ഇരുശൈലികളിൽ ഒരു വിസ്മയ ഭവനം
text_fieldsവീട്ടുടമ: അഭിലാഷ് പെരുമ്പള്ളി
സ്ഥലം: ചൊവ്വൂർ, തൃശൂർ
വിസ്തീർണം: 2612 sqft
നിർമാണം പൂർത്തിയായ വർഷം:
േപ്ലാട്ട്: 21 സെൻറ്
രൂപകൽപന: ഫൈസൽ നിർമാൺ
പാരമ്പര്യ ഭംഗിയും ആധുനിക ഭംഗിയും ഒത്തിണങ്ങിയ വീട ്, തൃശൂർ ജില്ലയിലെ ചൊവ്വൂരിൽ സ്ഥിതിചെയ്യുന്ന അഭിലാഷിെൻറ വീടിന് വിശേഷണങ്ങൾ ഏറെയാണ്. 21 സെൻറിൽ 2 612 സ്ക്വയർഫീറ്റിൽ രണ്ട് നിർമാണ ശൈലികൾ സമന്വയിപ്പിച്ചാണ് നിർമാൺ ഡിസൈൻസ് വീട്ടുടമയുടെ അഭിലാഷം നിറവേറ്റിയത ്.
തട്ടുതട്ടായുള്ള വീടിെൻറ മുഖപ്പ് പരമ്പരാഗത ശൈലിയോട് ചേരുേമ്പാൾ എലിവേഷനിൽ നൽകിയിരിക്കുന്ന പ ില്ലറുകൾ ആധുനിക ശൈലിയോട് ചേർന്നുനിൽക്കുന്നതിനൊപ്പം ഇതൊരു ഡിസൈൻ എലമെൻറായും വർത്തിക്കുന്നു.
സൗകര്യങ്ങളെല് ലാം ഒറ്റനിലയിൽ ഒരുക്കിയാൽ മതിയെന്ന അഭിലാഷിെൻറയും കുടുംബത്തിെൻറയും ആവശ്യപ്രകാരം ഇൗ വീട് ഡിസൈൻ ചെയ്തത് നിർമാൺ ഡിസൈൻസിലെ ഫൈസലാണ്. എലിവേഷനൊത്ത കോംപൗണ്ട്വാളും എക്സ്റ്റീരിയറിെൻറ ഭംഗി കൂട്ടുന് നു.
മഴ പെയ്യുേമ്പാൾ വീഴുന്ന വെള്ളം മഴവെള്ള സംഭരണിയിലേക്കെത്താൻ പാത്തികളും നൽകിയിട്ടുണ്ട്. മുറ്റത്ത് വ െള്ളം തങ്ങിനിൽക്കാതെ ഭൂമിയിലേക്ക് താഴും വിധമാണ് കരിങ്കല്ല് പാകിയിരിക്കുന്നത്.
കാറ്റിനും വെട്ടത്തിനും സ്വാഗതം
സൂര്യകിരണങ്ങൾ ഉള്ളിലേക്കെത്തും വിധം നീളൻ ജനാലകളും പരമാവധി പാർട്ടീഷനുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈൻ രീതികളും ഇൻറീരിയറിനെ തുറന്നതും വിശാലവുമാക്കുന്നു.
സമകാലിക ശൈലിയിലെ ഡിസൈൻ ആശയങ്ങൾക്കൊപ്പം പരമ്പരാഗത ശൈലി ഘടകങ്ങൾകൂടി ഉൾചേർത്തുകൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് അകത്തളത്തിെൻറ പ്രത്യേകത. ഇൻറീരിയറിെൻറ ആകെ ഭംഗിക്ക് ഇണങ്ങുംവിധം ഫർണിച്ചറുകളും ഫർണിഷിങുകളും ക്രമീകരിച്ചു. ഉചിതമായ ലൈറ്റ് ഫിറ്റിങുകൾ ഇൻറീരിയറിെൻറ ആംപിയൻസ് കൂട്ടുന്നു.
ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിങ്ങനെയാണ് വീട്ടിലെ ക്രമീകരണങ്ങൾ. ഫ്ളോറിങിന് വിട്രിഫൈഡ് ടൈലും വുഡൻ ഫ്ളോറിങും നൽകി. പാസേജിന് സീലിങ്ങിൽ നൽകിയിരിക്കുന്ന സ്കൈലൈറ്റുകൾ കാറ്റിനും വെട്ടത്തിനും സ്വാഗതേമാതുന്നു.
സിറ്റൗട്ടിനും കോർട്ട്യാർഡിനും ഇടയിലായിട്ടാണ് ഡൈനിങ് ഏരിയ. ലിവിങ്ങിനേയും ഡൈനിങിനേയും തമ്മിൽ വേർതിരിച്ചിരിക്കുന്നത് സി.എൻ.സി ഡിസൈൻ ചെയ്ത ജാളി പാർട്ടീഷനാണ്.
ഡൈനിങിൽ നിന്നും പുറത്തെ പാഷിയോയിലേക്ക് കാഴ്ച ചെന്നെത്തും വിധം സജ്ജീകരിച്ചു. ഫാമിലി ലിവിങിനോട് ചേർത്തുതന്നെ പ്രയർ ഏരിയയും ഒരുക്കി.
മിതത്വം
വിശാലമായിട്ടാണ് 3 കിടപ്പ് മുറികളും ഒരുക്കിയിട്ടുള്ളത്. ഇൻബിൽറ്റ് വാർഡ്രോബുകളും ഡ്രസിങ് സ്പേസും അറ്റാച്ച്ഡ് ബാത്റൂമും കൂടിയതാണ് മൂന്ന് കിടപ്പ് മുറികളും.
അനാവശ്യ അലങ്കാരങ്ങളെ മാറ്റിനിർത്തി ലളിതവും സുന്ദരവും ശാന്തവുമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടുള്ള ഡിസൈൻ നയങ്ങളാണ് എല്ലാ മുറികളിലും സ്വീകരിച്ചിട്ടുള്ളത്.
ഒാപ്പൺ ശൈലി സ്വീകരിച്ചുകൊണ്ടുള്ള ഡിൈസൻ നയങ്ങളാണ് അടുക്കളയിലും കാണാൻ കഴിയുക. കൗണ്ടർ ടോപ്പിന് കൊറിയൻ സ്റ്റോൺ ആണ് നൽകിയിരിക്കുന്നത്.
സ്റ്റോറേജ് യൂനിറ്റുകൾക്ക് പരമാവധി പ്രാധാന്യം കൊടുത്തിട്ടുണ്ട്. കബോർഡുകൾക്ക് മറൈൻ പ്ലൈവുഡാണ് ഉപയോഗിച്ചിട്ടുള്ളത്.
ഇരു ശൈലികൾ കൂട്ടിയിണക്കി ഒരുക്കിയ അഭിലാഷിെൻറയും കുടുംബത്തിെൻറയും ഇൗ വീട് രൂപഭംഗികൊണ്ടും സമീപപ്രദേശത്തെ മറ്റു വീടുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു.
ഡിസൈനർ: ഫൈസൽ
നിർമാൺ ഡിസൈൻസ്
മഞ്ചേരി
Ph: 9895978900
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.