കന്റംപററി ശൈലിയിലൊരു ലളിത ഭവനം
text_fieldsവീടു പണിയാൻ ഉദ്ദേശിക്കുന്നത് വീതി കുറഞ്ഞ് നീളത്തിൽ കിടക്കുന്ന സ്ഥലമാണ്. പ്ലോട്ടിെൻറ അഭംഗി അറിയാത്ത വിധം മനോഹരമായ വീട് വേണം. എലിവേഷനിൽ ഏച്ചുകെട്ടലില്ലാത്ത വിധം വീടിനോട് ചേർന്ന് ചാർറ്റഡ് അക്കൗണ്ടൻറായ ഗൃഹനാഥന് ഒാഫീസ് ഒരുക്കാൻ... വീടിനെ കുറിച്ച് കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് മിഥുൻ ആനന്ദ് ആർക്കിടെക്ടിനെ സമീപിച്ചത്.
10 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ള ആ പ്ലോട്ടിൽ തന്നെ കളയൻറിെൻറ എല്ലാ ആവശ്യങ്ങളും അഭിരുചികളും തിരിച്ചറിഞ്ഞ് വീടൊരുക്കാൻ ആർക്കിടെക്റ്റ് ഡിസൈനർ മുഹമ്മദ് ഷാഫിക്ക് കഴിഞ്ഞു.
2800 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ കാർപോർച്ചും ഒാഫീസും നാലു കിടപ്പുമുറികളും കോർട്ട് യാർഡ് വരെ ഉൾപ്പെടുത്തിയാണ് വീടൊരുക്കിയത്. എലിവേഷൻ ലളിതമെങ്കിലും പ്രത്യേക പിരമിഡ് പ്ലാസ്റ്ററിങ്ങിലൂടെ വ്യത്യസ്തത നൽകി. ബോക്സ് ശൈലി നൽകിയ സിങ്കിൾ ഡോർ വിേൻറായും സൺഷേഡിനു പകരം പരീക്ഷിച്ച പർഗോളയുമെല്ലാം എലിവേഷന് പുതുഭാവം നൽകുന്നു.
പോർച്ചിനും സിറ്റ് ഒൗട്ടിനും മുകളിലായി ഒാഫീസ് റൂം. അകത്തളത്തിലൂടെ പ്രവേശനം വേണ്ടെന്ന് നേരത്തെ അദ്ദേഹം ആവശ്യപ്പെട്ടതിനാൽ പോർച്ചിെൻറ അരികിലൂടെ സ്റ്റെയർ നൽകി. ഒറ്റനോട്ടത്തിൽ ആർക്കും ഇത് മനസിലാക്കാൻ കഴിയില്ല.
പ്രധാന വാതിൽ തുറക്കുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. തുടർച്ചയെന്ന വണ്ണം ഫാമിലി ലിവിങ് സ്പേസ്. പൂജാ മുറിക്കുള്ള സ്പേസും ഫാമിലി ലിവിങ്ങിലാണ് ഒരുക്കിയത്. ഇൻറീരിയർ വളരെ ലളിതമായ രീതിയിലാണ് ചെയ്തത്. ഫാൾസ് സീലിങ്ങും ജിപ്സത്തിൽ വുഡൻ പെയിൻറ് നൽകി മച്ചിെൻറ പ്രതീതി നൽകുകയും ചെയ്തിരിക്കുന്നു. ഫർണിച്ചറും സ്റ്റെയറുമെല്ലാം തടി ആയതിനാൽ തറയിൽ െഎവറി–വുഡൻ നിറങ്ങളുടെ വിട്രിഫൈഡ് ടൈൽ നൽകി.
ഫാമിലി ലിവിങ്ങിൽ സ്റ്റെയറിന് താഴെയായി കോർട്ട് യാർഡ് ഒരുക്കി. പെബിൾ കോർട്ടിന് പകരം ആർട്ടിഫിഷ്യൽ ഗ്രാസും ഗ്രീൻ പ്ലാൻറ്സും വിരിച്ച് ലാൻഡ്സ്കേപ്പാക്കിയത് അകത്തളത്തിന് പുതുമ നൽകുന്നുണ്ട്.
- ഡൈനിങ്ങിൽ പ്ലൈവുഡും ഗ്ലാസും ഉപയോഗിച്ച് നവീന ശൈലിയിൽ കോക്കറി ഷെൽഫ് പണിതു.
- മേശയുടെ രൂപത്തിലുള്ള വൈറ്റ് വാഷ് കൗണ്ടർ പുതുമയുള്ളതാണ്. ടവലും മറ്റും സൂക്ഷിക്കാൻ താഴെ സ്റ്റോറേജും നൽകിയിട്ടുണ്ട്.
- ഒരേ ഡിസൈനിലുള്ള വിട്രിഫൈഡ് ടൈലാണ് എല്ലാ മുറികളിലും ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. ഫ്ലോറിങ്ങിലും വുഡൻ ടച്ച് കൊണ്ടുവരുന്നതിന് ബ്രൗൺ ടൈലുകൾ കൊണ്ട് ഡിസൈൻ നൽകി.
- അടുക്കളയിൽ മാത്രം മാറ്റ് ഫിനിഷ് ഉള്ളതും അൽപം നിറം അൽപം കൂടി കടുത്തതുമായ ടൈൽ നൽകി. എല്ലായിടത്തും ഒരേ ടൈൽ ഉപയോഗിച്ചതു കൊണ്ട് ടൈലിന്‍റെ വേസ്റ്റേജ് കുറഞ്ഞു.
- വെന്‍റിലേഷന് പ്രാധാന്യം നൽകിയതിനാൽ വീടിനുള്ളിൽ നിറയെ കാറ്റും വെളിച്ചവും ലഭിക്കുന്നു.
- താഴെയും മുകളിലുമുള്ള മാസ്റ്റർ ബെഡ്റൂമുകളിൽ ബാത്ത്റൂം കൂടാതെ ഡ്രസിങ് സ്പേസും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.