ഇനി ബാല്‍ക്കണിയിലിരിക്കാം
text_fieldsവീട്ടില്‍ സ്വസ്ഥമായിരുന്ന് കാറ്റുകൊള്ളാനൊരു ബാല്‍ക്കണി വേണമെന്നത് ഏതു മലയാളിയുടെയും ആവശ്യമാണ്. വായിക്കാനും കാറ്റുകൊള്ളാനും ഒഴിവു സമയങ്ങളില്‍ പുറംകാഴ്ചകള്‍ കണ്ടിരുന്ന് സമയം ചെലവിടാനുമെല്ലാം ബാല്‍ക്കണി പോലെ സൗകര്യമുള്ള മറ്റൊരു സ്പേസ് ഉണ്ടാകില്ല. എന്നാല്‍ താമസം തുടങ്ങി കുറച്ചുനാള്‍ കഴിയുമ്പോള്‍ ബാല്‍ക്കണി കഥകള്‍ നമ്മള്‍ മറന്നുപോകും. പകരം പഴയസാധനങ്ങള്‍ കൂട്ടിയിടാനും,തുണിവിരിച്ചിടാനും മാത്രമായി ഈ സ്പേസ് ഉപയോഗിക്കും. ഇപ്പോള്‍ പച്ചക്കറികള്‍ വെച്ചുപിടിപ്പിക്കുന്നതാണ് ട്രെന്‍ഡ്.
അനാവശ്യ ഇടമെന്ന് ഒരിക്കലും തോന്നാത്ത വിധത്തില്‍ പ്രകൃതിയിലേക്ക് തുറന്നുകിടക്കുന്ന ഈ സ്പേസിനെ മാറ്റിയെടുക്കാന്‍ കഴിയും.
പ്ളാനിങ്ങില്‍ നിന്നും തുടരാം
വീടു പണിയുമ്പോള്‍ തന്നെ ബാല്‍ക്കണിയുടെ സ്പേസ് നമ്മള്‍ തീരുമാനിക്കുമല്ളോ. നിര്‍മാണ വേളയില്‍ മറ്റു ഭാഗങ്ങളില്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിത്യസ്തമായ പ്രത്യേക ടൈലുകള്‍, റീലുകള്‍ എന്നിവ ബാല്‍ക്കണിക്കായി തെരഞ്ഞെടുക്കാം.
ബാല്‍ക്കണിയില്‍ നിന്ന് മഴ ആസ്വാദിക്കാനും കഴിയണം. അതുകൊണ്ട് മഴ പെയ്താല്‍ ബാല്‍ക്കണിയില്‍ വെള്ളം വീഴാത്ത തരത്തില്‍ റൂഫിങ്ങ് ചെയ്യാനും ശ്രദ്ധിക്കണം. നനവുണ്ടെങ്കിലും പെട്ടന്ന് സിപ്ളാവുന്ന തരത്തിലുള്ള ടൈലുകളും ഈ ഭാഗത്ത് ഒഴിവാക്കാം. ഗ്രിപ്പുള്ള മോഡല്‍ ടൈല്‍ തെരഞ്ഞെടുക്കാം. ബാല്‍ക്കണിയില്‍ ഇലക്ട്രിക് പോയിന്‍്റ്സ് കൊടുക്കാന്‍ മറക്കരുത്. ഫോണ്‍, ലാപ്ടോപ്പ് എന്നിവ ചാര്‍ജ് ചെയ്യാനുള്ള പ്ളഗ്പോയിന്‍്റ് നിര്‍ബന്ധമാണ്. രാത്രികാലങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ ലൈറ്റിങ്ങും നല്‍കണം.
ഇരിപ്പിടം ഒരുക്കാം
കാപ്പി നുണഞ്ഞ് കാറ്റുകൊള്ളാന്‍ നല്ല ഇരിപ്പിടങ്ങള്‍ ബാല്‍ക്കണിയില്‍ ഒരുക്കണം. ബാല്‍ക്കണിയുടെ വലുപ്പവും ആകൃതിയും അനുസരിച്ച് വേണം ഇരിപ്പിടങ്ങള്‍ സജീകരിക്കാന്‍. ആകര്‍ഷണീയമായ ടീ ടേബിളും കസേരകളും ഇവിടെ ഒരുക്കാം. ചെയറിന് പകരം ഒരു വശത്ത് ചെറിയ വുഡന്‍ ബെഞ്ച് സെറ്റ് ചെയ്യുന്നത് പുതിയ ട്രെന്‍ഡാണ്. മുള, ചൂരല്‍ എന്നിവകൊണ്ടുള്ള ഫര്‍ണിച്ചറും ബാല്‍ക്കണി സ്പേസിന് മനോഹാരിത നല്‍കും. കൂടുതല്‍ സ്പേസുള്ള ബാല്‍ക്കണിയാണെങ്കില്‍ ലെതര്‍ കുഷ്യനുള്ള സോഫ സെറ്റ് ഒരുക്കാം. ബാല്‍ക്കണിയില്‍ ചെറിയ ആട്ടുകട്ടില്‍ ഒരുക്കുന്നതും നല്ലതാണ്.
സ്ഥലം കുറഞ്ഞ ബാല്‍ക്കണിയില്‍ ഹാന്‍ഡ് റെയിലില്‍ അറ്റാച്ച് ചെയ്യാവുന്ന കോഫി ടേബിളോ, ഇന്‍ബില്‍റ്റ് ടേബിളോ ഉപയോഗിക്കാം. ആവശ്യത്തിനു ശേഷം മടക്കി വെക്കാവുന്ന ടേബിള്‍ സെറ്റും വിപണിയിലുണ്ട്.
ബാല്‍ക്കണിയെ പൂങ്കാവനമാക്കാം
കണ്ടുമടുത്ത, ഇരുന്നു ബോറടിച്ച സ്പേസിനെ മാറ്റിയെടുന്‍ ബാല്‍ക്കണിയിലൊരു പൂന്തോട്ടമൊരുക്കാം. സ്പേസ് കുറവാണെങ്കില്‍ വേര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരീക്ഷിക്കാം. ബാല്‍ക്കണിയില്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യുമ്പോള്‍ ചെറിയ ഒരുപാട് ചട്ടികള്‍ വെക്കുന്നതിനേക്കാള്‍ വലിയ പൂച്ചട്ടികള്‍ ഒരുക്കുന്നതാണ് നല്ലത്. ഇത് വഴി സ്ഥലം ലാഭിക്കാം. വലിയ കണ്ടെയ്നറില്‍ ഒന്നോ മൂന്നോ അഞ്ചോ ചെടികള്‍ നടുന്നതും പുതിയ ലുക്ക് നല്‍കും. ഉപയോഗശൂന്യമായ ഭംഗിയുള്ള പോട്ടുകളില്‍ ചെടികള്‍ വെച്ചും ബാല്‍ക്കണിയെ മനോഹരമാക്കാം. ബാല്‍ക്കണിയില്‍ വെളിച്ചം വീഴുന്നത് കുറവാണെങ്കില്‍ ഇന്‍ഡോര്‍ പ്ളാന്‍്റ്സ് തെരഞ്ഞെടുക്കണം. നിത്യഹരിത ചെടികള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതമാവുക. വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഇവയുടെ പച്ചപ്പ് ബാല്‍ക്കണിക്ക് പുതുമ നല്‍കും.
പച്ചക്കറികളും ഒൗഷധസസ്യങ്ങളും ഒരുക്കുന്നതും നല്ലതാണ്. പക്ഷേ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമായി വരും. പച്ചക്കറിയും ഒൗഷധ സസ്യങ്ങളുമാണെങ്കില്‍ നനക്കുകയും ആവശ്യത്തിനുള്ള പോഷകവളങ്ങള്‍ ഉറപ്പാക്കുകയും വേണം. വെള്ളത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തിയാവണം ബാല്‍ക്കണി ഗാര്‍ഡന്‍ ആരംഭിക്കേണ്ടത്.
അണിയിച്ചൊരുക്കാം
ബാല്‍ക്കണിയില്‍ എന്ത് അലങ്കാരമെന്ന് കരുതേണ്ട. വളരെ കുറച്ചു സമയമാണ് നമ്മളിവിടെ ചെലവഴിക്കുന്നതെങ്കിലും ആ നിമിഷങ്ങള്‍ മനോഹരമാക്കാന്‍ വിന്‍റ് മ്യൂസിക് ബെല്‍സ്, മനോഹരമായ ഹാങ്ങിങ് ലൈറ്റുകള്‍, ഹാങ്ങിങ് പ്ളാന്‍റ്സ് എന്നിവ ഉപയോഗിക്കാം. ലൈറ്റിങ്ങിലെ പുതുമകളും ബാല്‍ക്കണിയില്‍ പരീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.