പുല്ലാരയിലെ സ്വപ്നക്കൂട്
text_fieldsട്രഡീഷണല്‍ വീട് സങ്കല്‍പങ്ങള്‍ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള എക്സ്റ്റീരിയറും കണ്ണിന് ഇമ്പം പകരുന്ന നിറക്കൂട്ടുകളും വിശാലമായ പുല്‍ത്തകിടിയും പ്രൗഢി വിളിച്ചോതുന്ന എലവേഷനുമൊക്കെയായി കാഴ്ചയെ സമ്പന്നമാക്കുകയാണ് പി.പി.ജംഷീദിന്റെ വീട്.
സ്ലോപ് റുഫ് ഡിസൈനിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടുവെക്കാനുദ്ദേശിച്ച സ്ഥലം ചരിഞ്ഞായതിനാൽ പ്ലോട്ടിന്റെ അരമീറ്റര്‍ ഹൈറ്റ് കുറച്ചിട്ടാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. േപ്ലാട്ടിലുണ്ടായിരുന്ന കിണറും വീടിനു മുന്നിൽ നിലനിർത്തിയിട്ടുണ്ട്. 2950 സ്‌ക്വയര്‍ ഫീറ്റാണ് വിസ്തീർണത്തിലാണ് വീട് ചെയ്തിരിക്കുന്നത്.
മലപ്പുറം പൂക്കോട്ടൂരിലെ പുല്ലാരയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ വീട് ജംഷീറിെൻറ സ്വപ്നത്തോളം മനോഹരമാക്കാൻ ഡിസൈനിംഗും എഞ്ചിനീയറിംഗും നിര്‍വ്വഹിച്ചത് മോങ്ങം നെസ്റ്റ ഡെവലപ്പേഴ്സിലെ ഇര്‍ഷാദ്,സഫ്‌വാന്‍ എന്നിവരാണ്.
ഗേറ്റ് കടന്ന് വീട്ടിലേക്ക് പ്രവേശിക്കുന്ന ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് വീടിനു നൽകിയ കളർമ്പിനേന്‍. കമാനം, ഇൻറര്‍ലോക് പാകിയ മുറ്റം, ചുമരുകള്‍ എന്നിവ കോഫീ ബ്രൗൺ- വൈറ്റ് കോമ്പിനേഷനിലാണ് ചെയ്തിരിക്കുന്നത്. ഈ നിറങ്ങളുടെ കോമ്പിനേഷനിലുള്ള തീം വീടിന്റെ മൊത്തത്തിലുള്ള ലുക്കിനെ സുന്ദരമാക്കുന്നു.
സിറ്റൗട്ടിെൻറ സൈഡിലാണ് കാര്‍പോര്‍ച്ചിന് സ്ഥാനം നല്‍കിയിരിക്കുന്നത്. മഴയത്ത് നയയാതെ പോര്‍ച്ചിലെത്താന്‍ ഇത് സഹായിക്കുന്നു. സിറ്റൗട്ടില്‍ നിന്നും മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന ഫോര്‍മല്‍ ലിവിംഗ് സ്‌പെയ്‌സിലേക്കു പ്രവേശിക്കാം.
ഇന്റീരിയല്‍ പോര്‍ഷന്‍ ഡിസൈന്‍ വൈറ്റ് ആൻറ് ഡാര്‍ക് മൈക്ക ഫിനീഷിംഗാണ് ചെയ്തിരിക്കുന്നത്. ലിവിങ് ഡബിള്‍ ഹൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. സീലിംഗിലെ പര്‍ഗോളയും ഡിസൈനിംഗിെൻറ ഭംഗികൂട്ടുന്നു. ഡബിൾഹൈറ്റായതിനാൽ കൂടുതൽ വെളിച്ചവും കാറ്റും എത്തുന്നു. ചുവരിൽ നൽകിയിരിക്കുന്ന ആകര്‍ഷകമായ ഇന്‍സ്റ്റലേനും വുഡന്‍ ബ്ലോക്കസും ലിവിങ്ങിെൻറ മനോഹാരിത കൂട്ടുന്നു.
യു ആകൃതിയിലുള്ള സോഫ സെറ്റും വുഡ് ഗ്ലാസ്സ് കോമ്പിനേഷനിലുള്ള ടീപോയിയുമാണ് ഫോര്‍മല്‍ ലിവിംഗിലെ പ്രധാന ഫര്‍ണിച്ചറുകള്‍. ഇറ്റാലിയന്‍ മാര്‍ബിളാണ് നിലത്ത് പാകിയിരിക്കുന്നത്. താഴെ ലിവിംഗ് റും, ഫാമിലി ലിവിംഗ് ഏരിയ, ഡൈനിംഗ്ഏരിയ രണ്ട് ബെഡ്‌റൂം (ബാത്ത് റൂം അറ്റാച്ചഡ്്), കിച്ചണ്‍, പ്രാർത്ഥനാ മുറി എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ഡൈനിംഗ് ഏരിയയോട് ചേര്‍ന്നാണ് ഫാമിലി ലിവിംഗ് ഏരിയ. ഫാമിലി ലിവിംഗിന്റെ സ്വകാര്യതക്കായി വുഡന്‍ പാര്‍ട്ടീഷന്‍ കൊടുത്തിരിക്കുന്നു.
റെക്ട് ആംഗിള്‍ ഷെയ്പിലുള്ള ഹാളിനെ മൂന്ന് പോര്‍ഷനായി ഭാഗിച്ച് ഡൈനിംഗ് ഏരിയ്, ഫാമിലി ലിവിംഗ്, കോട്ടയാഡ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഡൈനിംഗ് ഹാളിനെ വുഡൻ പാര്‍ട്ടീഷന്‍ വാള്‍ നല്‍കിയാണ് വേർതിരിച്ചിരിക്കുന്നത്. ഫാമിലി ലിവിംഗില്‍ ഒരു വാളിന് സ്റ്റോണ്‍ ക്ലാഡി നല്‍കിയിട്ടുണ്ട്. ക്ലാഡിങ്ങിനെ മനോഹരമാക്കാൻ എല്ലോയിഷ് വാം ലൈറ്റ് നല്‍കിയിട്ടുണ്ട്.
ഡൈനിങ് ടേബിളിന് മുകളിലുള്ള ഹാങിംഗ് ലൈറ്റുകൾ ഇൗ സ്പേസിനെ മനോഹരമാക്കുന്നു. വലിയൊരു ക്രോക്കറി ഷെല്‍ഫും ഡൈനിംഗ് ഏരിയയിൽ കൊടുത്തിട്ടുണ്ട്.
200 സ്‌ക്വയര്‍ഫീറ്റ് വിസ്തീർണത്തിൽ ഒരുക്കിയിട്ടുള്ള വലിയ അടുക്കളയാണ് വീടിന്റെ മറ്റൊരു സവിശേഷത. അടുക്കളയുടെ അരികിലായി സ്റ്റോര്‍ റൂമും വര്‍ക്ക് ഏരിയയുമുണ്ട്.
അടുക്കളയുടെ വിശാലതയും ഇൻറീരിയര്‍ വര്‍ക്കും എടുത്തുപറയേണ്ട പ്രത്യേകതയാണ്. എല്‍ ആകൃതിയിലുള്ള കൗണ്ടറാണ് സജീകരിച്ചിരിക്കുന്നത്. അതിനു മുകളിലായി കാബിനുകള്‍ സെറ്റ്‌ചെയ്തിരിക്കുന്നു. വലതു വശത്തായി അയണിംഗ് ഏരിയയും കൊടുത്തിട്ടുണ്ട്.
ഫസ്റ്റ് ഫ്‌ളോറില്‍ രണ്ട് ബെഡ്‌റൂമുകളാണുള്ളത്. തിയേറ്റർ ഏരിയയും ബാൽക്കണിയും നല്‍കിയിട്ടുണ്ട്. മനോഹരമായ വാൾ ഡിസൈനാണ് ബെഡ്‌റൂമിന്റെ മുഖ്യ ആകര്‍ഷണം. ലളിതമായ ഫര്‍ണിഷിംഗാണ് കിടപ്പുമുറികൾക്ക് നല്‍കിയിരിക്കുന്നത്.
മനസ്സില്‍ ആഗ്രഹിച്ച വീട്, ഇർഷാെൻറയും സഫ്വാെൻറയും സഹായത്തോടെ മനോഹരമായി ഒരുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് പ്രവാസിയായ ജംഷീറും കുടുംബവും.
തയാറാക്കിയത്: ഫഹദ് സലീം
NESTA DEVELOPERS,
Punna tower Calicut road,
mongam ,malappuram
Contact: nestadevelopers@gmail.com
+919747102848 , +9190619344 44/47
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.