ഇത്തിരി വീട്ടിൽ ഒത്തിരി സ്ഥലം
text_fields1000 സ്ക്വയർ ഫീറ്റ് വീടിെൻറ വിശാലത കണ്ടാൽ ആരും അമ്പരക്കും. ഓരോ ഇഞ്ച് സ്ഥലവും അതീവ വൈദഗ്ധ്യത്തോടെ ഉപയോഗപ്പെടുത്തിയാണ് ‘വൈ
ബ്രൻറ്’ -എന്നു വിശേഷിപ്പിക്കാവുന്ന ഇൗ വീടിെൻറ നിർമ്മിതി. ഫർണിഷിങ് അടക്കമുള്ള ഫിനിഷിങ് പ്രവൃത്തികൾ ഉൾപ്പെടെ 15 ലക്ഷം രൂപയോളമാണ് ഇതിന് ചെലവായെന്ന് കേൾക്കുേമ്പാൾ വീണ്ടും അതിശയപ്പെടും.
ഒരു ഹൗസ് പ്ലോട്ടായി തെരഞ്ഞെടുക്കാൻ മടിക്കുന്ന രൂപമുള്ള അഞ്ചു സെൻറിലാണ് നിർമിതി. ഒട്ടും മരം തൊടീക്കാതെ സ്റ്റീലാണ് ഉപയോഗിച്ചിട്ടുള്ളത്. നിർമാണം കഴിഞ്ഞും ഫിറ്റ് ചെയ്യാമെന്നതും മെയ്ൻറനൻസ് എളുപ്പമാണെന്നതും സ്റ്റീലിെൻറ മേന്മയാണ്. പ്രധാന വാതിലുകൾ സ്റ്റീലിലും അകത്തുള്ളവ ഗ്ലാസിലുമാണ് ചെയ്തിരിക്കുന്നത്. ഇത് ഏറെ ചെലവു കുറച്ചു. ഒറ്റ നിലയായി ചരിച്ചു വാർത്തിരിക്കുന്ന മേൽക്കൂരയുടെ ജാനി (രണ്ടു സ്ലാബും ചേരുന്ന ഭാഗെത്ത ഉയരം കൂടിയ ഇടം) ഭാഗം വേർതിരിച്ചെടുത്ത് ഇടത്തട്ട് ഒരു ചെറു മുറിയാക്കി മാറ്റി. ഉയരം അധികം വേണ്ടാത്ത ഡൈനിങ് ഏരിയയാണ് ഇതിനടിയിലുള്ളത്. ഒറ്റനിലയാണെങ്കിലും, ഇങ്ങനെ വേർതിരിച്ചെടുത്ത മുറി ഇരുനിലയുടെ ഫീൽ തരുന്നു.
ഇൻബിൽറ്റ് ഫർണിച്ചറിെൻറ മേളനമാണ് മുറികളിൽ. ഇത് ചെലവ് വൻതോതിൽ കുറച്ചു. രണ്ടു ബെഡ്റൂമുകളിലും ബാത്ത്റൂം അറ്റാച്ച്ഡ് ആണ്.
മടക്കിവെച്ച ഒരു ഫ്രെയിം വലിച്ചിട്ടാൽ ഇടത്തട്ടും ബെഡ്റൂമായി ഉപയോഗിക്കാം. ഇതിലേക്കുള്ള ഗോവണിയും മടക്കിവെക്കാവുന്നതാണ്. ആവശ്യമുള്ളപ്പോൾ മാത്രം വലിച്ചെടുത്ത്ഉപയോഗിക്കുന്നതാകയാൽ ഇതിനായി സ്ഥലം പാഴാകുന്നില്ല. പാശ്ചാത്യനാടുകളിൽ കണ്ടുവരുന്ന ശൈലിയാണിത്.
ബെഡ്റൂമുകളിൽ കട്ടിലും അലമാരയും എഴുത്തുമേശയും ഇൻബിൽറ്റ് ആണ്. നിലത്തുനിന്ന് അൽപം കെട്ടി ഉയർത്തി കട്ടിലുണ്ടാക്കിയിരിക്കുന്നു. ഉള്ളിൽ സ്റ്റോറേജ് സ്പേസും നൽകി. ഇത്രയും ഭാഗത്തെ ഫ്ലോറിങ് ചെലവ് ഒഴിവായതും ലാഭമായി. തറയിൽനിന്ന് അൽപം ഉയർത്തിക്കെട്ടി അതിനുമേൽ അലൂമിനിയംകൊണ്ട് അലമാരയും ചുവരിനോട് ചേർത്ത് ഗ്ലാസിലുള്ള എഴുത്തുമേശയും നിർമിച്ചു. സ്ഥാപിച്ചിടത്തുനിന്ന് നീക്കാൻ കഴിയില്ല എന്ന ദോഷം മാത്രമേ ഇവക്കുള്ളൂ ഉള്ളൂ. എന്നാൽ, ഏറ്റവും അനുയോജ്യമായ സ്ഥലത്ത് സ്ഥാപിച്ചാൽ പിന്നെ നീക്കേണ്ട ആവശ്യം വരില്ലെന്ന് വീട്ടുടമ സുബൈർ പറയുന്നു.
ചുവരിൽ സ്റ്റീൽ പൈപ്പ് ഫിറ്റ് ചെയ്ത് അതിനുമുകളിൽ ഗ്ലാസ് ഇട്ടതാണ് ഡൈനിങ് ടേബിൾ. സ്ഥലവും പണവും ലാഭം. ലിവിങ് ഏരിയയിലെ സീറ്റിങ്ങും ഇൻബിൽറ്റു തന്നെ. ‘ L’ ഷേപ്പിലാണ് എട്ടുപേർക്കിരിക്കാവുന്ന സോഫ ഒരുക്കിയത്. ഒരു പടി കല്ലുവെച്ച് കെട്ടി അതിനുമേൽ മൂന്ന് അട്ടി സ്പോഞ്ചും നാലാമെത്ത അട്ടി ചാരുമാണ്. അത്യാവശ്യത്തിന് ഈ ചാര് നീക്കിയിട്ടാൽ കിടക്കാനുള്ള സൗകര്യവുമായി. സീറ്റിങ് സ്ഥാപിച്ച ഭാഗത്തും ഫ്ലോറിങ് ലാഭം.
അടുക്കളയിൽ ഗ്ലാസുകൊണ്ടാണ് എല്ലാം ഒരുക്കിയത്. ഓപൺ ഗ്ലാസ് തട്ടുകളും കാബിനറ്റിന് ഗ്ലാസ് വാതിലും പിടിപ്പിച്ചു. ചെലവു ചുരുങ്ങുന്നതോടൊപ്പം വൃത്തിയാക്കാനുള്ള എളുപ്പവുമുണ്ട്. വെളിച്ചം കടക്കുന്നതിനാൽ പാറ്റകൾ ഒളിച്ചിരിക്കുകയുമില്ല. ഇത്രയും കുറഞ്ഞ ഏരിയയുള്ള വീട്ടിൽ അലക്കുമുറിയും വീടിനകത്തുതന്നെ സെറ്റ് ചെയ്തിരിക്കുന്നു. അലക്കുയൂനിറ്റും തുണിവിരിച്ചിടാൻ അയയും ഇതിനുള്ളിലുണ്ട്. നാണയം പഞ്ച് ചെയ്തെടുത്ത് വേസ്റ്റ് വരുന്ന സ്റ്റെയിൻലസ് സ്റ്റീൽ സംഘടിപ്പിച്ചാണ് വർക് ഏരിയയുടെ ഗ്രിൽസ് തയാറാക്കിയിരിക്കുന്നത്. ഇടക്ക് പ്രാദേശിക വിപണിയിലെത്തുന്ന ഈ ഉൽപന്നത്തിന് മികച്ച ഗുണമേന്മയുണ്ടെന്ന് ആർകിടെക്ട് പറയുന്നു.
നിലത്ത് സെറാമിക് ടൈലാണ് വിരിച്ചത്. ഭാവിയിൽ വരുന്ന ചെലവ് ചുരുക്കാനാവും വിധമാണ് പെയ്ൻറിങ്. ആൾപൊക്കത്തിൽ കടുംനിറവും പിന്നെയുള്ള ഭാഗവും സീലിങ്ങും വൈറ്റും അടിച്ചു. അഞ്ചര സെൻറിൽ മുൻവശം പരമാവധി ലഭിക്കുന്ന തരത്തിലാണ് ഡിസൈൻ. ഒരു വലിയ വാഹനം കയറ്റാവുന്ന പോർച്ചുമുണ്ട്. മുന്നിലുള്ള കിണർ സ്ലാബിട്ട് ചെറുതാക്കി, അതിനോടു ചേർന്നുള്ള സ്പേസിൽ ഇരിപ്പിടവും തീർത്തുണ്ട്.
Plan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.