തണുപ്പന്‍ മേല്‍ക്കൂര
text_fieldsവേനല്‍ കനത്തതോടെ വീടിനകം എങ്ങനെ തണുപ്പിക്കുമെന്ന ആലോചനയിലാണ്. 24 മണിക്കൂറും കറങ്ങുന്ന ഫാനിനോ കൂളറിനോ തണുപ്പിക്കുന്നതിന് ഒരു പരിധിയില്ളേ, എ.സിയാണെങ്കില്‍ വൈദ്യുതി ചാര്‍ജ് ചൂടിനേക്കാള്‍ പൊള്ളും. വീടിന്‍റെ മേല്‍ക്കൂരകള്‍ ഒട്ടും ചെലവില്ലാതെ തന്നെ വെയിലിനെ തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ളയാണെങ്കിലോ?
മേല്‍ക്കൂരയില്‍ വെള്ള പൂശുകയോ ഓടുപതിപ്പിക്കുകയോ വെജിറ്റേഷന്‍ പാളി ഉണ്ടാക്കുകയോ ചെയ്താല്‍ വീടിനകത്തെ താപനില താരതമ്യേന കുറക്കാന്‍ കഴിയും.
ഷീലാ ദീക്ഷിത് ഡല്‍ഹി സര്‍ക്കാര്‍ 2012 സെപ്റ്റംബര്‍ മാസത്തില്‍ കെട്ടിടം പണിയുന്നവര്‍ക്ക് ഒരു നിര്‍ദേശം നല്‍കി. ഓരോ കെട്ടിടത്തിനും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന മേല്‍ക്കൂരയായിരിക്കണം പണിയേണ്ടത്. വെളുത്ത മേല്‍ക്കൂരകളായിരിക്കണം കെട്ടിടങ്ങടേത്- ഇതെന്ത് നിര്‍ദേശം എന്നല്ളേ. പാരമ്പര്യമായി ഉപയോഗിക്കുന്ന ഇരുണ്ട മേല്‍ക്കൂര ചൂടിനെ/ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുമ്പോള്‍ വെളുത്ത മേല്‍ക്കൂര ഇതിനെ പ്രതിഫലനം ചെയ്യുന്നുവെന്ന അറിവാണ് ഇത്തരത്തില്‍ തീരുമാനമെടുപ്പിച്ചത്. വെള്ള പൂശിയ മേല്‍ക്കൂരകള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാത്തതിനാല്‍ വീടിനകത്ത് ചൂട് കുറയുകയും തണുത്ത അന്തരീക്ഷം നിലനില്‍ക്കുകയും ചെയ്യുന്നു.
സാധാരണ മേല്‍ക്കൂര ശീത മേല്‍ക്കൂരയാക്കി മാറ്റാന്‍ റോക്കറ്റുണ്ടാക്കുന്ന സാങ്കേതിക വിദ്യയൊന്നും അറിഞ്ഞിരിക്കേണ്ട. ഇരുണ്ട മേല്‍ക്കൂരയില്‍ സാധാരണ വൈറ്റ് വാഷ് ചെയ്താല്‍ അകത്ത് താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറക്കാന്‍ സാധിക്കുമെന്ന് ബംഗളൂരുവില്‍ നിന്നുള്ള ആര്‍കിടെക്ടായ ചിത്ര വിശ്വനാഥ് പറയുന്നു. ഇത് പുതിയൊരു ആശയമല്ല. രാജസ്ഥാനിലെ ജയ്സാല്‍മറിലെ ഏകദേശം എല്ലാ വീടിന്‍െറ മേല്‍ക്കൂരയും വൈറ്റ്വാഷ് ചെയ്തിട്ടുണ്ട്. മേല്‍ക്കൂരയില്‍ കുളം നിര്‍മിക്കുക, ലൈംകോട്ടിങ് എന്നിവയും താപനില കുറക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ആര്‍കിടെക്ടുകള്‍ക്ക് മേല്‍ക്കൂര മെച്ചപ്പെടുത്താന്‍ പല മാര്‍ഗങ്ങളും പിന്തുടരുന്നുണ്ട്. ശീതമേല്‍ക്കൂര നിര്‍മിക്കാന്‍ നിലവിലുള്ള കെട്ടിടത്തില്‍ മാറ്റങ്ങള്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. ഇതിനായി വെജിറ്റേഷന്‍ ഉപയോഗിക്കാം. ഇത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ശീതീകരണം നല്‍കുകയും ചെയ്യുന്നു.
കെട്ടിടത്തിന്‍റെ മേല്‍ക്കൂര തണുപ്പിക്കാന്‍ വൈറ്റ് വിനയല്‍, വൈറ്റ് സിമന്‍റ്, വെളുത്ത സെറാമിക് ടൈല്‍ എന്നിവ ഉയോഗിക്കാം. ടെട്രാപാക് ഷീറ്റുകളും താപം കുറക്കാന്‍ സഹായിക്കും.
ഹരിത മേല്‍ക്കൂരകള്‍ക്കായി വെജിറ്റേഷന്‍ പാളി ഉപയോഗിക്കാം. ഈര്‍പ്പം ആവിയായി ചൂട് കൂടുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. ചട്ടികളില്‍ ചെടികള്‍ വളര്‍ത്താം. വെട്ടിയൊതുക്കിയോ അല്ലാതെയോ പുല്ല് നടുന്നതും തണുപ്പ് നല്‍കും.
ഫ്ളാറ്റ് റൂഫ് പണിത ശേഷം ട്രസ് ഇട്ട് ഓടു പാകുന്നത് ചൂടു കുറയ്ക്കാന്‍ ഉപകരിക്കും. ഫില്ലര്‍ സ്ളാബ് രീതിയില്‍ മേല്‍ക്കൂര വാര്‍ക്കുന്നതും ചൂടു കുറയ്ക്കും. മേല്‍ക്കൂര വാര്‍ക്കാതെ ട്രസിട്ട് ഓടിട്ടാല്‍ വീട്ടില്‍ ഫാനിന്‍റെ ആവശ്യമേയില്ല. ഫോള്‍സ് സീലിങ് ചെയ്യുന്നതും ചൂടിനെ തടുക്കും.
ഗുഡ്ഗാവിലെ ഐ.ടി.സി ഗ്രീന്‍ സെന്‍ററില്‍ ഉപരിതല താപം 30 ഡിഗ്രി സെല്‍ഷ്യസായി കുറക്കുന്നു. ഇത് ഏറ്റവും മുകളിലത്തെ നിലയിലെ എ.സിയുടെ ഉപയോഗം മൂലമുണ്ടാകുന്ന ഊര്‍ജനഷ്ടം 10 മുതല്‍ 15 ശതമാനം കുറച്ചുകൊണ്ടുവരുന്നുവെന്നുംം കമ്പനിയിലെ എന്‍വിറോന്‍മെന്‍റ് യൂണിറ്റിലെ ജനറല്‍ മാനേജര്‍ നിരഞ്ജന്‍ ഖത്രി പറയുന്നു. ശീതമേല്‍ക്കൂരയില്‍ നിന്ന് ഒരു വ്യവസായ സ്ഥാപനത്തിന് സാധാരണ ഉപയോഗിക്കപ്പെടുന്ന ഊര്‍ജത്തിന്‍െറ 13 മുതല്‍ 14 വരെ ശതമാനം ലാഭമാകുന്നുവെന്നാണ് ഐ.ഐ.ടി ഹൈദരാബാദും യു.എസിലെ ലോറന്‍സ് ബെര്‍ക് ലി നാഷണല്‍ ലബോറട്ടറിയും നടത്തിയ പഠനത്തില്‍ പറയുന്നത്. 150 ചതുരശ്ര മീറ്റര്‍ മേല്‍ക്കൂരയുള്ള വ്യാവസായിക കെട്ടിടത്തിന് ഒരു വര്‍ഷത്തില്‍ 15,000 രൂപ വരെ ലാഭിക്കാന്‍ കഴിയുന്നു.
മുംബൈക്കും ഹൈദരാബാദിനും ശേഷം ഈ ആശയം പ്രയോഗിച്ചത് ഡല്‍ഹിയിലാണ്. രാത്രിയില്‍ കെട്ടിട മേല്‍ക്കൂരയില്‍ നിന്നുള്ള ചൂട് കുറക്കാനും വെളുത്ത മേല്‍ക്കൂരകള്‍ക്ക് സാധിക്കുന്നു. ഓസോണ്‍ വാതകം ഉണ്ടാകാന്‍ കാരമമാകുന്ന വായുവിലെ താപനില കുറക്കാനും ഇത് സഹായിക്കുന്നു. ഇതിനെല്ലാ പുറമെ ഇരുണ്ട മേല്‍ക്കൂരയേക്കാള്‍ കാലം കൂള്‍റൂഫുകള്‍ ഈടുനില്‍ക്കുന്നു.
എന്നാല്‍ ഒരേ രീതിയിലുള്ള മേല്‍ക്കൂര എല്ലാ നഗരങ്ങളിലും യോജിക്കില്ല. കാലാവസ്ഥക്കനുസരിച്ചുള്ള മേല്‍ക്കൂരകളാണ് നിര്‍മിക്കേണ്ടത്. ഉദാഹരണത്തിന് മിതമായ കാലാവസ്ഥയുള്ള ബംഗളൂരുവില്‍ റിഫ്ളക്ടിവ് കോട്ടിങ് ഉണ്ടായാല്‍ മതി. എന്നാല്‍ ഡല്‍ഹി പോലെയുള്ള സ്ഥലങ്ങളില്‍ റിഫ്ളക്ടീവ് കോട്ടിങ്ങിന് പുറമെ ചുണ്ണാമ്പിന്‍െറ കൂടെ പൊട്ടിയ മണ്‍പാത്രത്തിന്‍െറയും കല്ലുകളുടെയും മിശ്രിതമാണ് നല്ലത്.
ശീതമേല്‍ക്കൂര തെരഞ്ഞെടുക്കിമ്പോള്‍ ശ്രദ്ധിക്കണമെന്ന് കമിഴ്നാടിലെ ഓറോവില്ല കേന്ദ്രമാക്കിയുള്ള എര്‍ത്തൗസ് എന്ന ആര്‍കിടെക്ടറല്‍ സ്ഥാപനത്തിലെ മനു ഗോപാലന്‍ പറയുന്നു. അധികം പെയിന്‍റുകളും വിഷാംശങ്ങളുള്ളതും നാല് വര്‍ഷത്തിലേറെ ഈടുനില്‍ക്കാത്തതുമാണ്. വെളുത്ത ബാത്തറൂം ടൈലുകള്‍ ഇത്തരം ശീത മേല്‍ക്കൂരക്ക് യോജിച്ചതാണെന്നും മനു ഗോപാലന്‍ പറയുന്നു. ശീതമേല്‍ക്കൂര സാങ്കേതിക വിദ്യ ഉയരമുള്ള കെട്ടിടത്തിനേക്കാള്‍ ഉയരം കുറഞ്ഞ കെട്ടിടത്തിലാണ് കൂടുതല്‍ ഗുണം ചെയ്യുക. ചെറിയ കെട്ടിടങ്ങളില്‍ മേല്‍ക്കൂര വഴി ചൂട് ആഗിരണം ചെയ്യുമ്പോള്‍ വലിയ കെട്ടിടത്തില്‍ ചുമര്‍ വഴിയാണ് താപം ആഗിരണം ചെയ്യപ്പെടുന്നത്.
കടപ്പാട്
ഡൗണ്‍ ടു എര്‍ത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.