കള്ളിമുൾച്ചെടിയെ കൈയകലത്തിൽ നിർത്തേണ്ട
text_fieldsപൂക്കളും പച്ചപ്പുമായി ഒരു കുഞ്ഞു പൂന്തോട്ടം കൂടിയുണ്ടെങ്കിൽ വീടിന് പത്തരമാറ്റ് ചേലാകും. മുറ്റത്ത് ടൈൽ വ ിരിച്ചെന്നതോ മുറ്റമില്ലെന്നതോ ഒന്നും പൂന്തോട്ടമൊരുക്കുന്നതിന് തടസമല്ല. വെർട്ടിക്കൽ ഗാർഡനും ഇൻഡോർ ഗാർ ഡൻ രീതികളുമെല്ലാം ഇന്ന് സുപരിചതമായിക്കഴിഞ്ഞു. വീടിെൻറ ടെറസിലും ബാൽക്കണിയും പൂന്തോട്ടമൊരുക്കുന്നവരും ക ുറവല്ല. ടെറസിലും ബാൽക്കണിയിലും ഗാർഡനൊരുക്കുേമ്പാൾ പലപ്പോഴും വെയിൽ വില്ലനാകാറുണ്ട്. എന്നാൽ നല്ല വെയിലത്ത് പൂ വിരിയുന്ന ചെടികൾ നട്ടാലോ?
വെള്ളമില്ലാതെ അതിജീവിക്കുന്ന കള്ളിച്ചെടികളെ നമ്മുടെ വീട്ടുമുറ്റത്തു വളർത്താൻ കഴിയുമോയെന്ന് ആലോചിച്ചിട്ടില്ലേ? തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പരിപാലനം കുറഞ്ഞ അലങ്കാരസസ്യമാണ് സൗകര്യം എന്നത് കള്ളിച്ചെടികളുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. നമ്മുടെ ഉദ്യാന സങ്കൽപങ്ങളിൽ സംഭവിക്കുന്ന അഭിരുചി മാറ്റങ്ങളും മുള്ളുകൾകൊണ്ടു കാഴ്ചക്കാരനെ കൈയകലത്തിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന കള്ളിച്ചെടികളെ സ്വീകാര്യനാക്കി. വ്യത്യസ്തമായ ആകൃതികളും വർണവൈധ്യമുള്ള പൂക്കളും ഇവയെ ഹരമുള്ളതാക്കുന്നു.
പരിപാലനം വളരെ കുറവായതിനാൽ അലങ്കാര ചെടികൾക്കൊപ്പം കള്ളിമുൾച്ചെടിയും അന്വേഷിച്ചെത്തുന്നവർ കുറവല്ല. വീടിെൻറ മതിലുകൾ ഭംഗികൂട്ടാനും ബാൽക്കണി അലങ്കരിക്കാനുമെല്ലാം വൈവിധ്യമാർന്ന കള്ളിച്ചെടികൾ ഉപയോഗിക്കാം. മുറ്റത്തോ ബാൽക്കണിയിലോ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നുണ്ടെങ്കിൽ മുകളിലെ വരിയിൽ കള്ളിച്ചെടികൾ നൽകുന്നത് കൂടുതൽ അഴകു നൽകും.
സൂര്യപ്രകാശം നന്നായി ലഭിക്കേണ്ടതിനാൽ ഇൻഡോർ പ്ലാൻറായി ഇവ വളർത്തുന്നതിന് പരിമിതിയുണ്ട്. എന്നാൽ നല്ല സൂര്യപ്രകാരം കിട്ടുന്ന ജനൽപടിയിലും സിറ്റൗട്ടിലും പടികളിലും നടുമുറ്റത്തുമെല്ലാം മുള്ളുകുറഞ്ഞ ഇനം കള്ളിച്ചെടികൾക്ക് ഇടം നൽകാം. ഗ്ലാസ് ബൗളുകൾക്കുള്ളിൽ ചെടി വളർത്തുന്ന ടെറാറിയത്തിനും കള്ളിമുൾച്ചെടി ഉപയോഗിക്കാം. ആഴ്ചയിൽ ഒരിക്കൽ, കുറഞ്ഞതോതിൽ ജലസേചനം മതിയെന്നതിനാൽ ഒാഫീസ് പ്ലാൻറായും കാക്റ്റസിനെ തെരഞ്ഞെടുക്കാവുന്നതാണ്.
മരുപ്പച്ചയായ കള്ളിമുൾച്ചെടികൾ വളർത്തി ടെറസ് ഒരു മുഗ്ദ വൃന്ദാവനമാക്കിയിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ രാരിച്ചൻ പറമ്പത്ത് ബാലകൃഷ്ണൻ. ആയിരത്തിൽപരം കള്ളിമുൾച്ചെടികളുടെ വൈവിധ്യമാണ് ബാലകൃഷ്ണൻ ടെറസിൽ ഒരുക്കിയിരിക്കുന്നത്. കള്ളിമുൾച്ചെടി പ്രേമം പലരും അറിഞ്ഞു തുടങ്ങിയതോടെ അതൊരു വരുമാന മാർഗമാവുകയും ചെയ്തു. നാല് മണിക്കൂറെങ്കിലും സൂര്യപ്രകാരം നിർബന്ധമായി വേണമെന്നതൊഴിച്ചാൽ പരിപാലനത്തിന് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ബാലകൃഷ്ണൻ പറയുന്നു.
മൂവായിരം ചതുരശ്ര അടിയിൽ കാഴ്ചക്ക് വ്യത്യസ്തത പകരുന്ന നൂറുകണക്കിന് കള്ളിച്ചെടികളാണ് മട്ടുപ്പാവിൽ നിറഞ്ഞുനിൽക്കുന്നത്. ലഭ്യമാകുന്ന ജലം സംഭരിച്ച് കാണ്ഡത്തിനുള്ളിൽ ശേഖരിച്ചുവെക്കുന്ന ചെടിയായതിനാൽ മഴയുടെ ലഭ്യതയോ സമൃദ്ധമായ നനയോ ഇവക്ക് ആവശ്യമില്ല. അതിനാൽ മഴ ഏൽക്കാതെ മഴമറക്കുള്ളിലാണ് ഇവ നട്ടുപിടിച്ചിരിക്കുന്നത്. ഫൈബർ പാത്രത്തിലാണ് ഇവ നട്ടുപിടിപ്പിച്ചിരിക്കുന്നത്. മണ്ണും 15 ശതമാനം ചകിരിച്ചോറും ഉണങ്ങിയ ചാണകപ്പൊടിയുമാണ് പാത്രത്തിൽ നിറച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള അപൂർവയിനം കള്ളിമുൾച്ചെടികൾ ബാലകൃഷ്ണെൻറ ശേഖരണത്തിലുണ്ട്. ഒാൾഡ് വാൻ (സിഫലോസിറിയസ്), മാമിലേറിയ, റിപ്സാലിസ്, ഫെയറി വിങ്സ്, ബാരെൽ, കാക്റ്റസ് എന്നിങ്ങനെ പേരുചൊല്ലി വിളിക്കുന്നവയിൽ മുള്ള് ഉള്ളതും മുള്ള് ഇല്ലാത്തതുമായ വ്യത്യസ്ത ഇനങ്ങളാണ് മട്ടുപ്പാവിൽ തലയെടുപ്പോടെ നിൽക്കുന്നത്.
വിത്തുകൾ പാകിയും തണ്ട് മുറിച്ചെടുത്ത് വേര് പിടിപ്പിക്കുന്നവയും ഉണ്ട്. ഇവ വളരെ പെട്ടന്ന് വളരും. 8, 9 മാസം കൊണ്ടാണ് ഇവ പൂർണ വളർച്ചയെത്തുന്നത്. വളമായി എല്ലുപൊടിയാണ് ഇട്ടുകൊടുക്കുന്നത്. വേര് പിടിപ്പിച്ചും വിത്തുമുളപ്പിച്ചും വളർത്തിയെടുക്കുന്നതിനേക്കാൾ ഗ്രാഫ്റ്റിങ് രീതിയാണ് എറെ എളുപ്പമെന്ന് ബാലകൃഷ്ണൻ പറയുന്നു.
കാക്റ്റസ് സസ്യകുടുംബത്തിലെ അംഗങ്ങളായ ഇവയുടെ ആകൃതിയും പ്രകൃതവും മുള്ളുകളുടെ ക്രമീകരണവും ഒാരോന്നിലും വ്യത്യസ്തമാണ്. ഉദ്യാനപ്രേമികളും ഗ്രീൻകൺസപ്റ്റ് എന്ന ആശയയവുമൊക്കെ ഇത്തരം സംരംഭങ്ങൾക്ക് പിന്തുണയാണ്.
ഇന്ന് ഗിഫ്റ്റ് കൊടുക്കാനും മറ്റുമായി ചെടികൾ തെരഞ്ഞെടുക്കുന്നുണ്ട്. അതുെകാണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബാലകൃഷ്ണൻ. പ്രചോദനവും സഹായവുമായി ഭാര്യ ബേബിയും കൂടെയുണ്ട്. വ്യത്യസ്ത ഇനങ്ങളിൽപെട്ട കള്ളിമുൾച്ചെടികളെ തേടിപ്പിക്കാനും അവയെക്കുറിച്ച് പഠിക്കാനും സമയം കണ്ടെത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. ബാലകൃഷ്ണനെ ബന്ധപ്പെടേണ്ട നമ്പർ 7293937066.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.