ശൈലികളുടെ ലയനം: വീട് ലളിതം
text_fieldsപുറവും അകവുമെല്ലാം ഒരേ ശൈലിയിൽ ഒരുക്കിയാൽ വീടിന് ഒരു താളമുണ്ടാകും. എന്നാൽ ഒന്നിൽ കൂടുതൽ ശൈലികൾ ചേർത്ത ഫ്യൂഷനായാലോ? ട്രഡീഷ്ണൽ ശൈലിയും കൻറംപററി ശൈലിയും ഇഴചേർത്ത് മിശ്ര ശൈലി രീതിയിൽ തീർത്ത വീട്. അമിത ആഡംബരങ്ങളില്ലാതെ വീട്ടുകാർക്ക് തന്നെ മനോഹരമായി ഒരുക്കിവെക്കാൻ കഴിയുന്ന ഇടമായിരിക്കണം വീടിെൻറ ഒരോ കോണും എന്നായിരുന്നു വീട്ടുടമ ആവശ്യപ്പെട്ടത്. ഉടമയുടെ അഭിരുചിയറിഞ്ഞ് നവീനവും ആകർഷണീയവുമായ ശൈലിയിൽ വീട് അണിയിച്ചൊരുക്കാൻ ഡിസൈനർ ദിലീപിന് കഴിഞ്ഞു.
എക്സീറ്റീരിയറിൽ നാച്ചുറൽ സ്റ്റോണുകൊണ്ടാണ് തൂണുകൾ നിർമ്മിച്ചിരിക്കുന്നത്. എലിവേഷനിൽ ഇരു വശങ്ങളിലായി ചുവരിൽ വളപട്ടണം ബ്രിക്സിെൻറ ഫീൽ കിട്ടുന്ന രീതിയിൽ ടൈലുകൾ പതിച്ചിരിക്കുന്നത് ട്രഡീഷ്ണൽ ലുക്ക് നൽകുന്നു.
കണ്ണൂർ പഴിശ്ശിനിക്കടവിൽ ശ്യാമാനന്ദ് ലക്ഷ്മൺ – ഷേർലി ദമ്പതിയുടെ സ്വപ്നം ഭവനം തീർത്തത് 2436 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ്. നാലു കിടപ്പുമുറികളും പൂജാമുറിയും ഫോയറുമെല്ലാം ഉൾപ്പെടുത്തി പാരമ്പര്യത്തിെൻറ തനിമയുടെ സമാകാലീന ശൈലിയിലെ പുതുമകളും കൈവിടാതെ വീടൊരുക്കി ഉടമയെ അമ്പരിപ്പിക്കാൻ ഡിസൈനർക്ക് കഴിഞ്ഞിട്ടുണ്ട്.
വീടിന്റെ ഓരോ മുക്കിലും മൂലയിലും പ്രകാശം നിറയുകയും ചൂട് കുറക്കുകയും ചെയ്യുന്ന തരത്തിൽ വെൻറിലേഷൻ നൽകിയിട്ടുണ്ട്. സ്ഥലം അല്പം പോലും പാഴാക്കാത്ത സ്പെയ്സ് പ്ലാനിങ്, ലാളിത്യം തോന്നുന്ന ഇന്റീരിയർ, അകത്തളങ്ങളിൽ കണ്ണിന് കുളിർമ നൽകുന്ന നിറഭേദങ്ങൾ, മിനിമം ആക്സസറീസ് ഉൾപ്പെടുത്തി ആകർഷണീയമാക്കിയ ഇടങ്ങൾ എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ഇൗ വീടിന് അവകാശപ്പെടാനുണ്ട്.
സിറ്റ് ഒൗട്ടിൽ നിന്നും പ്രധാനവാതിൽ തുറക്കുന്നത് ഫോയറിലേക്കാണ്. ആദ്യ കാഴ്ചയിൽ പരമ്പരാഗത ശൈലി അവംലബിച്ച് തടി ഫ്രെയിമിൽ ഒരുക്കിയെടുത്ത പൂജാമുറി. ഇടതുവശത്ത് ലിവിങ് സ്പേസ്. സ്റ്റെയർ സ്പേസ് കഴിഞ്ഞ് ഡൈനിങ് ഏരിയ. ഡിസൈനിൽ സ്വകാര്യതക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
ലളിതമായ സീലിങ്ങും ആവശ്യമറിഞ്ഞുകൊണ്ട് ലൈറ്റിങ്ങും ചെയ്തിരിക്കുന്നു. താഴെ ഇരുണ്ട ഷേഡിലുളള ഗ്രാനൈറ്റും ഒന്നാം നിലയിൽ വിട്രിഫൈൽ ടൈലുമാണ് വിരിച്ചിരിക്കുന്നത്.
Designer
Dileep Maniyeri
SHADOWS
Architectural & interior consultants.
Easthill, calicut-5
mobile no: + 91 94 96 93 10 35
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.