft< /p>
ഡിസൈൻ : ആക്ടീവ് ഡിസൈൻസ് പ്രൈ. ലിമിറ്റഡ്
തമ്മനം, കൊച്ചി
Ph: 94470 35933
ഒാരോ വീടും വ്യത്യസ്തമാണ് . വീട്ടുകാരും അവരുടെ ആവശ്യങ്ങളും വ്യത്യസ്തമാണ്. അതനുസരിച്ചാവണം ഒാരോ ഗേഹങ്ങളും വാർത്തെടുക്കേണ്ടത്. വീട്ട ുകാരുടെ ആഗ്രഹത്തിനൊത്ത് പള്ളുരുത്തിയിൽ 3500 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഇൗ വീട് ഡിസൈൻ ചെയ്തിരിക്കുന ്നത് ആക്ടീവ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡാണ്. കണ്ടംപ്രററി കൊളോണിയൽ ഫ്യൂഷൻ ശൈലിയിലാണ് വീടിെൻറ രൂപ കൽപന. 10 സെൻറ് പ്ലോട്ടിലാണ് വീടിരിക്കുന്നത്.
സിംപിൾ ആൻഡ് എലഗൻറ് ലാൻറ് സ്കേപ്പിങ്ങും വീടിെൻറ പ്രത്യേകതയാണ്. ഫസ്റ്റ് ഇംപ്രഷൻ ഇൗസ് ദ ബെസ്റ്റ് ഇംപ്രഷൻ എന്നു പറയുന്നതു പോലെ ആദ്യ കാഴ്ചയിൽ തന്നെ വീട് നമ്മുടെ കണ്ണിലുടക്കും. വീടിനോട് ചേർന്ന് ഗ്യാരേജും സജ്ജീകരിച്ചിട്ടുണ്ട്.
എലിവേഷനും അതിനൊത്ത കോംപൗണ്ട് വാളും, സ്ലോപ്പ് കപ്പിങ് രീതിയും മേ ാഡേൺ പർഗോളയും ടഫൻറ് ഗ്ലാസും ക്ലാസിക് വർക്കുകളും എല്ലാം സമകാലീന ശൈലിയുടെ ഘടകങ്ങളാണ്. കാറ്റിെൻറയും വെളിച്ചത്തിെൻറയും കൃത്യമായ ദിശാ ക്രമീകരണത്തിലാണ് ഉൾത്തളങ്ങൾ വിന്യസിച്ചിരിക്കുന്നത്.
എലഗൻറ് ബ്യൂട്ടി
കോംപൗണ്ട് വാൾ മുതൽ വീടിനുള്ളിലെ എലമെൻറുകളെല്ലാം തന്നെ പരസ്പരം ചേർത്തു പോകുംവിധമുള്ള ഡിസൈൻ നയങ്ങളാണ് ഇവിടെ പ്രാവർത്തികമാക്കിയിട്ടുള്ളത്. 'L' ഷെയ്പ്പ് വരാത്ത വീടിെൻറ സെൻട്രൽ സ്പേസിലേക്കും എത്തിച്ചേരുന്നു.
വീടിെൻറ സ്റ്റെയർ ഏരിയയോട് ചേർന്നുള്ള ഇേൻറണൽ കോർട്ട്യാർഡാണ് വീടിെൻറ ഫോക്കസ് പോയൻറ്. ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽ നിന്നും എല്ലാം ഇൗ കോർട്ട് യാർഡിലേക്ക് കാഴ്ചയെത്തും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. സ്ത്രീകൾക്ക് ഇരിക്കാനുള്ള ഇരിപ്പിട സൗകര്യവും കോർട്ട് യാർഡിൽ ഉൾപെടുത്തിയിരിക്കുന്നു.
'L' ഷേയ്പ്പ് ലിവിങ് സോഫയാണ് ലിവിങ് റൂമിന് നൽകിയിട്ടുള്ളത്. കൂടാതെ നല്ലൊരു ചാരുകസേരയും ഇവിടെ കൊടുത്തിട്ടുണ്ട്. ടി.വി യൂനിറ്റിരിക്കുന്ന ഭിത്തിക്ക് തടിയുടെ പാനലിന് നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. സീലിങ്ങും ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം ലിവിങ് റൂമിെൻറ ആംപിയൻസ് ഇരട്ടിപ്പിക്കുന്നു.
എട്ട് പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിളാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ ഭിത്തിയുടെ ഒരു ഭാഗം ക്രോക്കറി ഷെൽഫ് നൽകി. വാഷ് കൗണ്ടറിനും ഇവിടെ സ്ഥാനം നൽകിയിരിക്കുന്നു.
സുന്ദരമീ കിടപ്പറകൾ
കിടപ്പ് മുറികളിൽ മാത്രമാണ് നിറങ്ങളുടെ സാന്നിധ്യം നൽകിയിട്ടുള്ളത്. മൂന്ന് കിടപ്പ് മുറികളാണ് ഇൗ വീട്ടിൽ ഉള്ളത്. ഹെഡ് ബോർഡും അതിന് ചേരുംവിധമുള്ള സീലിങ് പാറ്റേണുകളുമാണ് മുറികളുടെ പ്രത്യേകത. എല്ലാ മുറികളിലും പരമാവധി സ്റ്റോറേജ് യൂണിറ്റുകളും ഉൾപെടുത്തിയിട്ടുണ്ട്. മകെൻറ മുറിയിൽ പഠിക്കുന്നതിനായി സ്റ്റഡി ടേബിളും, കോർണർ ഷെൽഫും നൽകിയിരിക്കുന്നു.
മുകൾ നിലയിൽ നൽകിയിരിക്കുന്ന ബാൽക്കണിയിൽ ഗാർഡനും സജ്ജീകരിച്ചിട്ടുണ്ട്. ഇത് കുറഞ്ഞ പ്ലോട്ടിന് ചുറ്റുമുള്ള സ്വാഭാവിക പ്രകൃതി വീടിെൻറ ആകെ ഭംഗിയോട് ലയിച്ചു ചേരുന്നു.
ഒാപ്പൺ കിച്ചൻ
ഒാപ്പൺ കിച്ചനാണിവിടെ ഫ്ലോറിങ്ങിന് തടിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഗ്രിൽ ആൻഡ് ഗോൾഡ് ഗ്ലാസ് മൊസൈക്കാണ് ബാക് സപ്ലാഷിന് മുകളിലും താഴെയുമായി പരമാവധി സ്റ്റോറേജ് യൂനിറ്റുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ടേബിളിനും അടുക്കളയിൽ സ്ഥാനം നൽകി. ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചൻ കൂടി ഇവിെട ഒരുക്കിയിട്ടുണ്ട്.
നിറങ്ങളുടെ അതിപ്രസരണമോ ടെക്സ്ചറുകളോ കടും വർണങ്ങളോ നൽകാതെയാണ് ഒാരോ ഇടവും സുന്ദരമാക്കിയിട്ടുള്ളത്. വീടുകളുടെ ആവശ്യങ്ങളും വിശ്വാസങ്ങളും മുൻനിർത്തി ഉപയുക്തതയ്ക്കും കാഴ്ച ഭംഗിക്കും പ്രാധാന്യം നൽകി നിർമിച്ച വീടാണിത്. പുതു പുത്തൻ സാമഗ്രികളും മെറ്റീരിയലുകളും ഫർണിച്ചറും ഫർണിഷിങ്ങുകളും വീടിനെ നയന മനോഹരമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.