പഴമയുടെ തനിമ
text_fieldsവീട്ടുടമ: അബ്ദുറഹ്മാൻ
സ്ഥലം: മൂത്തേടം, നിലമ്പൂർ
പ്ലോട്ട്: 30 സെൻറ്
വിസ്തീർണം : 3200 സ്ക്വയർഫീറ്റ്
ഡിസൈൻ: ആർക്കിടെക്റ്റ് ഹരീഷ്
നിർമാണം പൂർത്തിയായ വർഷം 2018
പ്രകൃതിെയ തൊട്ടും തലോടിയും മണ്ണും മനസും നിറഞ്ഞൊരു വീട് സംഗീതസാന്ദ്രമായ ഒരു കലാഗേഹം, 3200 സ്ക്വയർഫീറ്റിൽ നിലമ്പൂരിലെ മൂത്തേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാജിം എന്ന നാലുകെട്ടിന് പ്രത്യേകതകൾ ഏറെയാണ്. കേരളീയ വസ്തുകലയുടെ ശിൽപചാരുത ആവാഹിച്ചെടുത്ത് രൂപകൽപന ചെയ്തത് ഗ്രീൻസ്ക്വയർ ആർക്കിടെക്റ്റ്സിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ ഹരീഷാണ്. വാദ്യോപകരണങ്ങളോടും സംഗീതത്തോടും ഒക്കെയുള്ള അബ്ദുറഹിമാെൻറ പ്രണയം താളാത്മകമായ അന്തരീക്ഷം അകത്തളങ്ങളിൽ സൃഷ്ടിക്കാൻ സഹായിച്ചു.
ലാൻസ്കേപ്പ്, കാലാവസ്ഥ എന്നീ ഘടകങ്ങൾക്ക് തുല്യപ്രാധാന്യം നൽകിയാണ് വീട് രൂപകൽപന ചെയ്തിട്ടുള്ളതെന്ന് ഹരീഷ് പറയുന്നു. പരമ്പരാഗത ശൈലിഘടകങ്ങൾ കൂട്ടിയിണക്കിയാണ് അകംപുറം ഒരുക്കിയിരിക്കുന്നത്. മുഖപ്പ്, തൂവാനപലക, ചാരുപടി എന്നിങ്ങനെ പഴമയുടെ ചാരുതകൾ ഉൾച്ചേർത്തു കൊണ്ടുള്ള ഡിസൈനാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
പ്രകൃതിയോടടുക്കാൻ
േപ്ലാട്ടിെൻറ ലെവൽ വ്യതിയാനം അതേപടി നിലനിർത്തിയാണ് വീട് ഡിസൈൻ ചെയ്തത്. നീളൻ പ്ലോട്ടിൽ ലാൻസ്കേപിനും തുല്യപ്രാധാന്യം നൽകിയിരിക്കുന്നു. മനോഹരമായി ഒരുക്കിയ പടിപ്പുരയും വീടിെൻറ ഹൈലൈറ്റാണ്. ഹൈറ്റ് കൂട്ടി വീട് പണിതതിനാൽ ഏതാനും സ്റ്റെപ്പുകൾ കൂടി വീടിലേക്ക് കയറാനായി നൽകിയിരിക്കുന്നു.
താഴെയുള്ള ലെവലിൽ കാർപോർച്ച് ഒരുക്കി. വിശാലമായ ലാൻസ്കേപ്പും വീടും ആഢ്യത്വം തുളുമ്പുംവിധം എടുത്തു നിൽക്കുന്നു. പ്രകൃതിയുടെ മനോഹാരിത ആവോളം നുകരാനാകുംവിധം ഒരു മീഡിയമായിട്ടാണ് ഇൗ വീടിനെ കാണാനാവുക.
അതിഥികൾക്കായ്
വീട്ടിലേക്കെത്തുന്ന അതിഥികളുടെ മനസിൽ കുളിർമയായി നിറഞ്ഞു നിൽക്കുന്ന വീടെന്ന് ഇതിനെ വിശേഷിപ്പിക്കാം. ചുറ്റുവരാന്തകളും ഇരിപ്പിട സൗകര്യങ്ങളും വെയിലും മഴയും വന്നെത്തുന്ന നടുമുറ്റവും സംഗീതസാന്ദ്രമായ അന്തരീക്ഷം അതിഥികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. താളാത്മകമായി ഉള്ളിലേക്കെത്തുന്ന കാറ്റിനും വെളിച്ചത്തിനും സ്വാഗതമരുളി ആവശ്യാനസുരണം കയറി ഇറങ്ങാൻ പാകത്തിന് ഒരുക്കിയ ജനാലുകളും ഒാപണിങ്ങുകളും എല്ലാം അകത്തളങ്ങളിൽ പോസിറ്റീവ് എനർജി കാത്തു സൂക്ഷിക്കുന്നു.
ഇൻറീരിയറിൽ നൽകിയിരിക്കുന്ന തടിയുടെ പാനലിങ്ങും പാർട്ടീഷനുകളും ആൻറിക് ഫർണീചറും വീടിനെ തീമിനോട് ചേർന്നു നിൽക്കുന്നു. ഉചിതമായ ലൈറ്റ്ഫിറ്റിങ്ങുകളും ഉൾത്തടങ്ങൾക്ക് നല്ല ആംപിയൻസ് നൽകുന്നു. ഭിത്തിയിലെ ടെക്സ്ച്ചറുകളും ഇൻറീരിയർ ഹൈലെറ്റാണ്.
ഫോക്കൽ പോയിൻറ്
12 അടി വീതിയും 14 അടി നീളവുമുള്ള കോർട്ട്യാർഡ് അഥവാ നടുമുറം ആണ് വീടിെൻറ ഫോക്കൽ പോയിൻറ്. നടുമുറ്റത്തിന് പ്രാധാന്യം നൽകിയാണ് വീടിെൻറ രൂപകൽപന. താഴെ നിലയിലുള്ള മൂന്ന് കിടപ്പുമുറികളും നടുമുറ്റത്തേക്ക് കാഴ്ച ചെന്നെത്തും വിധം ഒരുക്കി. കുളം എന്ന ആശയം കൂടി നടുമുറത്ത് പ്രാവർത്തികമാക്കിയതിനാൽ എല്ലായിടത്തും കുളർമ നിലനിൽക്കുന്നു.
നടുമുറ്റത്തിനു ചുറ്റും നൽകിയിരിക്കുന്ന ചാരുപടി എത്രപേർക്ക് വേണമെങ്കിലും ഇരിക്കാനുള്ള സൗകര്യമാണ്. പാട്ടുപാടാനും തബല വായിക്കാനും ഹാർമോണിയം വായിക്കാനുമൊെക്ക ഇൗ സ്പേസാണ് ഉപയോഗിക്കുന്നത്.
പഴമയിലെ മാസ്മരികത
സെൻറർ സപ്പോർട്ടിങ് സ്റ്റെയർകേസാണ് മറ്റൊരു ഹൈലൈറ്റ്. സ്റ്റെയറിനു താഴെയുള്ള ഭാഗം ഉപയുക്തമായി ഒരുക്കിയിരിക്കുന്നു. ൈഡനിങ് ഏരിയയോട് ചേർത്തുതന്നെ ലേഡീസ് സിറ്റിങ് എന്നിവയും കൂട്ടിയിണക്കി.
ഡൈനിങ്ങിനു പുറത്ത് ഒരു ഡെക്ക് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. ഇരുപ്പു സൗകര്യങ്ങൾക്ക് പ്രധാന്യം നൽകിയുള്ള ഡിസൈൻ രീതിയാണ് അകത്തളത്തിെൻറ എടുത്തു പറയത്തക്ക സവിശേഷത. േഫ്ലാറിങ്ങിന് മാർബണേറ്റ് വുഡൻ ഫിനിഷിങ് ടൈലുകളാണ് ആകമാനം ഉപയോഗിച്ചിട്ടുള്ളത്. 80/80െൻറ ടൈലുകൾ 20/80 അനുപാതത്തിൽ മുറിച്ചെടുത്താണ് വിരിച്ചിരിക്കുന്നത്. മാറ്റ് ഫിനിഷിങ്ങുള്ള ഇവ വുഡൻസ്ട്രിപ്പുകളായി തോന്നിക്കുകയും ചെയ്യും. നീളൻ സ്പേസുകളാണ് ഇൻറീരിയറിെൻറ ആകർഷണീയത.
മൂന്ന് കിച്ചണാണ് ഇൗ വീട്ടിലുള്ളത്. ഡൈനിങ് ഏരിയയിൽ നിന്ന് നേരിട്ട് കടക്കാവുന്ന മോഡുലാർ കിച്ചണും അതിനോട് ചേർന്ന വർക്ക് ഏരിയയും കിണർ ഉൾപ്പെടുത്തി മറ്റൊരു കിച്ചണും ഇവിടെ ഉണ്ട്. വിശാലമായിട്ടാണ് കിച്ചൻ ഡിസൈൻ.
ലളിതവും സുന്ദരവുമായ ഒരുക്കങ്ങളോടെയാണ് അഞ്ച് ബെഡ്റൂമുകളും ഒരുക്കിയിട്ടുള്ളത്. ഫർണിഷിങ്ങുകളിലെ നിറവ്യത്യാസം ഇൻറീരിയറിെൻറ ആംപിയൻസ് കൂട്ടുന്നുണ്ട്.
ഭൂമിയുടെ പ്രത്യേകത, കാലാവസ്ഥ എന്നീ ഘടകങ്ങളെ മുൻനിർത്തിയാണ് വീടിെൻറ രൂപകൽപന പഴമയുടെ തനിമ ചോരാതെയുള്ള ഡിസൈൻ രീതികൾ പ്രദേശത്തിനിണങ്ങും വിധം ഒരുക്കാനായതും വീടിനെ ആഢംബര പൂർണവും പ്രൗഢ ഗംഭീരവുമാക്കുന്നു.
ആർക്കിടെക്റ്റ് ഹരീഷ്
ഗ്രീൻസ്ക്വയർ ആർക്കിടെക്റ്റ്സ്
PH: 97476 22995
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.