വിക്ടോറിയൻ വീട്
text_fieldsകുത്തനെ ചെരിഞ്ഞ മേൽക്കൂരകളും പലതട്ടുകളിലായി കിടക്കുന്നതുപോലെയുള്ള ഘടനയും ചേർന്ന വാസ്തുശൈലിയാണ് വിക്ടോറിയൻ സ്റ്റൈൽ. പാശ്ചാത്യ വാസ്തുശൈലിയിൽ ഏറെ പ്രചരിക്കപ്പെട്ട രീതിയായിരുന്നു ഇത്. വിക്ടോറിയൻ ആർക്കിടെക്ച്ചർ എന്ന് കേഹക്കുേമ്പാൾ ഉയരം കൂടി, ചെരിഞ്ഞ മേൽക്കൂരകളും, സാമ്യമില്ലാത്ത വശങ്ങളും മുഖപ്പും ആകർഷണീയമായ നിറവും എന്നാൽ അത്ര മിനുസമല്ലാത്ത ടെക്ച്ചറുള്ള ചുമരുകളുമെല്ലാമാണ് മനസിലെത്തുക. ഇതെല്ലാം തന്നെയാണ് വിക്ടോറിയൻ രാജ്ഞിയുടെ കാലഘട്ടത്തിൽ നിന്നും ലോകത്തിലുടനീളം പ്രചരിച്ച വിക്ടോറിയൻ ആർക്കിടെക്ച്ചറിെൻറ പ്രത്യേകതകൾ.
വിക്ടോറിയൻ ശൈലിയുടെ പാരമ്പര്യവും നവീന വാസ്തുകലയും സമന്വയിപ്പിച്ച് സുബിൻ സുരേന്ദ്രൻ ആർക്കിടെക്റ്റ്സ് രൂപ കൽപന ചെയ്ത വീടിെൻറ വിശേഷങ്ങളാണ് പറഞ്ഞു വരുന്നത്. രണ്ടു തട്ടുകളിലായി
37,50 സ്വകയർ ഫീറ്റിൽ പരന്ന് കിടക്കുന്നതാണ് വീട്. വീടിെൻറ വിശാലത അകത്തളത്തിലുമുണ്ടായിരിക്കണമെന്ന വീട്ടുടമയുടെ ആവശ്യം പരിഗണിച്ചാണ് നിർമാണം. നാല് കിടപ്പുമുറികളോടു കൂടിയ വീട്ടിൽ ഒാപ്പൺ സ്പേസുകളും വലിയ കോമൺ എരിയകളും ഉൾപ്പെടുത്തിയിരിക്കുന്നു.
അകത്തളത്ത് എത്തുക സിറ്റ് ഒൗട്ട് കഴിഞ്ഞുള്ള ഫോയർ സ്പേസിലൂെടയാണ്. ആദ്യം കാഴ്ചയിൽ എത്തുക വിശാലമായ ലിവിങ് റൂമാണ്. ലിവിങ് റൂമിനോട് ചേർന്ന് ഡൈനിങ് ഏരിയയും നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയ പ്രത്യേകമായി മുറിയായി നൽകാതെ ലിവിങ് റൂമിനോട് ചേർന്ന് മറ്റൊരു തട്ടിലായാണ് ഒരുക്കിയിരിക്കുന്നത്. ചുമരുകൾക്കും വാതിലുകൾക്കുമുള്ള സ്ഥലം ലാഭിച്ച് അകത്തളം വിശാലമാക്കിയിരിക്കുന്നു. ഡൈനിങ് ഏരിയയോട് ചേർന്ന് ഭക്ഷണസാധനങ്ങളും പാത്രങ്ങളുമെല്ലാം ഒരുക്കിവെക്കാൻ പ്രത്യേകമായി പാൻട്രി സ്പേസും നൽകിയിട്ടുണ്ട്. പാൻട്രി സ്പേസിൽ നിന്നാണ് അടുക്കളയിലേക്കുള്ള പ്രവേശം.
നാല് കിടപ്പുമുറികളിൽ മാസ്റ്റർ ബെഡ്റൂമും കുട്ടികളുടെ മുറിയും വീടിെൻറ രണ്ടാമത്തെ ലെവലിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറികൾ ഒന്നാമത്തെ ലെവിലിലാണ്. ഇൗ കിടപ്പുമുറികൾക്കിടയിൽ ഒരു കോമൺ സ്പേസ് നൽകിയിരിക്കുന്നു. ഇതിനടുത്ത് തന്നെയായി ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. കിടപ്പുമുറികളിലെല്ലാം ബാത്ത്റൂമുകളും ഡ്രെസ് ഏരിയയും അറ്റാച്ച് ചെയ്തിട്ടുണ്ട്.
പ്രധാന കിടപ്പുമുറികളും കുട്ടികളുടെ കിടപ്പുമുറിയും രണ്ടാമത്തെ തട്ടിൽ നൽകിയതിലൂടെ വീട്ടുകാർക്ക് കൂടുതൽ സ്വകാര്യത നൽകാൻ ആർകിടെകിന് കഴിഞ്ഞിട്ടുണ്ട്.
രണ്ട് കാറുകൾ പാർക്ക് ചെയ്യാവുന്ന പോർച്ചാണ് വീടിന് നൽകിയത്. പോർച്ച് റൂഫിന് ഡബിൾ ഹൈറ്റ് നൽകിയത് വീടിെൻറ എക്സ്റ്റീരിയറിന് പ്രൗഢ ഭംഗി നൽകുന്നു.
ആഡംബരം കുറക്കേണ്ടെന്ന ചിന്തയിലാവാം സ്വിമ്മിങ് പൂളും വീടിെൻറ ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത വിക്ടോറിയൻ ശൈലിയിൽ സമകാലികമായ ഘടകങ്ങളും സമന്വയിപ്പിച്ച പുത്തൻ ആശയമാണ് ആർകിടെക് സുബിൻ സ്വീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.