ഈ വീട്, സൗന്ദര്യമുള്ള സംരചന
text_fieldsഏതൊരു സംരചനയിലും എന്തെങ്കിലുമൊക്കെ വ്യത്യസ്തതയും പുതുമയും കാത്തു സൂക്ഷിക്കുക എന്നത് പ്രധാനമാണ് . ഏറ്റവും ഗുണമേന്മമയുള്ള മെറ്റീരിയലുകൾ വെറുതെ കൂട്ടിയിണക്കാതെ താമസിക്കുന്നവരുടെ ജീവിത ശൈലയോട് ചേർന്നു പേ ാകുംവിധം ഒരുക്കുന്നതിലാണ് മേന്മ. അത്തരം േമന്മകളും പുതുമകളും ലയിപ്പിച്ച് നിർമ്മാൺ ഡിസൈൻസിലെ പ്രിൻസിപ്പൽ ഡ ിസൈനറായ ഫൈസൽ നിർമ്മാൺ ബഷീറിന് വേണ്ടി പണിതീർത്ത ഗൃഹത്തിെൻറ വിശേഷങ്ങളിലേക്ക് കടക്കാം.
മലപ്പുറത്ത െ തിരൂർ എന്ന സ്ഥലത്ത് 6300 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ പണിതീർത്ത ഈ വീടിെൻറ സൗന്ദര്യ രഹസ്യം അതി െൻറ ഡിസൈൻ പുതുമയും പ്രൗഢിയും തന്നെയാണ്.
ഇരുവശവും തലയെടുപ്പോടെ നിൽക്കുന്ന തെങ്ങിൻ തോപ്പുകളും ചുറ്റുമുള്ള ഹരിതാഭയും വീട ിെൻറ എലിവേഷനെ എടുത്തു കാണിക്കുന്നു. ലെവൽ വ്യതിയാനം വരുത്തിയ വീടിെൻറ റൂഫിങ് രീതിയും അതിനിണങ്ങ ും വിധമുള്ള വീടിെൻറ പഠിപ്പുരയും ആരുമൊന്ന് നോക്കി പോകും.
കാലികമായ ഫാഷനുകൾ സമന്വയിപ്പിച്ച് ആഡം ബര പ്രൗഢിയോടെ വാർത്തെടുത്തിരിക്കുകയാണ് അകം പുറം.
നവ്യാനുഭൂതി തീർത്ത് ഉൾത്തളങ്ങൾ
ഗസ്റ്റ്, ലിവിങ്, ഏരിയ, ഡൈനിങ് ഏരിയ, ഫാമിലി ലിവിങ്, ലേഡീസ് ലിവിങ്, കോർട്ട് യാർഡ്, പ്രയർ ഏരിയ, ഇരുനിലകളിലായി അഞ്ച് ബെഡ്റൂമുകൾ, അപ്പർ ലിവ ിങ്, ഓഫിസ് സ്പേസ്, ഹോം തിയറ്റർ, കിച്ചൻ, വർക്ക് ഏരിയ എന്നിങ്ങനെയാണ് ഉൾത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്. ഓരോ ഇടത്തു നിന്നും ഓരോ ആംപിയൻസ് പ്രദാനം ചെയ്യുംവിധമുള്ള സജ്ജീകരണങ്ങളാണ് കൊടുത്തിട്ടുള്ളത്.
വീടിനകത്ത് നടുക്കായി സജ്ജീകരിച്ചിട്ടുള്ള കോർട്ട്യാർഡാണ് ശ്രദ്ധാകേന്ദ്രം. ഈ കോർട്ട്യാർഡിനെ ബന്ധിപ്പിച്ചാണ് ബാക്കി സ്പേസുകളുടെ ഒരുക്കങ്ങൾ. ഗ്ലാസിെൻറ പർഗോളക്ക് സപ്പോർട്ട് നൽകിയിരിക്കുന്നത് ജി.ഐ ഫ്രെയിം ആണ്. ഏതൊരു സ്പേസിൽ നിന്നും ഈ കോർട്ട്യാർഡിലേക്ക് കാഴ്ച എത്തുംവിധമാണ് ക്രമീകരിച്ചിട്ടുള്ളത്.
കോർട്ട്യാർഡിൽ വൈറ്റ് പെബിളുകൾ വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. നാച്വറൽ പ്ലാൻസ് ഇവിടെ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇവിടെ നൽകിയിരിക്കുന്ന ഗ്ലാസ് പില്ലറുകളും ലൈറ്റ് ഫിറ്റിങ്ങുകളും നവ്യാനുഭൂതി പ്രദാനം ചെയ്യുന്നു.
സൗകര്യത്തികവോടെ
വിശാലമായ സ്പേസുകളാണ് ഇൻറീരിയറിെൻറ പ്രത്യേകത. സൗന്ദര്യവും ഒപ്പം തന്നെ സൗകര്യവും മാനദണ്ഡമായി നൽകിക്കൊണ്ടുള്ള ഡിസൈൻ രീതികൾക്കാണ് ഫൈസൽ ഇവിടെ മുൻതൂക്കം നൽകിയിട്ടുള്ളത്.
ഡബിൾ ഹൈറ്റ് സ്പേസിലാണ് സ്റ്റെയർ കേസ് ഡിസൈൻ. ഇവിടെ കൊടുത്തിട്ടുള്ള സ്കൈലൈറ്റിയുടെ വരുന്ന സൂര്യപ്രകാശം അകത്തളങ്ങളെ പ്രകാശ പൂരിതമാക്കുന്നു. പത്തു പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധമുള്ള ഡൈനിങ് ടേബിളാണ് ഇവിടെ കൊടുത്തിട്ടുള്ളത്.
സീലിങ്ങിലെ വൈവിധ്യമാണ് ഡൈനിങ്ങിെൻറ സവിശേഷത. ഇരിപ്പിട സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് അപ്പർ ലിവിങ്. ഒരു ഹോം തിയറ്ററും അപ്പർ ലിവിങ്ങിൽ കൊടുത്തിട്ടുണ്ട്. കിടപ്പ് മുറികൾ ഒഴികെ ബാക്കി എല്ലായിടത്തും ന്യൂട്രറൽ നിറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
നിറങ്ങളെ കൂട്ടുപിടിച്ച്
താമസിക്കുന്നവരുടെ മനസ്സിന് സന്തോഷം പകരുന്ന നിറങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതിനാൽ വ്യത്യസ്തമായ കളർ തീമുകളുടെ അകമ്പടിയോടെയാണ് കിടപ്പ് മുറികളുടെ സജ്ജീകരണം. ഹെഡ് റെസ്റ്റിനും സീലിങ്ങിനുമൊക്കെ ഡിസൈൻ നയങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് സൗന്ദര്യം ഇരട്ടിപ്പിക്കുന്നുണ്ട്.
പ്രൗഡിയോടെ അടുക്കള
പ്രൗഢ ഗംഭീരമായിട്ടാണ് അടുക്കള ഡിസൈൻ വിശാലമായ ഡിസൈൻ രീതിയാണിവിടെ. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിനും ഇവിടെ സ്ഥാനം കൊടുത്തിട്ടുണ്ട്. കിച്ചെൻറ കൗണ്ടർ ടോപ്പിന് ബ്ലാക് ഗ്രാനെറ്റാണ്.
പുൾ ഔട്ട് യൂണിറ്റുകളും ഇവിടെ യഥേഷ്ടം കൊടുത്തിട്ടുണ്ട്. ഫോൾസീലിങ്ങിെൻറ വൈവിധ്യം ഇവിടെയും കാണാവുന്നതാണ്. ഇങ്ങനെ താമസിക്കുന്നവരുടെ മനസറിഞ്ഞ്, അവരുടെ മനസ് നിറഞ്ഞ സുന്ദര സൃഷ്ടിയാണ് മലപ്പുറത്തെ ഈ വീട്.
കൂടുതൽ ചിത്രങ്ങൾ
വീട്ടുടമ - ബഷീർ
സ്ഥലം - തിരൂർ, മലപ്പുറം
പണി പൂർത്തിയായ വർഷം - 2018
വിസ്തീർണം - 6300 sqft
ഡിസൈൻ - ഫൈസൽ നിർമ്മാൺ
നിർമ്മാൺ ഡിസൈൻ, മഞ്ചേരി
9895978900
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.