വീട് കിടിലൻ; ബജറ്റും പ്ലോട്ടും ചെറുത്
text_fieldsകോഴിക്കോട് ക്രിസ്ത്യൻ കോളജിനടുത്ത് ഗാന്ധി റോഡിലുള്ള നാലര സെൻറ് സ്ഥലത്ത് വീടു വേണമെന്നാണ് സാബു ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. സ്ഥലത്തിെൻറ വലുപ്പം ആകൃതി എന്നിങ്ങനെയുള്ള പരിമിതികളെ മറികടന്ന് മൂന്നു മുറികളുള്ള ഒരു കിടിലൻ വീടാണ് ആർക്കിടെക്റ്റ് ദിലീപ് രൂപകൽപന ചെയ്തത്.
ഇരുനിലകളിലായി 1699 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട് ഡിസൈൻ ചെയ്തത്. താഴത്തെ നിലയിൽ പോർച്ച്, സിറ്റ് ഒൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ,വർക്ക് ഏരിയ, ബാത്ത്റൂം അറ്റാച്ച് ചെയ്ത മാസ്റ്റർ ബെഡ്റൂം കോമൻ ബാത്ത്റൂം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ഡബിൾ ഹൈറ്റിലാണ് ലിവിങ് റൂം ഒരുക്കിയിരിക്കുന്നത്. ൈഡെനിങ് സ്പേസിലേക്ക് ഒരു കോർട്ട് യാർഡും നൽകിയിട്ടുണ്ട്. പെബിൾ കോർട്ടായാണ് ഇത് മാറ്റിയിരിക്കുന്നത്. മുകളിൽ പർഗോളയിട്ട് ഗളാസിട്ടതിനാൽ അകത്തളത്ത് കൃത്രിമ പ്രകാശത്തിെൻറ ആവശ്യം വരുന്നില്ല.
സ്റ്റെയറിന് അലുമിനിയം ഹാൻഡ് റെയിലാണ് നൽകിയിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്ത്റൂമുള്ള രണ്ട് കിടപ്പുമുറികളും ഫാമിലി ലിവിങ് ഹാളും ബാൽക്കണിയും ഒാപ്പൺ ടെറസുമാണ് ഒന്നാം നിലയിലെ സൗകര്യങ്ങൾ. ബാൽക്കണിക്കും പർഗോള ഡിസൈൻ നൽകിയിട്ടുണ്ട്.
കൻറംപ്രറി ലുക്കിലാണ് എലിവേഷൻ. വീടിെൻറ മുൻ വശം കളാഡിസ് സ്റ്റോൺ പതിച്ച് ആകർഷകമാക്കിയിരിക്കുന്നു. അകത്തളം വളരെ ലളിതമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അടുക്കള നീളത്തിലായതിനാൽ ഒരു ബ്രേക്ക് ഫാസ്റ്റ് ടേബിളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തറയിൽ വെറ്റ് വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്. അടുക്കളയിൽ അൽപം ഗ്രിപ്പുള്ള വുഡൻ കളർ ടൈൽ ഉപയോഗിച്ചു. 27 ലക്ഷം രൂപയാണ് വീടിന് നിർമാണ ചെലവ് വന്നത്.
Designer:
Dileep Maniyeri
SHADOWS,
Architectural & interior consultants,
Easthill, calicut-5.
mobile no: + 91 9496931035
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.