വൈറ്റ് ഹൗസ് വിശേഷങ്ങൾ
text_fieldsഎലിവേഷനിൽ ആഡംബരമൊന്നും വേണ്ട, എന്നാൽ സൗകര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകരുത്. അകത്തളത്തിൽ വെളിച്ചവും വായു സഞ്ചാരവുമുണ്ടായിരിക്കണം- വീടിനെ കുറിച്ചുള്ള ഉടമയുടെ സ്വപ്നങ്ങൾ കൻറംപററി ശൈലിയിലുളള ‘വൈറ്റ് ഹൗസി’ലൂടെ ഡിസൈനർ പൂർത്തീകരിച്ചു.
ഇരുനിലയിൽ രണ്ടും വീതം കിടപ്പുമുറികൾ. നാലുമുറികളിലും ബാത്ത്റൂമും ഉൾപ്പെടുത്തി. 1426 ചതുരശ്ര അടിയാണ് ഒന്നാം നിലയുടെ വിസ്തൃതി. സിറ്റ് ഒൗട്ടിൽ ഇൻബിൽറ്റ് ഇരിപ്പിടമുണ്ട്. ലിവിങ് സ്പേസും ഡൈനിങ്ങും തമ്മിൽ ചുവരുകളാൽ വേർതിരിച്ചിട്ടില്ല. ലിവിങ് സ്പേസിൽ നിന്നും പ്രവേശിക്കുന്നത് വിശാലമായ ഡൈനിങ് ഏരിയയിലേക്കാണ്. ഡൈനിങ്ങിെൻറ ഒരു വശത്തിലൂടെ സ്റ്റെയർകേസ് ഡിസൈൻ ചെയ്തിരിക്കുന്നു. സ്റ്റെയറിെൻറ താഴെയുള്ള സ്പേസ് സ്റ്റോറേജായും ഒരു വശത്തെ വാഷ് ഏരിയയായും മാറ്റിയിരിക്കുകയാണ്.

ഡൈനിങ്ങിെൻറ ഒരുവശത്ത് കോർട്ട്യാർഡും അതിനോട് ചേർന്ന് ചെറിയൊരു പൂജാമുറിയും ഒരുക്കിയിട്ടുണ്ട്. കിടപ്പുമുറികളെല്ലാം ഡൈനിങ് ഏരിയയിലേക്കാണ് തുറക്കുന്നത്. ഇവിടുന്ന് അടുക്കളയിലേക്കും വർക് ഏരിയയിലേക്കും പ്രവേശിക്കാം.
ഒന്നാം നില 992 ചതുരശ്രയടി വിസ്തീർണത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റെയർകേസ് കയറിച്ചെല്ലുന്നത് ഒരു ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ നിന്നും രണ്ടു കിടപ്പുമുറികളിലേക്കും ബാൽക്കണിയിലേക്കും പ്രവേശിക്കാം. ഒന്നാംനിലയിൽ രണ്ടുവശത്തായി ഒാപ്പൺ ടെറസും നൽകിയിട്ടുണ്ട്. ഇരുനിലകളിലും ബാത്ത്റൂമുകൾ ഒരേസ്ഥാനത്ത് നിർമ്മിച്ചത് പ്ലംബിങ് ചാർജുകൾ കുറച്ചു.

അടുക്കള ഉൾപ്പെടെ തറയിൽ ഗ്രാനൈറ്റാണ് ഉപയോഗിച്ചത്. അടുക്കളയിൽ സ്റ്റോറേജിന് പ്രാധാന്യം നൽകിയിട്ടുണ്ട്. കബോർഡുകൾ എഎം.ഡി.എഫിലാണ് ചെയ്തത്. കൂടുതൽ വെളിച്ചം കിട്ടുന്നതിന് വേണ്ടി കബോർഡുകളും ചുവരുമെല്ലാം വെള്ള നിറത്തിലാണ് ഒരുക്കിയത്.
Plan

Designer: Dileep
SHADOWS
Aradhana building,
Kunduparamab,
calicut

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.